(Translated by https://www.hiragana.jp/)
ന്യൂ ഹാംഷെയർ - വിക്കിപീഡിയ Jump to content

ന്യൂ ഹാംഷെയർ

Coordinates: 44°00′N 71°30′W / 44°N 71.5°W / 44; -71.5
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ന്യൂ ഹാംഷെയർ
അപരനാമം: ഗ്രാനൈറ്റ്‌ സ്റ്റേറ്റ്‌[1]
തലസ്ഥാനം കൊൺകോർഡ്‌, ന്യൂ ഹാംഷെയർ
രാജ്യം യു.എസ്.എ.
ഗവർണ്ണർ ജോൺ ലിഞ്ച്(ഡെമോക്രാറ്റിക്‌)
വിസ്തീർണ്ണം 24,217ച.കി.മീ
ജനസംഖ്യ 1,235,786
ജനസാന്ദ്രത 53.20/ച.കി.മീ
സമയമേഖല UTC -5/-4
ഔദ്യോഗിക ഭാഷ ഇംഗ്ലീഷ്
ഔദ്യോഗിക മുദ്ര
ന്യൂ ഹാംഷെയറിലെ ഒരു ശരത്കാല ദൃശ്യം

അമേരിക്കൻ ഐക്യനാടുകളുടെ വടക്കുകിഴക്ക് സ്ഥിതിചെയ്യുന്ന സംസ്ഥാനമാണ് ആദ്യത്തെ പതിമൂന്ന് അമേരിക്കൻ സംസ്ഥാനങ്ങളിൽ ഒന്നായ ന്യൂ ഹാംഷെയർ. സ്വന്തമായ ഭരണഘടന ഉണ്ടാക്കിയ ആദ്യത്തെ അമേരിക്കൻ സംസ്ഥാനമാണിത്‌, വിൽപന നികുതിയും സംസ്ഥാന-ആദായനികുതിയും ഇല്ലാത്ത ഏക സംസ്ഥാനവുമാണിത്‌. തലസ്ഥാനം കൊൺകോർഡ്‌ ആണ് . മാഞ്ചസ്റ്റർ ആണ് ഏറ്റവും വലിയ നഗരം.'സ്വതന്ത്രമായി ജീവിക്കുക അല്ലെങ്കിൽ മരിക്കുക'(Live free or die) എന്നതാണ്‌ മുദ്രാവാക്യം. അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിലെ ആദ്യത്തെ പ്രൈമറി തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനമെന്ന രാഷ്ട്രീയപ്രാധാന്യവും ഈ സംസ്ഥാനത്തിനുണ്ട്‌.[2]

ഭൂമിശാസ്ത്രം[തിരുത്തുക]

വടക്കും വടക്കുപടിഞ്ഞാറും കാനഡയിലെ ക്യുബെക്‌, കിഴക്ക്‌ മെയ്ൻ, അറ്റ്‌ലാന്റിക് മഹാസമുദ്രം, തെക്ക്‌ മസാച്ചുസെറ്റ്സ്, പടിഞ്ഞാറ്‌ വെർമോണ്ട്‌ എന്നിവയാണ്‌ അതിർത്തികൾ. 186 ചതുരശ്രകി.മീ വിസ്തീണ്ണമുള്ള വിന്നപ്പസാകി തടാകമാണു ഏറ്റവും വലിയ തടാകം.

ന്യൂ ഹാംഷെയറിലെ വൈറ്റ് മൗൺടൻ നാഷനൽ പാർക്ക് - ശരത്കാലത്ത് ഇലപൊഴിയുന്ന പല വൃക്ഷങ്ങളുടെയും ഇലകളുടെ വർണ്ണവ്യത്യാസം ഇവിടെ ദൃശ്യമാണ്‌

അവലംബം[തിരുത്തുക]

  1. http://www.visitnh.gov/about-new-hampshire/state-facts.aspx#2
  2. http://www.nh.gov/folklife/learning/first.htm
മുൻഗാമി യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ
1788 ജൂൺ 21ന് ഭരണഘടന അംഗീകരിച്ചു (9ആം)
പിൻഗാമി

44°00′N 71°30′W / 44°N 71.5°W / 44; -71.5

"https://ml.wikipedia.org/w/index.php?title=ന്യൂ_ഹാംഷെയർ&oldid=3798447" എന്ന താളിൽനിന്ന് ശേഖരിച്ചത്