ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ( സിസിഡിസി; ലഘൂകരിച്ച ചൈനീസ്: 中国疾病预防控制中心; പരമ്പരാഗത ചൈനീസ്: 中國疾病預防控制中心) ദേശീയ ആരോഗ്യ കമ്മീഷന്റെ കീഴിലെ ഒരു സ്വതന്ത്ര ഏജൻസിയാണ്.ചൈനയിലെബീജിംഗ് ആണ് ഇതിന്റെ ആസ്ഥാനം. 1983 ൽ സ്ഥാപിതമായ ഇത് ആവശ്യമായ വിവരങ്ങൾ നൽകിക്കൊണ്ട് ആരോഗ്യപരമായ തീരുമാനങ്ങളെ മെച്ചപ്പെടുത്തുന്നതിലൂടെ പൊതുജനാരോഗ്യവും സുരക്ഷയും പരിരക്ഷിക്കുന്നതിനും പ്രവിശ്യാ ആരോഗ്യ വകുപ്പുകളുമായും മറ്റ് സംഘടനകളുമായുമുള്ള പങ്കാളിത്തത്തിലൂടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് പ്രവർത്തിക്കുന്നത്. പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയിലെ ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി രോഗ പ്രതിരോധനം നിയന്ത്രണ(പ്രത്യേകിച്ച് പകർച്ചവ്യാധികൾ ), പരിസ്ഥിതി ആരോഗ്യം, തൊഴിൽ സുരക്ഷയും ആരോഗ്യവും, ആരോഗ്യ ഉന്നമനം, പ്രതിരോധം, വിദ്യാഭ്യാസം എന്നിവയിലെ പ്രവർത്തനങ്ങൾ വികസിപ്പിക്കുന്നതിലും നടപ്പിൽ വരുത്തുന്നതിലുമാണ് സിസിഡിസി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. [1][2][3]