(Translated by https://www.hiragana.jp/)
നാൻസി അജ്‍റാം - വിക്കിപീഡിയ Jump to content

നാൻസി അജ്‍റാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നാൻസി അജ്‍റാം
نانسي نبيل عجرم
Nancy Ajram performing at a wedding in Cairo.
Nancy Ajram performing at a wedding in Cairo.
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംNancy Nabil Ajram
ജനനം (1983-05-16) മേയ് 16, 1983  (41 വയസ്സ്)
Achrafieh, Beirut, Lebanon
ഉത്ഭവംBeirut, Lebanon
വിഭാഗങ്ങൾ
തൊഴിൽ(കൾ)Singer
ഉപകരണ(ങ്ങൾ)Vocals
വർഷങ്ങളായി സജീവം1998–present
ലേബലുകൾ
Spouse(s)
Fadi El Hachem
(m. 2008)
വെബ്സൈറ്റ്Officiawebsite

നാൻസി അജ്റാം (അറബിക് : نانسي نبيل عجرم‎‎) ഒരു ലബനീസ് ഗായികയാണ്. 1983 മെയ് 16 ന് ബെയ്റൂട്ടിൽ ജനിച്ചു. മൂന്നുതവണ വേൾഡ് മ്യൂസിക് അവാർഡ് ലഭിച്ചിട്ടുണ്ട്.[1] പിതാവിൻറെ പിന്തുണയിൽ കുട്ടിക്കാലത്തുതന്നെ അവർ സംഗീതം അഭ്യസിക്കുകയും സ്റ്റേജ് പ്രോഗ്രാമുകൾ അവതരിപ്പിക്കുകയും ചെയ്തിരുന്നു. പതിനഞ്ചാമത്തെ വയസിൽ ആദ്യ സ്റ്റുഡിയോ ആൽബം പുറത്തിറക്കി.[2] സംഗീതലോകത്തെ മുന്നേറ്റം ആരംഭിച്ചത് അറിയപ്പെടുന്ന നിർമ്മാതാവായിരുന്ന ജിജി ലമാറായുമായി സഹകരിച്ചു പ്രവർത്തിക്കുന്ന കാലത്തായിരുന്നു. ഇക്കാലത്ത് റിലീസ് ചെയ്ത “അഖാസ്മാക് ആഹ്”, “യാ സലാം” തുടങ്ങിയ ആൽബങ്ങൾ വമ്പൻ ഹിറ്റായിരുന്നു. 2004 ൽ രണ്ടാമത്തെ ഇൻറർനാഷണൽ ബെസ്റ്റ് സെല്ലറായ "Ah W Noss" വലിയ ഹിറ്റായിരുന്നു. "Ah W Noss", "Lawn Ouyounak", "Inta Eih" എന്നിവ പുറത്തിറങ്ങിയതിനുശേഷം നാൻസി പശ്ചിമേഷ്യയിലെ “പോപ്പ് ഐക്കൺ” ആയി മാറി.



അവലംബം

[തിരുത്തുക]
  1. http://www.albawaba.com/limelight/nancy-ajram-575227
  2. http://nancyajram.com/en/#!/biography
"https://ml.wikipedia.org/w/index.php?title=നാൻസി_അജ്‍റാം&oldid=3259327" എന്ന താളിൽനിന്ന് ശേഖരിച്ചത്