ബോത്‍നിയൻ ബേ ദേശീയോദ്യാനം
Bothnian Bay National Park (Perämeren kansallispuisto) | |
Protected area | |
രാജ്യം | Finland |
---|---|
Region | Lapland |
Cities | Kemi, Tornio |
Location | Bothnian Bay |
Area | 157 കി.m2 (61 ച മൈ) |
- on land | 2.5 കി.m2 (1 ച മൈ) |
Established | 1991 |
Management | Metsähallitus |
Visitation | 9,000 (2009[1]) |
IUCN category | II - National Park |
Website: www | |
ബോത്‍നിയൻ ബേ ദേശീയോദ്യാനം (ഫിന്നീഷ്: Perämeren kansallispuisto, സ്വീഡിഷ്: Bottenvikens nationalpark) ഫിൻലാൻറിലെ ലാപ്‍ലാൻറിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. 1991 ൽ രൂപീകരിക്കപ്പെട്ട ഈ ദേശീയോദ്യാനം 157 ചതരശ്ര കിലോമീറ്റർ (61 ചതുരശ്ര മൈൽ) ഉൾക്കൊള്ളുന്നു. ഇതിൽ 2.5 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് കരഭൂമിയായിട്ടുള്ളത്. പാർക്കിൻറ ഭരണനിയന്ത്രണം ഫിൻലാൻറഇലെ സർക്കാർ സ്ഥാപനമായ മെറ്റ്സാഹല്ലിറ്റസ് ആണ് നിർവ്വഹിക്കുന്നത്. ഈ പ്രദേശത്തുള്ള ദ്വീപുകൾ "പോസ്റ്റ്-ഗ്ലേഷിയർ റിബൌണ്ട്" പ്രക്രിയവഴി രൂപീകൃതമായവയാണ്. ഈ മേഖലയിലെ ഭൂപ്രകൃതി ഇപ്പോഴും നിരന്തരമായ മാറ്റങ്ങൾക്കു വിധേയമായിക്കൊണ്ടിരിക്കുന്നു. നിരവധി പരമ്പരാഗത മീൻപിടിത്ത കേന്ദ്രങ്ങളും ഇവിടെയുണ്ട്. ദേശീയോദ്യാനത്തിൽ ബോട്ടുമാർഗ്ഗം പ്രവേശിക്കുവാൻ സാധിക്കുന്നു. അനുഭവസമ്പന്നരായ ബോട്ട് ഡ്രൈവർമാരെ മാത്രമാണ് ഇവിടേയ്ക്കുള്ള സന്ദർശനത്തിന് ശുപാർശ ചെയ്യപ്പെടാറുള്ളത്.
ഇതും കാണുക
[തിരുത്തുക]- ഫിൻലാന്റിലെ ദേശീയോദ്യാനങ്ങളുടെ പട്ടിക.
- ഫിൻലാൻറിലെ സംരക്ഷിത പ്രദേശങ്ങൾ
അവലംബം
[തിരുത്തുക]- ↑ "Käyntimäärät kansallispuistoittain 2009" (in Finnish). Metsähallitus. Archived from the original on 2012-10-05. Retrieved September 29, 2010.
{{cite web}}
: CS1 maint: unrecognized language (link)