(Translated by https://www.hiragana.jp/)
ലാമിയേസി - വിക്കിപീഡിയ Jump to content

ലാമിയേസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലാമിയേസി
Lamium purpureum L.
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Lamiaceae

Genera

See text. Type Genus: Lamium L.

സപുഷ്പികളുൾപ്പെടുന്ന ഒരു സസ്യ കുടുംബമാണ് ലാമിയേസി (Lamiaceae). 236 ജീനസ്സുകളിലായി ഏകദേശം 6900 മുതൽ 7200 സ്പീഷിസുകളുമുള്ളസസ്യകുടുംബത്തിലെ സസ്യങ്ങൾ ലോകമെങ്ങും വ്യാപിച്ചു കിടക്കുന്നവയാണ്. [3] 900സ്പീഷിസുകളുൾപ്പെടുന്ന സാൽവിയ(Salvia) ആണ് വലിയ സ്പീഷിസ്.[4] ഈ സസ്യകുടുംബത്തിൽ കുറ്റിച്ചെടികളും (ഉദാ., തുളസി, വട്ടപ്പെരുക്, തുമ്പ) വൃക്ഷങ്ങളും (ഉദാ., തേക്ക്) വളരെ വിരളമായി വള്ളികളും കാണപ്പെടാറുണ്ട്. ഈ കുടംബത്തിൽ ഏകവർഷസസ്യങ്ങളും ബഹുവർഷസസ്യങ്ങളും ഉൾപ്പെടുന്നു.

സവിശേഷതകൾ

[തിരുത്തുക]

മണം, രുചി, ഔഷധഗുണം എന്നിവ ഈ സസ്യകുടുംബത്തിന്റെ സ്വഭാവസവിശേഷതയാണ്.[5] ഈ കുടുംബത്തിലെ മിക്ക സസ്യങ്ങളും സുഗന്ധമുള്ളവയാണ്, ഇത്തരം സസ്യങ്ങൾ ഭക്ഷ്യയോഗ്യവുമാണ് (ഉദാ.,തുളസി, മിന്റ്, സാവൊറി, കർപ്പൂര തുളസി). ദ്വിലിംഗ സ്വഭാവത്തോടു കൂടിയ ഇവയുടെ പൂക്കൾ സമമിതി (പാതികളായി വിഭജിക്കാവുന്ന- bilaterally symmetric)പാലിക്കുന്നവയാണ്. ലാമിയേസി സ്പീഷിസുകളുടെ പൂക്കൾ അഞ്ചിതളുള്ളവയായിരിക്കും. പൂങ്കുലകളായി ക്രമീകരിച്ചിരിക്കുന്ന പൂക്കളുടെ ദളങ്ങൾ രണ്ടു ചുണ്ടുകളുള്ള (രണ്ട് ദളങ്ങൾ കൂടിച്ചേർന്ന് മുകളിലെ ചുണ്ടും മൂന്ന് ദളങ്ങൾ കൂടിച്ചേർന്ന് കീഴ്ചുണ്ടും രൂപപ്പെടുന്നു) തുറന്ന വായയോടുകൂടിയ കുഴൽ ആകൃതിയിലാണ്. മണിയുടെ ആകൃതിയിലായിരിക്കും ഇവയുടെ വിദളങ്ങൾ. ഇവയുടെ കേസരപുടത്തിൽ 4 കേസരങ്ങളോ അല്ലെങ്കിൽ ദളങ്ങളോടു ചേർന്ന 2 കേസരങ്ങളോ ഉണ്ടാകും. ഉയർന്ന അണ്ഡാശയത്തോടുകൂടിയ ഇവയുടെ അണ്ഡാശയം (Ovary) നാല് അറകളും നാല് അണ്ഡകോശങ്ങൾ(Ovules) ചേർന്നവയാണ്.[6] ലാമിയേസി കുടുംബത്തിലെ സസ്യങ്ങളുടെ ഇലകൾ സമാന്തരസിരാവിന്യാസത്തോടു കൂടിയവയും അഭിന്യാസ (opposite phyllotaxis)രീതിയിലുമാണ് ക്രമീകരിച്ചിരിക്കുന്നത്. ഇവയ്ക്ക് ഉപപർണ്ണങ്ങൾ ഉണ്ടാകാറില്ല. ഒട്ടുമിക്ക സ്പീഷിസുകളുടേയും തണ്ടിന്റെ പരിച്ഛേദം ചതുരാകൃതിലായിരിക്കും. ഏതാനും ചിലജീനസ്സുകൾ താഴെ കൊടുക്കുന്നു.

കേരളത്തിൽ

[തിരുത്തുക]

ഈ കുടുംബത്തിലെ കേരളത്തിൽ സാധാരണ കണ്ടുവരുന്ന അംഗങ്ങൾ ആറ്റുമയില, തുളസി, മുഞ്ഞ, കുമ്പിൾ, ഞാഴൽ, തേക്ക്, തോട്ടതുളസി, ചെറുതേക്ക്, കർപ്പൂരവള്ളി (വള്ളിച്ചെടി), നൊച്ചി, കാട്ടുതുളസി, ഇരുവേലി, കർപ്പൂരതുളസി, റോസ്‌മേരി, കൃഷ്ണകിരീടം, തുമ്പ (ചെടി), മിഠായിച്ചെടി, പൂച്ചമീശ, പച്ചോളി, ഞരമ്പോടൽ, വട്ടപ്പെരുക്, കരിന്തുമ്പ, പനിക്കൂർക്ക, വെൺതുമ്പ, നരിപ്പൂച്ചി, കോഴിയപ്പ, നായ്‌ത്തുമ്പ, വെള്ളനൊച്ചി, പുഴമുല്ല, നായ്‌ത്തേക്ക്

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Stevens, P. F. (July 2012). "Lamiales (Lamiaceae Family)". Angiosperm Phylogeny Website. Retrieved 25 March 2015.
  2. Angiosperm Phylogeny Group (2009). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III". Botanical Journal of the Linnean Society. 161 (2): 105–121. doi:10.1111/j.1095-8339.2009.00996.x. Archived from the original (PDF) on 2017-05-25. Retrieved 2013-06-26.
  3. Raymond M. Harley, Sandy Atkins, Andrey L. Budantsev, Philip D. Cantino, Barry J. Conn, Renée J. Grayer, Madeline M. Harley, Rogier P.J. de Kok, Tatyana V. Krestovskaja, Ramón Morales, Alan J. Paton, and P. Olof Ryding. 2004. "Labiatae" pages 167-275. In: Klaus Kubitzki (editor) and Joachim W. Kadereit (volume editor). The Families and Genera of Vascular Plants volume VII. Springer-Verlag: Berlin; Heidelberg, Germany. ISBN 978-3-540-40593-1
  4. Heywood, Vernon H.; Brummitt, Richard K.; Seberg, Ole; Culham, Alastair (2007). Flowering Plant Families of the World. Ontario, Canada: Firefly Books. ISBN 978-1-55407-206-4.
  5. "Lamiaceae". Encyclopaedia Britannica. Retrieved 23 ഫെബ്രുവരി 2016. {{cite web}}: |first1= missing |last1= (help)
  6. "Lamiaceae (Labiatae)". Retrieved 23 ഫെബ്രുവരി 2016. {{cite web}}: |first1= missing |last1= (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ലാമിയേസി&oldid=3903134" എന്ന താളിൽനിന്ന് ശേഖരിച്ചത്