മാലാ ഫട്ര ദേശീയോദ്യാനം
Malá Fatra National Park Národný park Malá Fatra | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | പടിഞ്ഞാർ സ്ലോവാക്യ |
Coordinates | 49°12′50″N 19°04′51″E / 49.213969°N 19.080785°E |
Area | 226.3 km2 (87.37 mi2) |
Established | 1 April 1988 |
Governing body | Správa Národného parku Malá Fatra (Malá Fatra National Park administration) |
മാലാ ഫട്ര ദേശീയോദ്യാനം (Slovak: Národný park Malá Fatra) സ്ലോവാക്യയിലെ ക്രിവാൻസ്ക മാലാ ഫട്ര എന്നു വിളിക്കപ്പെടുന്ന മാലാ ഫട്ര മലനിരകളുടെ വടക്കൻ ഭാഗത്തു സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്.
226.3 ചതുരശ്ര കിലോമീറ്റർ (87.37 ചതുരശ്ര മൈൽ) വിസ്തീർണ്ണമുള്ള ഈ ദേശീയോദ്യാനത്തിൻറെ ബഫർ സോൺ, 232.62 ചതുരശ്ര കിലോമീറ്ററാണ്കി (89.81 ചതുരശ്ര മൈൽ). 1988 ലാണ് ഈ ദേശീയോദ്യാനം പ്രഖ്യാപിച്ചത്. 1967 നും 1988 നുമിടയിലുള്ള കാലഘട്ടത്തിൽത്തന്നെ ഇതൊരു സംരക്ഷിതമായ ഭൂപ്രകൃതിയടങ്ങിയ പ്രദേശമായിരുന്നു. ഈ പർവ്വത മേഖലയിൽ പ്രധാനമായും മിശ്രിത ബീച്ച് വനങ്ങളാണ്. ഉയർന്ന പ്രദേശങ്ങളിൽ ഫിർ, സ്പ്രൂസ് എന്നിവയും വളരുന്നു. പൈൻ മരങ്ങളും പുൽമേടുകളും ഉയർന്ന പ്രദേശങ്ങളിലായി വ്യാപിച്ചു കിടക്കുന്നു. ദേശീയോദ്യാനത്തിൻറെ 83 ശതമാനം ഭാഗങ്ങളും വനത്താൽ മൂടപ്പെട്ടിരിക്കുന്നു.
സസ്യജാലങ്ങൾ
[തിരുത്തുക]ഇവിടെ കാണപ്പെടുന്ന സസ്യജാലങ്ങളുടെ വൈവിധ്യവും സൗന്ദര്യവും അനുസരിച്ച് താഴെപ്പറയുന്ന സസ്യജാലങ്ങൾ വളരെ ശ്രദ്ധേയമാണ്:
- ജെൻറിയൻ (Gentiana clusii)
- ഔറിക്കുള (Primula auricula)
- ഡയാന്തം നിറ്റിഡസ്
- റൌണ്ട്-ലീവ്‍ഡ് സൺഡ്യൂ (Drosera rotundifolia)
- ലേഡീസ് സ്ലിപ്പർ ഓർക്കിഡ് (Cypripedium calceolus)
ജന്തുജാലങ്ങൾ
[തിരുത്തുക]ജന്തുജാലങ്ങളിൽ താഴെപ്പറയുന്നവ ഉൾപ്പെടുന്നു :
- സ്വർണ്ണപ്പരുന്ത് (Aquila chrysaetos)
- ഈഗിൾ ഔൾ (Bubo bubo)
- ബ്ലാക്ക് സ്റ്റോർക്ക് (Ciconia nigra)
- ബ്രൌൺ കരടി (Ursus arctos)
- ലിൻക്സ് (Lynx lynx)
- ബീച്ച് മാർട്ടെൻ (Martes foina)
- യൂറോപ്യൻ ഓട്ടർ (Lutra lutra)
- വൈൽഡ് ക്യാറ്റ് (Felis silvestris)
- ഗ്രേ വുൾഫ് (Canis lupus)