(Translated by https://www.hiragana.jp/)
ബാൻഡ ദ്വീപുകൾ - വിക്കിപീഡിയ Jump to content

ബാൻഡ ദ്വീപുകൾ

Coordinates: 4°35′S 129°55′E / 4.583°S 129.917°E / -4.583; 129.917
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Banda Islands
Geography
LocationSouth East Asia
Coordinates4°35′S 129°55′E / 4.583°S 129.917°E / -4.583; 129.917
ArchipelagoMaluku Islands
Area45.6 കി.m2 (17.6 ച മൈ)
Administration
Indonesia
Demographics
Population18,544
Pop. density406.7 /km2 (1,053.3 /sq mi)

ബാൻഡാ കടലിലെ പത്ത് ചെറിയ അഗ്നിപർവ്വത ദ്വീപുകളുടെ ഒരു ഗ്രൂപ്പാണ് ബാൻഡാ ദ്വീപ് (ഇന്തോനേഷ്യ: Kepulauan Banda), ഏകദേശം സെറം ദ്വീപിന് തെക്ക് 140 കി.മീ (87 മൈൽ), ജാവയുടെ കിഴക്കുഭാഗത്ത് 2,000 കിലോമീറ്റർ (1,243 മൈൽ) ആയി ഈ ദ്വീപ് സ്ഥിതിചെയ്യുന്നു. ഇന്തോനേഷ്യൻ പ്രവിശ്യയായ മാലുക്കുവിലെ ജില്ല ഭരണ കേന്ദ്രമായ (കെകെമാതൻ) സെൻട്രൽ മാലുക്കു റീജെൻസിയിൽ ഇത് ഉൾക്കൊള്ളുന്നു. ഒരേ പേരിൽ ദ്വീപിൽ സ്ഥിതിചെയ്യുന്ന പ്രധാന പട്ടണവും ഭരണ കേന്ദ്രവും ബൻഡനൈറ ആണ്. 4 മുതൽ 6 വരെ കിലോമീറ്റർ (2.5 മുതൽ 3.7 മൈൽ വരെ) ആഴക്കടലിലേക്ക് ഉയർന്നു നിൽക്കുന്ന ഈ പ്രദേശത്തിന്റെ വിസ്തൃതി 45.6 ചതുരശ്ര കിലോമീറ്റർ (17.6 ചതുരശ്ര മൈൽ) ആണ്. 2010-ലെ സെൻസസ് പ്രകാരം 18,544 പേർ ജനസംഖ്യയിൽ ഉണ്ടായിരുന്നു. [1] പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതി വരെ ബാൻഡ ദ്വീപുകൾ സുഗന്ധ വ്യഞ്ജനങ്ങളുടെ (ജാതിക്ക) ലോകത്തിൽ നിന്നുള്ള ഒരേയൊരു ഉറവിടമായിരുന്നു. സ്കൂബ ഡൈവിംഗിനും സ്നോർകെലിങിനും ഈ ദ്വീപുകൾ വളരെ പ്രിയങ്കരമാണ്.

മാലുക് ദ്വീപുകളുടെ]] മധ്യത്തിൽ സ്ഥിതിചെയ്യുന്ന ബാൻഡ ദ്വീപുകൾ
ബാൻഡ ദ്വീപുകളുടെ മാപ്പ്

ചരിത്രം

[തിരുത്തുക]

മുൻ യൂറോപ്യൻ ചരിത്രം

8,000 വർഷങ്ങൾക്ക് മുൻപ് ഉപയോഗിച്ചിരുന്ന പുലാൗ അയിയിലെ ഒരു ശിലാഗൃഹത്തിൽ നിന്ന് ബാൻഡ ദ്വീപുകളിലെ ആദ്യത്തെ രേഖപ്പെടുത്തപ്പെട്ട മനുഷ്യ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു.[2]

യൂറോപ്യന്മാരുടെ വരവിനു മുൻപ് ബാൻഡയിൽ ഓറങ് കയാ ('സമ്പന്നരായ പുരുഷൻമാർ') നേതൃത്വം നൽകിയ ഒരു സാമ്രാജ്യത്വ ഭരണകൂടം ഉണ്ടായിരുന്നു. ബാൻഡനീസുകാർ വാണിജ്യരംഗത്ത് സജീവവും സ്വതന്ത്രവുമായ പങ്ക് വഹിച്ചു.[3] ബാൻഡ അക്കാലത്ത് യൂറോപ്യൻ കമ്പോളങ്ങളിൽ വളരെ വിലപ്പെട്ട സുഗന്ധദ്രവ്യങ്ങൾ, മരുന്നുകൾ, പ്രിസർവിങ് ഏജന്റുകൾ എന്നിവയായി ഉപയോഗിക്കുന്ന ജാതിക്ക, ജാതിപത്രി എന്നിവയുടെ ലോകത്തിലെ ഒരേയൊരു ഉറവിടം ആയിരുന്നു. ബാൻഡനീസുകാർ വെനീസിലെ അറബി വ്യാപാരികൾക്ക് ഇത് കുറഞ്ഞ വിലയ്ക്ക് വിറ്റു.

ബൻഡയുടെ ആദ്യത്തെ രേഖാചിത്രം സുമാ ഓറിയന്റൽ എന്ന കൃതിയിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പോർച്ചുഗീസ് അപ്പോത്തിക്കരി ടോം പേരെസ്[4] 1512 മുതൽ 1515 വരെ ബാൻഡ പല പ്രാവശ്യം സന്ദർശിച്ചതിൽ നിന്നും മലാക്ക അടിസ്ഥാനപ്പെടുത്തിയുള്ള ഒരു പുസ്തകം എഴുതിയിട്ടുണ്ട്. ആദ്യ സന്ദർശനത്തിൽ അദ്ദേഹം പോർട്ടുഗീസുകാർക്കും കൂടുതൽ അറിയാവുന്ന മലാക്കയിലെ മലയ നാവികരും ആയി അഭിമുഖം നടത്തി. പതിനാറാം നൂറ്റാണ്ടിലെ ജനസംഖ്യ 2500-3000 ആണെന്ന് അദ്ദേഹം കണ്ടെത്തി. ഇന്തോനേഷ്യൻ വ്യാപാരികളുടെ വ്യാപാര ശൃംഖലയുടെ ഭാഗമായിട്ടാണ് ബാൻഡനീസ് ഇത് റിപ്പോർട്ട് ചെയ്തത്. അവർ മലാക്കയിൽ നിന്ന് കാർഗോ ഏറ്റെടുക്കുന്ന ഒരേയൊരു മാലുക്കൻ ദീർഘദൂര വ്യാപാരികൾ ആയിരുന്നു. ബാൻഡയിൽ നിന്നുള്ള കപ്പലുകൾ ജാവനീസ് വ്യാപാരികളുമാണ് നിർമ്മിച്ചത്.


ജാതിക്ക, ജാതിപത്രി എന്നിവ ഉൽപ്പാദിപ്പിക്കുന്നതിനു പുറമേ, ബാൻഡ പ്രധാന വ്യവസായ സംരംഭം നിലനിർത്തി. വടക്ക് ടെർനേറ്റിൽ നിന്നും ടിഡോറിൽ നിന്നുമുള്ള ഗ്രാമ്പുകൾ, അരു ഐലൻഡ്സ്, പടിഞ്ഞാറൻ ന്യൂ ഗിനിയ ബേർഡ്-ഓഫ്-പാരഡൈസിൻറെ[5] തൂവലുകൾ, മസ്സോയി ബാർക്ക്, പരമ്പരാഗത മരുന്നുകൾ, അടിമകൾ എന്നിവയായിരുന്നു ബാൻഡയിലൂടെ സഞ്ചരിച്ച സാധനങ്ങൾ. ഇതിന് പകരം, ബാൻഡ അരിയും തുണികളും സ്വീകരിച്ചിരുന്നു. ജാവയിൽ നിന്നുള്ള ലൈറ്റ് കോട്ടൺ ബാട്ടിക്, ഇന്ത്യയിൽ നിന്ന് കാലിക്കോ, ലെസ്സർ സന്റയിൽ നിന്ന് ഇക്കട്ട് എന്നിവ കൈമാറ്റം ചെയ്തിരുന്നു. 1603-ൽ, പതിനെട്ട് കിലോഗ്രാം ജാതിക്കയുടെ വിലയായി ശരാശരി ഗുണമേന്മയുള്ളസരോംഗ്[6] വസ്ത്രങ്ങൾ വ്യാപാരം ചെയ്തിരുന്നു. ഈ തുണിത്തരങ്ങളിൽ ചിലത് പിന്നീട് വിൽക്കുകയും ഹൽമേർറയിലും ന്യൂ ഗിനിയയിലും ഇത് അവസാനിക്കുകയും ചെയ്തു.

ഇതും കാണുക

[തിരുത്തുക]

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Biro Pusat Statistik, Jakarta, 2011.
  2. Lape, Peter (2013). "Die erste Besiedlung auf den Banda-Inseln: 8000 Jahre Archäologie auf den Molukken (The first settlement in the Banda Islands: 8000 years of archeology in the Moluccas)". Antike Welt. 5 (13): 9–13.
  3. Ricklefs, M.C. (1991). A History of Modern Indonesia Since c.1300, 2nd Edition. London: MacMillan. p. 24. ISBN 0-333-57689-6.
  4. Muller, Karl (1997). Pickell, David, ed. Maluku: Indonesian Spice Islands. Singapore: Periplus Editions. p. 86. ISBN 962-593-176-7.
  5. Cribb, Robert (1997). "Birds of paradise and environmental politics in colonial Indonesia, 1890–1931". In Boomgaard, Peter; Columbijn, Freek; Henley, David. Paper landscapes: explorations in the environmental history of Indonesia. Leiden, The Netherlands: KITLV Press. pp. 379–408. ISBN 90-6718-124-2.
  6. Sarong, The British Museum

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]

വിക്കിവൊയേജിൽ നിന്നുള്ള ബാൻഡ ദ്വീപുകൾ യാത്രാ സഹായി

"https://ml.wikipedia.org/w/index.php?title=ബാൻഡ_ദ്വീപുകൾ&oldid=3911844" എന്ന താളിൽനിന്ന് ശേഖരിച്ചത്