(Translated by https://www.hiragana.jp/)
സിയാൻ - വിക്കിപീഡിയ Jump to content

സിയാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Xi'an എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചൈനയിലെ നാല് മഹത്തായ തലസ്ഥാനങ്ങളിൽ ഏറ്റവും പഴക്കമേറിയതും[1] സിൽക്ക് റൂട്ടിന്റെ ഉദ്ഭവസ്ഥാനവുമാണ്[2] സിയാൻ അഥവാ ചാങ്ങാൻ[2](西安しーあん, Xi'an, Sian or Chang'an). ഇന്ന് ശാൻസി പ്രവിശ്യയുടെ തലസ്ഥാനവും വടക്കുപടിഞ്ഞാറൻ ചൈനയുടെ സാംസ്കാരിക-വ്യാവസായിക-വിദ്യാഭ്യാസ കേന്ദ്രവുമാണ് സിയാൻ. 2010-ലെ കണക്കുകൾ പ്രകാരം 55,66,711 പേർ സിയാൻ നഗരത്തിലും മറ്റൊരു മുപ്പതുലക്ഷം പേർ സമീപപ്രദേശങ്ങളിലും താമസിക്കുന്നു.[3][4]

ചരിത്രം

[തിരുത്തുക]
കുതിരവണ്ടിയുടെ അവശിഷ്ടങ്ങൾ
കളിമൺ പട്ടാളക്കാർ
വെയ്യാങ് കൊടാരത്തിന്റെ അവശിഷ്ടങ്ങൾ

西安しーあん എന്ന വാക്കിന്റെ അർത്ഥം "പടിഞ്ഞാറൻ സമാധാനം" എന്നാണ്. ഴൗ രാജവംശത്തിന്റെ കാലത്ത് ഈ നഗരത്തിന്റെ പടിഞ്ഞാറു പകുതിയുടെ പേര് ഫെങ് എന്നും നദിയുടെ മറുകരയിലുള്ള കിഴക്കൻ പകുതിയുടെ പേര് ഹാഓ എന്നുമായിരുന്നു.[5] ഹാൻ രാജവംശത്തിന്റെ കാലത്ത് (ബീ. സി. 206 - ക്രിസ്തുവർഷം 220) ചാങ്ങാൻ ("അക്ഷരമായ സമാധാനം") എന്നും സിജിങ്ങ് (西京にしぎょう, "പടിഞ്ഞാറൻ തലസ്ഥാനം") എന്നും അറിയപ്പെട്ടു. പിന്നീട് പലപ്പോഴായി ഡാക്സിയാൻ (だいきょう), ഫെങ്-യുവാൻ (たてまつもと), ആൻക്സി (安西あんざい), ജിങ്ഴാഓ (きょうちょう) എന്നീ പേരുകളാൽ അറിയപ്പെട്ടു. 1369-ലാണ് സിയാൻ എന്ന പേര് ഉപയോഗിക്കപ്പെട്ടു തുടങ്ങിയത്.

കോങ്സൺ എന്ന വാൾപ്പയറ്റ്-നൃത്ത അദ്ധ്യാപികയുടെ പ്രതിമ

അഞ്ചുലക്ഷം വർഷം പഴക്കമുള്ള ഒരു മനുഷ്യശരീരവും, ആറായിരത്തി അഞ്ഞൂറ് വർഷം പഴക്കമുള്ള ഒരു ഗ്രാമത്തിന്റെ അവശിഷ്ടങ്ങളും നഗരത്തിനടുത്തായി കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്.[6][7][8][9][10] ബീ. സി. പതിനൊന്നാം നൂറ്റാണ്ടോടെയാണ് സിയാൻ ചൈനയുടെ ഭരണകേന്ദ്രമായത്. എന്നാൽ ബീ. സി. 770-ൽ തലസ്ഥാനം കിഴക്കുദേശത്തേക്കു നീക്കി.[11] 221-ൽ കിൻ രാജവംശം സിയാൻ കേന്ദ്രമാക്കി ഭരണം ആരംഭിച്ചു.[12] 200 ബീ. സി. യിൽ ലിയു ബാങ് ചക്രവർത്തിക്കുവേണ്ടി ലോകത്തിൽ ഇന്നേവരെ നിർമ്മിക്കപ്പെട്ടിട്ടുള്ളതിലൽ വച്ച് ഏറ്റവും വലിയ കൊട്ടാരമായ വെയ്യാങ്ങ് കൊട്ടാരം (未央みおみや) പണിതു.[13] 4.8 ചതുരശ്രകിലോമീറ്റർ വലിപ്പമുണ്ടായിരുന്ന ഈ കൊട്ടാരം ടാംഗ് ഭരണകാലത്ത് നശിപ്പിക്കപ്പെട്ടു. ഏഴാം നൂറ്റാണ്ടിൽ ഹുയേൻ സാങ് ഇന്ത്യയിൽനിന്നും കൊണ്ടുവന്ന ഗ്രന്ഥങ്ങൾ സൂക്ഷിക്കാനും വിവർത്തനം ചെയ്യുവാനുമായി രണ്ട് പഗോഡകൾ നിർമ്മിക്കപ്പെട്ടു. 904-ൽ സിയാൻ നിവാസികൾക്ക് നഗരത്തിൽനിന്നും പലായനം ചെയ്യേണ്ടിവന്നു. 1949-ൽ കുമിന്താങ് സേനയെ തോൽപ്പിച്ച് കമ്മ്യൂണിസ്റ്റ് പട്ടാളം നഗരം പിടിച്ചെടുത്തു.[14]

ഭൂമിശാസ്ത്രം

[തിരുത്തുക]

ഏട്ട് നദികൾ സൃഷ്ടിച്ച ഒരു സമതലത്തിലാണ് സിയാൻ നഗരം സ്ഥിതിചെയ്യുനത്. സമുദ്രനിരപ്പിൽനിന്നുമുള്ള ഉയരം 400 മീറ്റരും വാർഷിക മഴയളവ് 553 മില്ലീമീറ്റരുമാണ്. വേനൽക്കാലം നനഞ്ഞതും ചൂടുള്ളതും, ശീതകാലം വളരെ തണുത്തതുമായിരിക്കും. ശരാശരി താപനില 13.7 °C.

ഗതാഗതം

[തിരുത്തുക]

കാൽനട, ഇലക്ട്രിക് സൈക്കിൾ, ബസ്, കാർ[15] എന്നിവയാണ് പ്രധാന ഗതാഗത മാർഗ്ഗങ്ങൾ. ആറു പാതകളുള്ള മെട്രോയുമുണ്ട്.[16][16][17][18] ടാക്സികൾ കൂടുതലും പ്രകൃതിവാതകമാണ് ഉപയോഗിക്കുന്നത്. ആറ് തീവണ്ടിനിലയങ്ങളും[19] അന്താരാഷ്ട്ര വിമാനത്താവളവും[20] ലഭ്യമാണ്.

ലാവോ സേയും കുങ് ഫൂ സൂവും രൂപം നൽകിയ ചൈനയുടെ പരമ്പരാഗത വിശ്വാസങ്ങളാണ് മിക്കവരും പിന്തുടരുന്നത്. ബുദ്ധമതവും സാധാരണമാണ്. 635-ൽ ക്രിസ്തുമതവും ഇസ്ലാമും പ്രചരിച്ചു തുടങ്ങി.[21] ഇന്ന് അൻപതിനായിരത്തോളം മുസ്ലിങ്ങൾ സിയാനിലുണ്ട്.[22]

വിദ്യാഭ്യാസം

[തിരുത്തുക]

സിയാൻ ജിയാവോടോങ് സർവകലാശാല, ചാങ്ങാൻ സർവകലാശാല, വടക്കുപടിഞ്ഞാറൻ സർവകലാശാല, വടക്കുപടിഞ്ഞാറൻ രാഷ്ട്രീയ-നിയമ സർവകലാശാല, സംഗീത സർവകലാശാല തുടങ്ങി നിരവധി വിദ്യാഭ്യാസ കേന്ദ്രങ്ങൾ ഈ നഗരത്തിലുണ്ട്.

അവലംബം

[തിരുത്തുക]
  1. "Xi'an". Encarta. 1993-2008. September 3, 2008. Archived from the original on 2008-02-28. Retrieved 2015-11-29.
  2. 2.0 2.1 "Xi'an". Encyclopædia Britannica. Retrieved 2008-09-03.
  3. [http://news.163.com/11/0525/04/74SDV9PL00014AED.html "西安しーあん2010ねん���六次全国人口普查主要数据公报"]. 西安しーあん报. 2011-05-25. Retrieved 2014-02-12. {{cite news}}: replacement character in |title= at position 9 (help)
  4. "Communiqué of the National Bureau of Statistics of People's Republic of China on Major Figures of the 2010 Population Census (No. 1)". National Bureau of Statistics of China. April 28, 2011. Archived from the original on November 8, 2013. Retrieved February 12, 2014, 2011. {{cite web}}: Check date values in: |accessdate= (help)
  5. Zhongguo Gujin Diming Dacidian 中国ちゅうごく古今ここん地名ちめいだい词典, 2005. (Shanghai: Shanghai Cishu Chubanshe), 1540.
  6. Yang, Xiaoping (2010). "Changing Climates, Earth Systems and Society": 177. doi:10.1007/978-90-481-8716-4_8. ISBN 978-90-481-8715-7. {{cite journal}}: |chapter= ignored (help); Cite journal requires |journal= (help)
  7. Stark, Miriam T (2008-04-15). "East Asian plant domestication". Archaeology of Asia. pp. 77–95. ISBN 9781405153034.
  8. Fuller, Dorian Q; Qin, Ling; Harvey, Emma (2008). "A Critical Assessment of Early Agriculture in East Asia, with emphasis on Lower Yangzte Rice Domestication" (PDF). Pragdhara: 17–52.
  9. Meng, Y; Zhang, HQ; Pan, F; He, ZD; Shao, JL; Ding, Y (2011). "Prevalence of dental caries and tooth wear in a Neolithic population (6700-5600 years BP) from northern China". Archives of oral biology. 56 (11): 1424–35. doi:10.1016/j.archoralbio.2011.04.003. PMID 21592462.
  10. "Banpo Museum in Xi'an". chinamuseums.com. Archived from the original on 2018-01-31. Retrieved 29 July 2013.
  11. "China's six major historical capitals - Xi'an's cultural history". Archived from the original on 2011-02-22. Retrieved 22 February 2011.
  12. Zhongguo Gujin Diming Dacidian 中国ちゅうごく古今ここん地名ちめいだい词典, 2005. (Shanghai: Shanghai Cishu Chubanshe), 2134.
  13. "Weiyang Palace: the Largest Palace Ever Built on Earth". Archived from the original on 2016-03-03. Retrieved 2015-11-29.
  14. "Public Government Policy" (in Chinese). City of Xi'an. Archived from the original on 2011-02-22. Retrieved 22 February 2011.{{cite web}}: CS1 maint: unrecognized language (link)
  15. 小雪こゆき, 翟 (2014-07-04). "西安しーあんつくえ动车数量すうりょう突破とっぱ200まん辆". 西安しーあんばん报. Archived from the original on 2014-09-12. Retrieved 2015-12-04.
  16. 16.0 16.1 西安しーあん铁二ごう线开どおり 西安しーあん迈入"铁时だい" [Xi'an Metro line brings Xi'an into the "metro era"]. China National Radio (in ചൈനീസ്). Beijing. September 16, 2006.
  17. "Xi'an Subway Line 2 to begin trial runs on September 28". Global Times. June 29, 2011. Archived from the original on 2012-10-16. Retrieved 2015-12-04.
  18. "政府せいふ召开西安しーあん铁开どおり试运营新闻发ぬのかい". 2011-09-16. Archived from the original on 2011-11-14. Retrieved 2012-10-03.
  19. "Growth to continue". Railway Gazette International. DVV Media UK. March 3, 2011. Archived from the original on 2011-03-09. Retrieved 2015-12-04.
  20. "陕西ねん鉴1992" [Shaanxi Yearbook 1992]. Archived from the original on 2014-05-29. Retrieved 2015-12-04.
  21. Hill, Henry, ed (1988). Light from the East: A Symposium on the Oriental Orthodox and Assyrian Churches. Toronto, Canada. pp. 108–109
  22. 中国ちゅうごく七大中心城市人口资源大调查 "Population survey of the seven central cities of China", Zhang Zhizhong, National Family Planning Commission
"https://ml.wikipedia.org/w/index.php?title=സിയാൻ&oldid=4007007" എന്ന താളിൽനിന്ന് ശേഖരിച്ചത്