എൻറികെ ഇഗ്ലേസിയാസ്
ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |
എൻറിക് ഇഗ്ലേസിയസ് | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | എൻറിക് മിഖ്വേൽ ഇഗ്ലേസിയസ് പ്രീസ്ലർ |
ഉത്ഭവം | മയാമി, ഫ്ളോറിഡ, അമേരിക്കൻ ഐക്യനാടുകൾ |
തൊഴിൽ(കൾ) | ഗായകൻ, ഗാനരചയിതാവ്, മോഡൽ, അഭിനേതാവ്, സംഗീതജ്ഞൻ |
ഉപകരണ(ങ്ങൾ) | Vocals |
വർഷങ്ങളായി സജീവം | 1995 മുതൽ |
ലേബലുകൾ | Interscope, Universal Music Latino |
സ്പാനീഷ് ഗായകനും ഗാനരചയിതാവും മോഡലും അഭിനേതാവുമാണ് എൻറികെ മിഖ്വേൽ ഇഗ്ലേസിയസ് പ്രീസ്ലർ (ജനനം: മേയ് 8, 1975).
മെക്സിക്കൻ ഇൻഡി ലേബലായ ഫോണൊവിസയിലൂടെയാണ് ഇദ്ദേഹം സംഗീത വ്യവസായത്തിൽ തുടക്കം കുറിച്ചത്. ഇതിലൂടെ ഇദ്ദേഹം ലാറ്റിൻ അമേരിക്കയിലെയും യുണൈറ്റഡ് സ്റ്റേറ്റ്സിലെ ലാറ്റിനോ സംഗീത വിപണിയിലെയും ഏറ്റവും പ്രശസ്തരായ ഗായകരിലൊരാളായിമാറി. ആ സമയത്ത്, ഏറ്റവുമധികം വിൽക്കപ്പെടുന്ന സ്പാനിഷ് ആൽബങ്ങൾ ഇദ്ദേഹത്തിന്റേതായിരുന്നു.
2000-നു മുമ്പ് തന്നെ ഇദ്ദേഹം ഇംഗ്ലീഷ് സംഗീത മേഖലയിലേക്ക് ചുവടുമാറ്റി. യൂണിവേഴ്സൽ മ്യൂസിക്കുമായി 48,000,000 അമേരിക്കൻ ഡോളറിന് ഇദ്ദേഹം കരാറിലേർപ്പെട്ടു. ഇദ്ദേഹത്തിന്റെ സ്പാനിഷ് ആൽബങ്ങൾ യൂണിവേഴ്സൽ മ്യൂസിക്ക് ലാറ്റിനോയും ഇംഗ്ലീഷ് ആൽബങ്ങൾ ഇന്റർസ്കോപും പുറത്തിറക്കുമെന്നായിരുന്നു കരാർ.
ഇദ്ദേഹത്തിന്റെ ആൽബങ്ങളുടെ 6 കോടി പതിപ്പുകളാണ് ലോകവ്യാപകമായി വിറ്റഴിയപ്പെട്ടിട്ടുള്ളത്. ബിൽബോർഡ് ഹോട്ട് 100-ൽ ഇദ്ദേഹത്തിന്റെ രണ്ട് ഗാനങ്ങൾ ഒന്നാം സ്ഥാനത്തും ഒരു ഗാനം മൂന്നാം സ്ഥാനത്തും എത്തിയിട്ടുണ്ട്. ബിൽബോർഡിന്റെ ഹോട്ട് ലാറ്റിൻ ട്രാക്ക്സ് പട്ടികയിൽ ഇദ്ദേഹത്തിന്റെ 19 ഗാനങ്ങൾ ഒന്നാം സ്ഥനത്തെത്തിയിട്ടുണ്ട്.