ഹൊക്കൈഡൊ
Geography | |
---|---|
Location | Boundary between northwestern Pacific Ocean, Sea of Japan, and Sea of Okhotsk |
Coordinates | 43°N 142°E / 43°N 142°E |
Archipelago | Japanese archipelago |
Administration | |
Japan | |
Demographics | |
Population | approx. 5,600,000 |
ജപ്പാനിലെ എറ്റവും വലിയ രണ്ടാമത്തെ ദ്വീപാണ് ⓘ (
ലോകത്തിലെ ഏറ്റവും വലിയ 21-ആമത്തെ ദ്വീപായ ഇതിന്റെ വിസ്തീർണ്ണം 83,453.57 ച.കി.മീറ്ററും (32,221.60 ച.മൈൽ) ജനസംഖ്യ 5,507,456 (2010 ഒക്ടോബർ 1) ആകുന്നു. ഏറ്റവും വലിയ നഗരവും ഈ പ്രിഫെക്ച്ചറിന്റെ തലസ്ഥാന നഗരവുമാണ് സപ്പോറോ( Sapporo ജനസംഖ്യ 1,890,561)
ചരിത്രം[തിരുത്തുക]
അയ്നു,[2] നിവ്ഖ്, ഒറോക് എന്നീ ജനവിഭാഗങ്ങൾ ആയിരുന്നു ഈ ദ്വീപിൽ ആദ്യകാലങ്ങളിൽ നിവസിച്ചിരുന്നത്.[3] ഇന്ന് ലഭ്യമായ ഹൊക്കൈഡൊയെപ്പറ്റിയുള്ള പരാമർശമുള്ള ഏറ്റവും പുരാതനമായ ഗ്രന്ഥം, 720 എ.ഡിയിൽ എഴുതപ്പെട്ട നിഹോൺ ഷോകി എന്ന ഗ്രന്ഥമാണ്.
ഭൂമിശാസ്ത്രം[തിരുത്തുക]
ജപ്പാന്റെ വടക്കേയറ്റത്തായി റഷ്യക്ക് സമീപമായി സ്ഥിതിചെയ്യുന്ന ഹൊക്കൈഡോ ദ്വീപ് ജപാൻ കടൽ, ഔഖോസ്റ്റ്ക്[əuˈkɔtsk] 鄂霍
ഹൊക്കൈഡോ പ്രിഫെക്ച്ചറിൽ റിഷ്രി, ഒകുഷിരി, റെബൻ എന്നീ ദ്വീപുകളും ഉൾപ്പെടുന്നു.
ജപാനിലെ മറ്റു പല പ്രദേശങ്ങളേപ്പോലെ ഭൂകമ്പസാധ്യത കൂടിയ സ്ഥലമാണിത്. താഴെപ്പറയുന്ന അഗ്നിപർവ്വതങ്ങൾ സജീവമായി കണാക്കാക്കപ്പെടുന്നു ( 1850-നു ശേഷം ഒരു പ്രാവശ്യമെങ്കിലും പൊട്ടിത്തെറിച്ചവ).
1993-ൽ റിച്ചർ മാനകത്തിൽ 7.7 രേഖപ്പെടുത്തിയ ഭൂകമ്പം സുനാമിക്ക് കാരണമാവുകയും ഓകുഷിരിയിൽ 202 പേരുടെ മരണത്തിനിടയാക്കുകയും ചെയ്തു. 26 സെപ്തംബർ 2003-ന് റിച്ചർ മാനകത്തിൽ 8.3 രേഖപ്പെടുത്തിയ ഭൂകമ്പവും ഇവിടെ ഉണ്ടായി.
കാലാവസ്ഥ[തിരുത്തുക]
താരതമ്യേന തണുത്ത വേനൽക്കാലവും ഹിമപാതമുണ്ടാവാറുള്ള ശൈത്യകാലവും ഇവിടെ അനുഭവപ്പെടുന്നു (കോപ്പൻ കാലാവസ്ഥാ വിഭാഗീകരണ രീതിയനുസരിച്ച് Dfb). ആഗസ്തിലെ ശരാശരി താപനില 17 - 22 °C, ജനുവരിയിലെ ശരാശരി താപനില −12 to −4 °C എന്നിങ്ങനെയാണ്. സമുദ്രനിരപ്പിൽനിന്നുമുള്ള ഉയരം, സമുദ്രത്തിൽനിന്നുമുള്ള അകലം എന്നിവയനുസരിച്ച് താപനിലയിൽ വ്യത്യാസമുണ്ടാവുമെങ്കിലും ഈ ദ്വീപിന്റെ പടിഞ്ഞാറുവശത്ത് കിഴക്കുവശത്തെ പ്രദേശങ്ങളെ അപേക്ഷിച്ച് താരതമ്യേന ചൂട് കൂടുതലാണ്. ടൈഗ പ്രദേശമായ ഹൊക്കൈഡോയുടെ വടക്ക് ഉയർന്ന തോതിലുള്ള ഹിമപാതം ഉണ്ടാവാറുണ്ട്.[4]
അവലംബം[തിരുത്തുക]
- ↑ Nussbaum, Louis-Frédéric. (2005). "Hokkaido" in Japan Encyclopedia, p. 343, p. 343, at ഗൂഗിൾ ബുക്സ്
- ↑ "Recognition at last for Japan's Ainu ". BBC News. July 6, 2008
- ↑ Japan Handbook, p. 760
- ↑ C.Michael Hogan. 2011. Taiga. eds. M.McGinley & C.Cleveland. Encyclopedia of Earth. National Council for Science and the Environment. Washington DC