(Translated by https://www.hiragana.jp/)
എല്ലാ ബേക്കർ - വിക്കിപീഡിയ Jump to content

എല്ലാ ബേക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ella Baker എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എല്ലാ ബേക്കർ
ജനനം
എല്ലാ ജോസഫൈൻ ബേക്കർ

(1903-12-13)ഡിസംബർ 13, 1903
മരണംഡിസംബർ 13, 1986(1986-12-13) (പ്രായം 83)
കലാലയംഷോ സർവ്വകലാശാല
സംഘടന(കൾ)നാഷണൽ അസ്സോസ്സിയേഷൻ ഫോർ ദ അഡ്വാൻസ്മെന്റ് ഓഫ് കളേഡ് പീപ്പിൾ (1938–1953)
സതേൺ ക്രിസ്ത്യൻ ലീഡർഷിപ്പ് കോൺഫറൻസ് (1957–1960)
സ്റ്റുഡന്റ് നോൺവയലന്റ് കോഡനേറ്റിങ് കമ്മിറ്റി (1960–1962)
പ്രസ്ഥാനം മനുഷ്യാവകാശ പ്രവർത്തക
ജീവിതപങ്കാളി(കൾ)ടി.ജെ.റോബർട്ട്സ് , (വിവാഹമോചനം 1958)

അമേരിക്കയിലെ ഒരു ആഫ്രിക്കൻ-അമേരിക്കൻ പൗരാവകാശ,മനുഷ്യാവകാശ പ്രവർത്തകയായിരുന്നു എല്ലാ ജോസഫൈൻ ബേക്കർ എന്ന എല്ലാ ബേക്കർ (ജനനം - 13 ഡിസംബർ 1903 –മരണം 13 ഡിസംബർ 1986). അമേരിക്കയിലെ വിർജീനിയയിൽ ജനിച്ച് എല്ലാ, തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും കഴിച്ചുകൂട്ടിയത് ന്യൂയോർക്കിലായിരുന്നു. മാർട്ടിൻ ലൂഥർ കിങിനെപോലുള്ള പ്രമുഖരുടെ കൂടെ എല്ലാ പ്രവർത്തിച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിലെ, ആഫ്രിക്കൻ അമേരിക്കൻ നേതാക്കളിലൊരാളും, പൗരാവകാശപ്രവകർക്കിടയിലെ ഏറ്റവും സ്വാധീനമുള്ള വനിതയുമായിരുന്നു എല്ലാ ബേക്കർ.[1]

ആദ്യകാല ജീവിതം

[തിരുത്തുക]

അമേരിക്കയിലെ വിർജീനിയായിലെ ഒരു സാധാരണ കുടുംബത്തിലാണ് എല്ലാ ജനിച്ചത്. ജോർജിയാനയും, ബ്ലേക് ബേക്കറുമായിരുന്നു മാതാപിതാക്കൾ. എല്ലക്കു ഏഴു വയസ്സുള്ളപ്പോൾ ഈ കുടുംബം നോർത്ത് കരോളിനയിലേക്കു താമസം മാറി. അടിമകൾ ഉയർത്തിയ പ്രക്ഷോഭങ്ങളെക്കുറിച്ചുള്ള കഥകൾ തന്റെ മുത്തശ്ശിയിൽ നിന്നും കേട്ടാണു എല്ല വളർന്നത്. അടിമത്തത്തിന്റെ എല്ലാ വേദനകളും സഹിച്ചാണ് ബേക്കറിന്റെ മുത്തശ്ശി തന്റെ ജീവിതം കഴിച്ചു കൂട്ടിയത്.

പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം, എല്ല ഷോ സർവ്വകലാശാലയിൽ ബിരുദ പഠനത്തിനായി ചേർന്നു. കറുത്ത വർഗ്ഗക്കാർക്കു വേണ്ടിയുള്ള നോർത്ത് കരോളിനയിലെ ഒരു സർവ്വകലാശാലയായിരുന്നു ഇത്. തന്റെ ഇരുപത്തിനാലാമത്തെ വയസ്സിൽ എല്ല ബിരുദം പൂർത്തിയാക്കി. തന്റെ വിദ്യാഭ്യാസ കാലത്തിൽ അനീതി എന്നതിനെയെല്ലാം ചോദ്യം ചെയ്യാൻ എല്ലാ ബേക്കർ ശ്രമിച്ചിരുന്നു. ബിരുദം പൂർത്തിയാക്കിയശേഷം, എല്ല ന്യൂയോർക്ക് നഗരത്തിലേക്കു കുടിയേറി. അടിമത്തത്തിൽ നിന്നും ഒരു മോചനം നേടി, കറുത്തവർഗ്ഗക്കാർ ഗ്രാമങ്ങൾ വിട്ട് നഗരങ്ങളിലേക്കു കുടിയേറുന്ന ഒരു സമയമായിരുന്നു അത്.

സാമൂഹ്യപ്രവർത്തനം

[തിരുത്തുക]

1929 മുതൽ 1930 വരെ എല്ല American West Indian News എന്ന പത്രത്തിൽ ജോലി ചെയ്തിരുന്നു. ഒരു വർഷത്തിനുശേഷം, എല്ല Negro National News. എന്ന പത്രത്തിൽ എഡിറ്റോറിയൽ അസിസ്റ്റന്റായി നിയമിക്കപ്പെട്ടു. അമേരിക്കൻ പ്രസിഡന്റായിരുന്നു ഫ്രാങ്ക്ളിൻ ഡി. റൂസ്‌വെൽറ്റ്നടപ്പാക്കിയ വർക്സ് പ്രോഗ്രസ്സ് അഡ്മിനിസ്ട്രേഷൻ എന്ന പദ്ധതിയിൽ എല്ല അധ്യാപികയായി ജോലി ചെയ്തിരുന്നു. ഇറ്റലി നടത്തിയ ഏത്യോപ്യൻ കടന്നാക്രമണത്തെ എല്ല ശക്തമായ ഭാഷയിൽ വിമർശിച്ചു.[2]

അവലംബം

[തിരുത്തുക]
  1. Barbara, Ransy. "Ella Baker and the Black Freedom Movement". University of North carolina. Retrieved 2017-03-18.
  2. Rhonda, Williams (2014). Concrete Demands: The Search for Black Power in the 20th Century. Routledge. p. 36. ISBN 978-0415801430.
"https://ml.wikipedia.org/w/index.php?title=എല്ലാ_ബേക്കർ&oldid=3607089" എന്ന താളിൽനിന്ന് ശേഖരിച്ചത്