(Translated by https://www.hiragana.jp/)
കരാക്കും കനാൽ - വിക്കിപീഡിയ Jump to content

കരാക്കും കനാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Garagum Canal (lower right) and the Hanhowuz Reservoir, 2014. Click to enlarge.

കരാക്കും കനാൽ The Karakum Canal (Qaraqum Canal, Kara Kum Canal, Garagum Canal; Russian: Каракумский канал, Karakumsky Kanal, Turkmen: Garagum kanaly, گَرَگوُم كَنَلیٛ, Гарагум каналы) ടർക്ക്മേനിസ്ഥാനിലെ കനാലുകളിൽ ഒന്നാണ്. ഇവ ലോകത്തിലെ തന്നെ ഏറ്റവും വലിപ്പമുള്ള കനാലുകളിലൊന്നാണ്. സോവിയറ്റ് കാലത്ത് 1954ൽ നിർമ്മാണം തുടങ്ങിയ ഈ കനാൽ പൂർത്തിയായത് സോവിയറ്റ് യൂണിയന്റെ അവസാനകാലത്ത് 1988ൽ മാത്രമാണ്. അതിന്റെ 1,375-കിലോമീറ്റർ (854 മൈ)

നീളത്തിൽ മിക്ക ഭാഗങ്ങളിലും കപ്പൽ ഗതാഗതത്തിനു പറ്റിയ ആഴമുള്ളതാണ്. ഗതാഗതത്തിനും ജലസേചനത്തിനുമായി ഈ കനാൽ ഉപയോഗിക്കുന്നു. ഈ കനാലിലൂടെ 13 cubic kilometres (3.1 cu mi) വെള്ളം, അമു ദാരിയ നദിയിൽ നിന്നും ഒഴുകുന്നു. Karakum Desert ടർക്ക്മെനിസ്ഥാനിലെ കാരക്കും മരുഭൂമിയിലൂടെയാണിത് ഒഴുകുന്നത്. ഈ കനാൽ കൃഷിക്കുവേണ്ടീ അനേകം ഹെക്ടർ പ്രദേശം പുതിയതായി ആ രാജ്യത്തിനു ലഭ്യമാക്കിത്തന്നു. സോവിയറ്റ് യൂണിയൻ പരുത്തി ഏകവിളയ്ക്ക് ഉദ്ദേശിച്ചാണിത് നിർമ്മിച്ചത്. അതു വന്നതുകൊണ്ട് അഷ്ഖബാദ് പ്രദേശത്തിനു ജലസേചനത്തിനുള്ള പ്രധാന സ്രാതസായി ഈ കനാൽ മാറി. പക്ഷെ ഈ കനാൽ പാരിസ്ഥിതികമായി പ്രശ്നങ്ങൾ സൃഷ്ടിക്കുകയുമുണ്ടായി. അറാൽ കടൽ പരിസ്ഥിതി ഇതു താറുമാറാക്കി.

ചരിത്രം[തിരുത്തുക]

ഇപ്പോഴത്തെ കരാകും കനാൽ അല്ല അമു ദാരിയായിലെ വെള്ളം കരാകും പ്രദേശത്തേയ്ക്കു എത്തിക്കാൻ നിർമ്മിക്കപ്പെട്ടത്. 1950കളിൽ ടർക്കുമെൻ കനാലിൽനിന്നും  (Russian: Главный Туркменский канал), അന്നത്തെ സോവിയറ്റ് സർക്കാർ തന്നെ ഇവിടെ ജലപദ്ധതി കൊണ്ടുവന്നിരുന്നു. ഇവിടെനിന്നും കുറച്ചുകൂടി വടക്കൻ ഭാഗത്തുള്ള നുകൂസ് എന്ന ഒരു സ്ഥലത്തെയ്ക്കാണാദ്യം ഇതു നിർമ്മിക്കാൻ ശ്രമം നടത്തിയത്, ആ കനാൽ തെക്കുപടിഞ്ഞാറായി ക്രാസ്നൊവോദ്സ്ക് ഭാഗത്തെയ്ക്കു ലക്ഷ്യമിട്ടു. ആ കനാൽ അമു ദാരിയാ നദിയുടെ 25% വെള്ളവും കൊണ്ടുപോകുമായിരുന്നു. എന്നാൽ ആ രീതിയിലുള്ള ജോലികൾ ജോസഫ് സ്റ്റാലിന്റെ നിര്യാണത്തോടെ നിർത്തിവയ്ക്കപ്പെട്ടു. പകരം പിന്നീട് ഇപ്പോഴത്തെ കരാകുമ്രൂട്ട് തിരഞ്ഞെടുക്കുകയായിരുന്നു.[1] ഹാൻഹോവുസ് പോലുള്ള റിസർവൊയറുകൾ (ജലസംഭരണി) വെള്ളത്തെ നിയന്ത്രിക്കാനായി പണിതതാണ്.

ഇവിടത്തെ പ്രധാന പട്ടണങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Nikolaĭ Gavrilovich Kharin, "Vegetation Degradation in Central Asia Under the Impact of Human Activities". Pp. 56-58. Springer, 2002. ISBN 1-4020-0397-8. On Google Books
"https://ml.wikipedia.org/w/index.php?title=കരാക്കും_കനാൽ&oldid=3751030" എന്ന താളിൽനിന്ന് ശേഖരിച്ചത്