ഡ്രാഗൺ ബാൾ സൂപ്പർ
ഡ്രാഗൺ ബാൾ സൂപ്പർ (Japanese: ドラゴンボール
സന്ദർഭം[തിരുത്തുക]
മാജിൻ ബൂവിനെ തോൽവിയോടെ ബൂമിയിൽ സമാധാനം തിരികെ വന്നു. സൺ ഗോകൂ ഒരു മുള്ളങ്കി കൃഷിക്കാരനായി ജീവിതം തുടങ്ങി. എല്ലാവരും സന്തോഷത്തോടെ ജീവിക്കുന്ന സമയത്താണ് ആപത്ത് 7ാം പ്രപഞ്ചത്തിന്റെ സംഹാര ദേവനായ ബീരസിന്റെ രുപത്തിൽ വരുന്നത്. ലോകത്തിൽ വച്ച് ഏറ്റവും ഭയാനകനും ശക്തനായ രണ്ടാമത്ത വ്യക്തിയുമാണ് ബീറസ്. വർഷങ്ങളായി ഗാഡനിദ്രയിലായിരുന്ന ബീറസ്, വിസ് എന്ന മാലാഖയോട് സൂപ്പർ സെയാൻ ദൈവമെന്ന (
ഗോക്കുവും വിജീറ്റയും ബീറസിന്റേയും വിസിന്റേയും കൂടെ പരിശീലനത്തിനു പോയ സമയത്ത് ഫ്രീസയുടെ ബാക്കിയുണ്ടായിരുന്ന പടയാളികൾ രാജാവിനെ തിരിച്ചു കൊണ്ടുവരാൻ ഡ്രാഗൺ ബോളുകൾ തേടി ഭൂമിയിലേക്ക് വരുന്നു. പുനർജനിച്ച് കുറച്ചുകാലത്തെ പരിശീലനത്തിനു ശേഷം ഫ്രീസയും സംഘവും ഗോക്കുവിനോട് പ്രതികാരം ചെയ്യാനിറങ്ങുന്നു. ഫ്രീസയെ നേരിടാനായി ഗോക്കുവും വിജീറ്റയും തിരിച്ചു വരുന്നു, അതേസമയം ക്രില്ലനും ഗോഹാനും പിക്കലോയും മാസ്റ്റർ റോഷിയും ടിയാനും ബാക്കിയുള്ളവരെ നേരിടുന്നു. പുതിയ രുപം നേടിയിട്ടും ആ രുപം ഉൾകൊള്ളാൻ സമയം നൽകാൻ കഴിയാത്തതിനാൽ ഫ്രീസ വിജീറ്റയോട് തോൽക്കുന്നു. ഈ ഭാഗം ഡ്രാഗൺ ബാൾ Z:ഫ്രീസയുടെ പുനർജന്മത്തിലെ സന്തർഭങ്ങൾ വീണ്ടും പ്രതിപാദിക്കുന്നു.
ഫ്രീസയുടെ പ്രതികാരത്തിനു ശേഷം, ബീരസിന്റെ ഇരട്ട സഹോദരനും ആറാം ലോകത്തിന്റെ സംഹാരദേവനുമായ ചംപ, ലോകങ്ങളിലെ മികച്ച പോരാളികൾ തമ്മിൽ ഒരു ടൂർണമെന്റ് നടത്താൻ പ്രേരിപ്പിക്കുന്നു, ഭൂമിയെ പന്തയ വസ്തുവാക്കുന്നു. ഗോക്കുവും കൂട്ടുകാരും ടൂർണമെന്റിൽ പങ്കെടുക്കുന്നു. ഓരോ മൽസരവും ആശ്ചര്യപ്പെടുത്തുന്ന പുതിയ കഴിവുകൾ കാണിച്ചുതരുന്നു. അവസാന മൽസരം ഗോക്കുവും വിജീറ്റയെ തോൽപിച്ച ഹിറ്റും തമ്മിലാകുന്നു. ഹിറ്റിനെ ഹിറ്റിന്റെ മുഴുവൻ ശക്തിയിൽ നേരിടാൻ മൽസരനിയമങ്ങൾ അനുവതിക്കാത്തതിനാൽ ഗോക്കു മൽസരത്തൽ നിന്നു പിൻവാങ്ങുന്നു. ഗോക്കുവിനെ പിൻതുടർന്ന് ഹിറ്റും മൽസരത്തിൽ നിന്നും പിൻവാങ്ങുന്നു. ഏഴാം ലോകത്തിന്റെ ടീം മൽസരത്തിൽ ജയിക്കുന്നു.
ഗോക്കു പിന്നീട് എല്ലാ പ്രപഞ്ചങ്ങളുടേയും രാജാവും സംഹാരദേവൻമാർ വരെ ഭയപ്പെടുന്ന സെനോയെ പരിചയപ്പെടുന്നു. ഇനി വരുംപോൾ കൂടെ കളിക്കാനായി ഒരു സുഹൃത്തിനേയും കൊണ്ടുവരാമെന്ന് വാക്കു നൽകുന്നു. ഗ്രാന്റ് പ്രീസ്റ്റു്, എല്ലാ മാലാഖമാരുടേയും പിതാവ്, സെനോയുടെ സഹായിയായി കാണപ്പെടുന്നു
ടൂർണമെന്റിനു ശേഷം ഭാവി ട്രങ്കസ് വീണ്ടും വന്നു ഗോക്കുവിനോട് സാദൃശ്യമുള്ള ഗോക്കു ബ്ലാക്ക് എന്ന ശത്രുവിനേപ്പറ്റി സൂചന നൽകുന്നു. ഗോക്കുവും കൂട്ടുകാരും പിന്നീട് അത് പത്താം ലോകത്തിലെ കിയോ ഷിൻ ആയ സമാസു ആണെന്ന് മനസ്സിലാക്കുന്നു. സമാസു മറ്റൊരു സമയപഥത്തിലെ ഗോക്കുവിന്റെ ശരീരം മോഷ്ടിക്കുകയും, ഇപ്പോഴത്തെ സമയപഥത്തിലെ സമാസുവുമായി ചേർന്ന് അമരത്വം നേടാനും മർത്യൻമാരെ എല്ലാം ഇല്ലാതാക്കാനും പദ്ധതിയിടുന്നു. ഇതിന്റെയെല്ലാം അവസാനം, ഭാവിയിലെ സെനോ വന്ന് ഭാവി സമയപഥം ഇല്ലാതാക്കുന്നു. ഭാവിയിലെ സെനോയെ ഗോക്കു തന്റെ സമയപഥത്തിലെ സെനോയുടെ അടുത്തെത്തിക്കുകയും തന്റെ വാക്കു പാലിക്കുകയും ചെയ്യുന്നു.
ഭാവിയിലെ ട്രങ്ക്സ് തിരിച്ചു വന്നതിനുശേഷം കുറച്ചുകാലം കഴിഞ്ഞു സെനോയും ഭാവയിലെ സെനോയും കൂടി ശക്തിയുടെ മൽസരം വക്കുന്നു (
പ്രൊഡക്ഷൻ[തിരുത്തുക]
പരമ്പരയുടെ സ്രഷ്ടാവ് എന്നതിലുപരി അക്കീര ടോരിയാമ കിമിറ്റോഷി ചിയോക്ക സംവിധാനം ചെയ്ത പുതിയ അനിമേയുടെ മൂല കഥയുടേയും ആശയത്തന്റേയും ഉടമയായും അറിയപ്പെടുന്നു. ടോറിയാമ സൃഷ്ടിച്ച പുതിയ കഥാപാത്രങ്ങളെ കൂടാതെ, പ്രപഞ്ച അതിജീവന ഇതിവൃത്തത്തിന്റെ കഥാപാത്രങ്ങളെ സൃഷ്ടിച്ചത് ടോയാടാരൂ ആണ്, ചിലത് രണ്ടുപേരും ഒരുമിച്ചും.
References[തിരുത്തുക]
- ↑ "Dragon Ball Super TV Anime Debuts on July 5". Anime News Network. June 4, 2015. Retrieved June 4, 2015.
- ↑ "Dragon Ball Gets 1st New TV Anime in 18 Years in July". Anime News Network. April 28, 2015. Retrieved April 28, 2015.