വിവേക് ഒബ്രോയ്
വിവേക് ഒബ്രോയ് | |
---|---|
ജനനം | വിവേക് ആനന്ദ് ഒബ്രോയ് |
സജീവ കാലം | 2002 – ഇതുവരെ |
ബോളിവുഡിലെ ഒരു പ്രമുഖ നടനാണ് വിവേക് ഒബ്രോയ് (ഹിന്ദി: विवेक ओबरॉय), ജനനം സെപ്റ്റംബര്‍ 3, 1976)
ജീവിതരേഖ
ബോളിവുഡ് നടനായ സുരേഷ് ഒബ്രോയിയുടെയും യശോദരയുടേയും മകനായി ചെന്നയിലാണ് വിവേക് ജനിച്ചത്. [1] . വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് മുംബൈയിലാണ്. അഭിനയത്തില്‍ ന്യൂ യോര്‍ക്ക് യൂണിവെഴ്സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.
അഭിനയ ജീവിതം
രാം ഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്ത കംപനി എന്ന ചിത്രത്തിലാണ് വിവേക് ആദ്യമായി അഭിനയിച്ചത്. ഇത് സാമാന്യം വിജയം നേടിയ ഒരു ചിത്രമായിരുന്നു. മികച്ച സഹനടനുള്ള അവാര്‍ഡ് ഇതിലൂടെ വിവേകിന് ലഭിച്ചു.
2002ല്‍ റാണി മുഖര്‍ജിയോടൊപ്പം യാശ് രാജ് ഫിലിംസ് നിര്‍മ്മിച്ച സാത്തിയ എന്ന ചിത്രത്തില്‍ അഭിനയിച്ചു. 2006ല്‍ ഷേക്സ്പിയര് എഴുതിയ ഒഥല്ലോ എന്ന നോവലിലെ ആസ്പദമാക്കി നിര്‍മ്മിച്ച ഓംകാര എന്ന സിനിമയില്‍ അഭിനയിച്ചത് വിദേശത്തും ഒരു പാട് ശ്രദ്ധ പിടിച്ചു പറ്റി.
സ്വകാര്യ ജീവിതം
പ്രമുഖ മോഡലായിരുന്ന ഗുര്‍പ്രീത് ഗിലുമായി വിവേകിന്റെ വിവാഹം തീരുമാനിച്ചെങ്കിലും പിന്നീട് അത് തെറ്റുകയും വിവേക് പ്രമുഖ നടിയായ ഐശ്വര്യ റായിയുമായി പ്രേമബന്ധത്തിലാവുകയും ചെയ്തിരുന്നു. പക്ഷേ ഇതു പിന്നീട് തെറ്റി പിരിയുകയായിരുന്നു. സുനാമിയുടെ രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒരു ഗ്രാമം വിവേക് തന്റെ സംഭാവനയായി നല്‍കിയിട്ടുണ്ട്.[2]
അവാര്‍ഡുകള്‍
ഫിലിം ഫെയര്‍ അവാര്‍ഡുകള്‍
- 2003 - മികച്ച പുതുമുഖം - കമ്പനി
- 2003 - മികച്ച സഹനടന്‍ for - കമ്പനി
അഭിനയിച്ച സിനിമകള്‍
ആധാരസൂചിക
^ Vivek Oberoi bags great films -IndiaFM - June 2, 2008