ലെയ്ഷ്മാനിയാസിസ്
ലെയ്ഷ്മാനിയാസിസ് | |
---|---|
ഉച്ചാരണം |
|
സ്പെഷ്യാലിറ്റി | Infectious diseases |
ലെയ്ഷ്മാനിയാസിസ് എന്നും ലെയ്ഷ്മാനിയോസിസ് എന്നും വിളിക്കപ്പെടുന്ന ഈ രോഗത്തിന് കാരണമാകുന്നത് ആദിമ ഏകകോശപ്രാണിവർഗ്ഗത്തിൽ (പ്രോട്ടോസാവോൻ) പെട്ട പരാദങ്ങളാണ്, ലെഷ്മാനിയലെഷ്''മാനിയ എന്ന ജനുസ്സിൽ പെട്ടവയാണിവ. ചിലതരം മണലീച്ചകളുടെ കടിയിൽ നിന്നാണ് ഈ രോഗം പടരുന്നത്.[2] പ്രധാനമായും മൂന്ന് തരത്തിലാണ് ഈ രോഗം പ്രത്യക്ഷപ്പെടുന്നത്: ക്യൂട്ടേനിയസ്, മ്യൂക്കോക്യൂട്ടേനിയസ് അല്ലെങ്കിൽ വിസറൽ ലെയ്''ഷ്മാനിയാസിസ്.[2] ചർമ്മ അൾസറിനൊപ്പമാണ് ക്യൂട്ടേനിയസ് രൂപം കാണപ്പെടുന്നതെങ്കിൽ, ചർമ്മത്തിലും വായയിലും മൂക്കിലുമുള്ള അൾസറിനൊപ്പമാണ് മ്യൂകോക്യൂട്ടേനിയസ് രൂപം കാണപ്പെടുന്നത്, എന്നാൽ വിസറൽ രൂപം ആരംഭിക്കുന്നത് ചർമ്മത്തിലെ അൾസറുകൾക്കൊപ്പമാണ്, തുടർന്നത് പനിയുമൊത്തും താഴ്ന്ന ചുവന്ന രക്തകോശങ്ങൾക്കും വികസിപ്പിക്കപ്പെട്ട പ്ലീഹയ്ക്കും കരളിനുമൊപ്പവും കാണപ്പെടുന്നു.[2][3]
ലെയ്ഷ്മാനിയയുടെ ഇരുപതിലധികം ജീവിവർഗ്ഗങ്ങളാണ് മനുഷ്യരിലെ അണുബാധകൾക്ക് കാരണമാകുന്നത്.[2] ദാരിദ്ര്യം, പോഷകാഹാരക്കുറവ്, വനനശീകരണം, നഗരവൽക്കരണം എന്നിവയൊക്കെ അപകടസാധ്യതാ ഘടകങ്ങളിൽ ഉൾപ്പെടുന്നു.[2] മൈക്രോസ്കോപ്പ് ഉപയോഗിച്ച് പരാദങ്ങളെ കണ്ടെത്തിക്കൊണ്ട് ഈ മൂന്ന് തരങ്ങളും രോഗനിർണ്ണയം ചെയ്യാം.[2] കൂടാതെ, രക്ത പരിശോധനകളിലൂടെ വിസറൽ രോഗമുണ്ടോയെന്ന് രോഗനിർണ്ണയം ചെയ്യാവുന്നതാണ്.[3]
കീടനാശിനി പ്രയോഗിച്ചിട്ടുള്ള വലയ്ക്കടിയിൽ ഉറങ്ങുക വഴി ലെയ്ഷ്മാനിയാസിസ് ഭാഗികമായി തടയാവുന്നതാണ്.[2] മണലീച്ചകളെ കൊല്ലുന്നതിന് കീടനാശിനികൾ സ്പ്രേ ചെയ്യുന്നതും രോഗം കൂടുതൽ പടരാതിരിക്കുന്നതിന് നേരത്തെ തന്നെ രോഗമുള്ള ആളുകളെ ചികിത്സിക്കുന്നതും മറ്റ് മുൻകരുതൽ നടപടിക്രമങ്ങളിൽ ഉൾപ്പെടുന്നു.[2] എവിടെ വച്ചാണ് രോഗം പിടിപെട്ടത്, ലെയ്ഷ്മാനിയയുടെ ജീവിവർഗ്ഗം, അണുബാധയുടെ തരം എന്നിവയെ അടിസ്ഥാനമാക്കി, ആവശ്യമുള്ള ചികിത്സ നിർണ്ണയിക്കപ്പെടുന്നു.[2] വിസറൽ രോഗത്തിന് ഉപയോഗിക്കപ്പെടുന്ന ചില സാധ്യമായ <<point one>>ഔഷധപ്രയോഗങ്ങളിൽ<<point two>> ആന്റിമോണിയലുകളുടെയും പാരോമോമൈസിന്റെയും സംയോജനമായ ലിപ്പോസോമൽ ആംഫോടെറിസിൻ ബി, [4] പെന്റാവലന്റ് ആന്റിമോണിയൽസ്, പാരോമോമിസിൻ എന്നിവയുടെ ഒരു സംയോജനമാണിത്.[4] മിൽട്ടെഫോസീൻ എന്നിവ ഉൾപ്പെടുന്നു.[5] ക്യൂട്ടേനിയസ് രോഗത്തിന്, പാരോമോമിസിനോ ഫ്ലൂക്കോനാസോളോ പെന്റാമിഡിനോ ഫലപ്രദമായേക്കാം.[6]
ഏകദേശം 98 രാജ്യങ്ങളിലായി ഏതാണ്ട് 12 ദശലക്ഷം ആളുകൾക്ക്[7] നിലവിൽ ഈ രോഗമുണ്ട്. [3] ഏതാണ്ട് 2 ദശലക്ഷം പുതിയ കേസുകളും[3] ഇരുപതിനായിരത്തിനും അമ്പതിനായിരത്തിനും ഇടയിൽ മരണവും ഓരോ വർഷവും സംഭവിക്കുന്നു.[2][8] ഏഷ്യയിലെയും ആഫ്രിക്കയിലെയും ദക്ഷിണ - മധ്യ അമേരിക്കയിലെയും ദക്ഷിണ യൂറോപ്പിലെയും, ഈ രോഗം പൊതുവായ പ്രദേശങ്ങളിൽ ഏകദേശം 200 ദശലക്ഷം ആളുകൾ താമസിക്കുന്നുണ്ട്.[3][9] ഈ രോഗം ചികിത്സിക്കുന്നതിനുള്ള ഔഷധപ്രയോഗങ്ങൾക്ക് ലോകാരോഗ്യ സംഘടന വിലക്കുറവും ഏർപ്പെടുത്തിയിട്ടുണ്ട്.[3] നായ്ക്കളും എലികളും ഉൾപ്പെടെ ഒരു പിടി മറ്റ് മൃഗങ്ങളിലും ഈ രോഗം വന്നേക്കാം.[2]
റെഫറൻസുകൾ
[തിരുത്തുക]- ↑ http://www.collinsdictionary.com/dictionary/english/leishmaniasis
- ↑ 2.00 2.01 2.02 2.03 2.04 2.05 2.06 2.07 2.08 2.09 2.10 "Leishmaniasis Fact sheet N°375". World Health Organization. January 2014. Retrieved 17 February 2014.
- ↑ 3.0 3.1 3.2 3.3 3.4 3.5 Barrett, MP; Croft, SL (2012). "Management of trypanosomiasis and leishmaniasis". British medical bulletin. 104: 175–96. doi:10.1093/bmb/lds031. PMC 3530408. PMID 23137768.
- ↑ 4.0 4.1 Sundar, S; Chakravarty, J (Jan 2013). "Leishmaniasis: an update of current pharmacotherapy". Expert opinion on pharmacotherapy. 14 (1): 53–63. doi:10.1517/14656566.2013.755515. PMID 23256501.
- ↑ Dorlo, TP; Balasegaram, M; Beijnen, JH; de Vries, PJ (Nov 2012). "Miltefosine: a review of its pharmacology and therapeutic efficacy in the treatment of leishmaniasis". The Journal of antimicrobial chemotherapy. 67 (11): 2576–97. doi:10.1093/jac/dks275. PMID 22833634.
- ↑ Minodier, P; Parola, P (May 2007). "Cutaneous leishmaniasis treatment". Travel medicine and infectious disease. 5 (3): 150–8. doi:10.1016/j.tmaid.2006.09.004. PMID 17448941.
- ↑ "Leishmaniasis Magnitude of the problem". World Health Organization. Retrieved 17 February 2014.
- ↑ Lozano, R (Dec 15, 2012). "Global and regional mortality from 235 causes of death for 20 age groups in 1990 and 2010: a systematic analysis for the Global Burden of Disease Study 2010". Lancet. 380 (9859): 2095–128. doi:10.1016/S0140-6736(12)61728-0. PMID 23245604.
- ↑ Ejazi, SA; Ali, N (Jan 2013). "Developments in diagnosis and treatment of visceral leishmaniasis during the last decade and future prospects". Expert review of anti-infective therapy. 11 (1): 79–98. doi:10.1586/eri.12.148. PMID 23428104.