(Translated by https://www.hiragana.jp/)
ജോബി മാത്യു - വിക്കിപീഡിയ Jump to content

ജോബി മാത്യു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ വികലാംഗവിഭാഗം ചാമ്പ്യനാണ് ജോബി മാത്യു.[1] ഒൻപത് കായിക ഇനങ്ങളിൽ ഇദ്ദേഹം വിവിധ ഇടങ്ങളിലായി മത്സരിച്ചിട്ടുണ്ട്. 110 സെന്റീമീറ്ററാണ് ജോബിയുടെ ഉയരം. പഞ്ചഗുസ്തി കൂടാതെ ഷോട്ട്പുട്ട്, ജാവലിൻത്രോ, ഡിസ്കസ് ത്രോ, ബാഡ്മിന്റൻ, നീതൽ, പവർലിഫ്റ്റിങ് തുടങ്ങിയ മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. അമേരിക്കയിലെ മിഷിഗണിൽ നടന്ന വേൾഡ് ഡ്വാർഫ് ഗെയിംസിൽ രണ്ടു സ്വർണ്ണവും ഒരു വെള്ളിയും ജോബി നേടിയിട്ടുണ്ട്.[2]

1976 ഡിസംബർ 8 ന് ജനിച്ചു. പാലാ അടുക്കം സ്വദേശിയായ ജോബി ഇപ്പോൾ ഇരുമ്പനം ഭാരത് പെട്രോളിയം കമ്പനിയിൽ ജോലി ചെയ്യുന്നു. ആലുവയ്ക്കടുത്ത് തോട്ടയ്ക്കാട്ടുകരയിലാണ് താമസിക്കുന്നത്. മേഘയാണ് ഭാര്യ. ജ്യോതിസ് ഏക മകൻ. സ്കൂളിലെ ആദ്യ വിദ്യാഭ്യാസ നാളുകളിൽ അമ്മയുടെ ചുമലിലാണ് ജോബി സ്കൂളിൽ എത്തിയിരുന്നത്. പിന്നീട് കൈകൾ കുത്തിയാണ് സഞ്ചരിച്ചിരുന്നത്.

പുരസ്കാരങ്ങൾ

[തിരുത്തുക]

2014 ഒക്ടോബറിൽ ശാരീരിക വൈകല്യമുള്ളവർക്കായി പോളണ്ടിലെ പക്കിൽ നടന്ന പ്രഥമ ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇരട്ട വെങ്കലം നേടി.[3]

അവലംബം

[തിരുത്തുക]
  1. "പാരാലിമ്പിക്‌സ് ബാഡ്മിൻറൺ: ഡബിൾസിലും ജോബി മാത്യു ജേതാവ്". മാതൃഭൂമി. 2013 ഓഗസ്റ്റ് 23. Retrieved 2013 ഓഗസ്റ്റ് 8. {{cite news}}: Check date values in: |accessdate= and |date= (help)[പ്രവർത്തിക്കാത്ത കണ്ണി]
  2. മനോരമ ദിനപത്രം, കായികം, കോട്ടയം എഡിഷൻ, 2013 ഓഗസ്റ്റ് 5, പേജ് 16
  3. "ജോബി മാത്യുവിന് ഇരട്ട വെങ്കലം, മനോരമ". Archived from the original on 2014-10-11. Retrieved 2014-10-11.
"https://ml.wikipedia.org/w/index.php?title=ജോബി_മാത്യു&oldid=3776005" എന്ന താളിൽനിന്ന് ശേഖരിച്ചത്