ടില്ലൈറ്റ്
ദൃശ്യരൂപം
ടില്ലിന് സാന്ദ്രീകരണവും സന്ധാനവും സംഭവിച്ചുണ്ടാകുന്ന അവസാദശില. നിയതമായി വേർതിരിക്കപ്പെടാത്ത സംസ്തരരഹിത ഹിമാനി നിക്ഷേപമാണ് ടിൽ. കളിമണ്ണ്, മണൽ, ചരൽ, ബൗൾഡർ തുടങ്ങിയ അവസാദഘടകങ്ങളുടെ മിശ്രിതനിക്ഷേപമാണിത്. ഇതിനെ 'ബൗൾഡർ ക്ലേ' എന്നും വിളിക്കാറുണ്ട്. ടിൽ രണ്ടുവിധമുണ്ട്; ബേസൽ-ഹിമാനികളുടെ അടിത്തട്ടിനാൽ നീക്കം ചെയ്യപ്പെട്ട് അവയ്ക്കടിയിൽത്തന്നെ നിക്ഷേപിക്കപ്പെടുന്നവ, 'അബ്ലേഷൻ' - ഹിമാനികളുടെ ഉപരിതലത്തിലോ സമീപത്തോ കാണപ്പെടുന്നവ. അവസാദനിക്ഷേപത്തെ തുടർന്നുണ്ടാകുന്ന ഡയജെനിറ്റിക്ക്' പ്രക്രിയയാണ് ടില്ലൈറ്റിന്റെ രൂപീകരണത്തിനു നിദാനം. സംസ്തരണരാഹിത്യമാണ് ഈ ശിലയുടെ മുഖ്യസവിശേഷത.
അവലംബം
[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ടില്ലൈറ്റ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |