ഫ്ലോറെസ്
Geography | |
---|---|
Location | South East Asia |
Coordinates | 8°40′29″S 121°23′04″E / 8.67472°S 121.38444°E |
Archipelago | Lesser Sunda Islands |
Area | 13,540 കി.m2 (5,230 ച മൈ)[1] |
Area rank | 60th |
Length | 354 km (220 mi) |
Width | 66 km (41 mi) |
Highest elevation | 2,370 m (7,780 ft) |
Highest point | Poco Mandasawu |
Administration | |
Indonesia | |
Province | East Nusa Tenggara |
Largest settlement | Maumere (pop. 70,000) |
Demographics | |
Population | 1,831,000 (2010) |
Pop. density | 135 /km2 (350 /sq mi) |
ഇന്തോനേഷ്യയുടെ കിഴക്കൻ പകുതിയിൽ സ്ഥിതിചെയ്യുന്ന ഒരു കൂട്ടം ദ്വീപുകളായ ലെസെർ സുന്ദ ദ്വീപുകളിലൊന്നാണ് ഫ്ലോറെസ്. ഈ ദ്വീപിലെ ജനസംഖ്യ 2010 ലെ സെൻസസ് രേഖകൾ പ്രകാരം 1,831,000 ആയിരുന്നു. ഇവിടുത്തെ ഏറ്റവും വലിയ നഗരം മൌമിയർ ആണ്. ഫ്ലോറസ് എന്ന പേര് പോർട്ടുഗീസിലെ "ഫ്ലവേർസ്" എന്ന വാക്കിൽനിന്നാണ്.
സുമ്പാവയുടെയും കൊമോഡോയുടെയും കിഴക്കും, ലെംബാറ്റയുടെയും അലോർ ദ്വീപസമൂഹങ്ങളുടേയും പടിഞ്ഞാറു ഭാഗത്തായാണ് ഫ്ലോറെസ് സ്ഥിതി ചെയ്യുന്നത്. ദ്വീപിനും തെക്കുകിഴക്കു ഭാഗത്ത് തിമൂർ ആണ്. തെക്കഭാഗത്ത്, സുമ്പ കടലിടുക്കിനെതിരെ സുംബ ദ്വീപും വടക്കുവശത്ത് ഫ്ലോറെസ് കടലിനു വിദൂരത്തിലായി സുലവേസിയും സ്ഥിതിചെയ്യുന്നു.
ജാവ, സുമാത്ര, ബോർണിയോ (കലിമന്താൻ), സുലവേസി, ന്യൂ ഗിനിയ, ബാലി, മദുര, ലൊമ്പോക്, തിമൂർ എന്നിവ കഴിഞ്ഞാൽ ഇന്തോനേഷ്യൻ ഭൂവിഭാഗത്തെ മുഴുവൻ ദ്വീപകളിലേയും ജനസംഖ്യയിൽ പത്താം സ്ഥാനമുള്ള ദ്വീപാണ് ഫ്ലോറെസ്.
പേരിന്റെ ഉത്ഭവം
[തിരുത്തുക]ഇന്തോനേഷ്യൻ ദ്വീപസമൂഹത്തിലെ ഭൂരിഭാഗം ദ്വീപുകളിൽ നിന്നും വ്യത്യസ്തമായി പോർട്ടുഗീസുകാരാണ് ദീപിന്റെ കിഴക്കൻ ഭാഗത്തെ കുറിക്കുവാൻ 'കാബോ ഡി ഫ്ലോറെസ്' (കേപ്പ് ഓഫ് ഫ്ലവേർസ്) എന്ന പോർച്ചുഗീസ് വാക്കിൽനിന്നുള്ള ഫ്ലോറെസ് എന്ന പേരു നൽകിയത്. യഥാർത്ഥത്തിൽ കൊപ്പൊണ്ടായി എന്നറിയപ്പെട്ടിരുന്ന ദ്വീപിലെ ഈ ഭാഗത്തിനു് പോർച്ചുഗീസുകാർ ഫ്ലോറെസ് എന്ന പേരു നൽകാനുള്ള കാരണം ഇവിടെ സുലഭമായി കാണപ്പെട്ടിരുന്ന ഗുൽമോഹർ (ഡെലോണിക്സ് റെജിയ, Delonix regia) എന്നയിനം മരങ്ങളായിരുന്നു.[2]
ചരിത്രം
[തിരുത്തുക]പതിനാറാം നൂറ്റാണ്ടിൽ പോർട്ടുഗീസ് വ്യാപാരികളും മതപ്രവർത്തകരും, പ്രധാനമായി ഫ്ലോറെസിലെ ലറന്തുക്ക, സിക്ക എന്നിവിടങ്ങളിലേയ്ക്ക് എത്തിച്ചേർന്നിരുന്നു. അവരുടെ സ്വാധീനം ഇക്കാലത്തും സിക്കയിലെ ഭാഷ, സംസ്കാരം, മതം എന്നിവയിൽ ദൃഷ്ടിഗോചരമാണ്. 1511 ലാണ് ആദ്യത്തെ പോർച്ചുഗീസ് സന്ദർശനം നടന്നത്. അന്റോണിയോ ഡി അബ്രുവിന്റേയും വൈസ് ക്യാപ്റ്റൻ ഫ്രാൻസിസ്കോ സെറാവോയുടേയും പര്യവേക്ഷണ യാത്ര സുന്ദ ദ്വീപുകളിലൂടെയാണ് കടന്നുവന്നത്. ഈ ദ്വീപിലും അയൽ ദ്വീപുകളായ തിമോർ, സൊലോർ എന്നിവിടങ്ങളിലും ഡൊമിനിക്കൻ ഉത്തരവ് വളരെ പ്രാധാന്യമുള്ളതായിരുന്നു. 1613-ൽ ഡച്ചുകാർ സൊളോർ ദുർഗ്ഗം ആക്രമിക്കവേ ഡാമെനിക്കൻമാരുടെ നേതൃത്വത്തിൽ ഈ കോട്ടയുടെ അധിവാസികൾ ഫ്ലോറസിന്റെ കിഴക്കൻ തീരത്തുള്ള തുറമുഖ നഗരമായ ലറന്തുക്കയിലേയ്ക്കു മാറി. പോർച്ചുഗീസുകാരുടേയും പ്രാദേശിക ദ്വീപു വംശജരുടേയും, ലറന്തുക്യൂയിറോസ്, ടോപാസെസ്, അല്ലെങ്കിൽ ഡച്ചുകാർ മനസ്സിലാക്കയതു പ്രകാരം 'ബ്ലാക്ക് പോർച്ചുഗീസ്' (സ്വാർട്ടെ പോർട്ടുഗ്യൂസെൻ) തുടങ്ങിയവരുടേയും ഒരു കലർപ്പായിരുന്നു ഈ ജനത.
അടുത്ത 200 വർഷക്കാലം ഈ പ്രദേശത്തെ ഏറ്റവും പ്രബല ചന്ദന വ്യവസായത്തൊഴിലാളിത്തീർന്നു ലറന്തുക്യൂയിറോസ് അല്ലെങ്കിൽ ടോപാസെസ് ജനത. ഈ വിഭാഗം ആരാധനക്കായി പോർട്ടുഗീസ് ഭാഷ ഉപയോഗിക്കുകയും മലായ് കച്ചവട ഭാഷയായും മാതൃ ഭാഷയായി ഒരു സമ്മിശ്രഭാഷയും ഉപയോഗിച്ചിരുന്നു. 1699 ൽ വില്യം ഡാമ്പിയർ എന്ന ഇംഗ്ലീഷ്‍ സ്വകാര്യ സന്ദർശിക്കനാണ് ഇതു നിരീക്ഷിക്കുകയും രേഖപ്പെടുത്തകയും ചെയ്തത്.
ടൂറിസം
[തിരുത്തുക]ഫ്ലോറെസിലെ ഏറ്റവും ശ്രദ്ധേയമായ വിനോദ സഞ്ചാര ആകർഷണമായിക്കാണാവുന്നത് മോനി പട്ടണത്തിന് സമീപത്തായി എൻഡെ ജില്ലയിൽ സ്ഥിതിചെയ്യുന്നതും മൂന്നു വർണ്ണങ്ങളിലുള്ള തടാകങ്ങളെ ഉൾക്കൊള്ളുന്നതുമായ 1,639 മീറ്റർ ഉയരമുള്ള (5,377 അടി) കേളിമുതു അഗ്നിപർവ്വതമാണ്. ബജാവ പട്ടണത്തിനടുത്തുള്ള ഇനിയറി അഗ്നിപർവ്വതവും സന്ദർശിക്കാവുന്നതാണ്.
സാമ്പത്തികം
[തിരുത്തുക]ടൂറിസത്തിനു പുറമേ, ഫ്ലോറെസിലെ പ്രധാന സാമ്പത്തിക പ്രവർത്തനങ്ങളിൽ കാർഷികവൃത്തി, മത്സ്യബന്ധനം, കടൽപ്പോച്ച ഉത്പാദനം എന്നിവ ഉൾപ്പെടുന്നു.
നെല്ല്, ചോളം, മധുരക്കിഴങ്ങ്, മരച്ചീനി എന്നിവയാണ് ഫ്ലോറെസിലെ പ്രധാന ഭക്ഷ്യ വിളകൾ. കാപ്പി, തേങ്ങ, കാൻഡിൽ നട്ട്, കശുവണ്ടി എന്നിവ പ്രധാന നാണ്യ വിളകളുമാണ്. ഇന്തോനേഷ്യൻ കോഫിയുടെ ഏറ്റവും പുതിയ ഉറവിടങ്ങളിലൊന്നായിരുന്നു ഫ്ലോറെസ്. മുമ്പ് ഫ്ലോറസിൽ നിന്നുമുള്ള മിക്ക അറബിക്ക കോഫിയും (Coffea arabica) മറ്റു ഉറവിടങ്ങളിൽനിന്നുള്ള മിശ്രണമായിരുന്നു.
അവലംബം
[തിരുത്തുക]- ↑ Monk, K.A.; Fretes, Y.; Reksodiharjo-Lilley, G. (1996). The Ecology of Nusa Tenggara and Maluku. Hong Kong: Periplus Editions Ltd. p. 7. ISBN 962-593-076-0.
- ↑ Flores, Encyclopædia Britannica