(Translated by https://www.hiragana.jp/)
ഖദീജ ഇസ്മായിലോവ - വിക്കിപീഡിയ Jump to content

ഖദീജ ഇസ്മായിലോവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Khadija Ismayilova എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Khadija Ismayilova
Khadija in 2016.
ജനനം
Khadija Rovshan qizi Ismayilova

(1976-05-27)മേയ് 27, 1976
ദേശീയതAzerbaijani

പ്രമുഖ അസർബെയ്ജാനി അന്വേഷണാത്മക പത്രപ്രവർത്തകയും റേഡിയോ അവതാരകയുമാണ് ഖദീജ റോവ്ഷൻ ഖിസി ഇസ്മയിലോവ എന്ന ഖദീജ ഇസ്മയിലോവ. ഇപ്പോൾ റേഡിയോ ഫ്രീ യൂറോപ്പ് / റേഡിയോ ലിബെർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നു. കിഴക്കൻ യൂറോപ്പിലെയും കോക്കസസ് മേഖലയിലേയും മാധ്യമ പ്രവർത്തകരുടെ അന്വേഷണാത്മക റിപ്പോർട്ടിങ് സംഘടനയായ ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിങ് പ്രോജക്ടിൽ അംഗമാണ് ഖദീജ ഇസ്മയിലോവ.[1]. 2014 ഡിസംബറിൽ, ആത്മഹത്യാ പ്രേരണ ആരോപിച്ച് ഖദീജയെ അറസ്റ്റ് ചെയ്തു. ഇത് മനുഷ്യാവകാശ സംഘടനകളുടെ വ്യാപകമായ വിമർശനത്തിന് ഇടയാക്കിയിരുന്നു[2]. പണാപഹരണം, നികുതി വെട്ടിപ്പ് എന്നീ കുറ്റങ്ങൾ ആരോപിച്ച് ഇവരെ 2015 സെപ്തംബറിൽ ഏഴര വർഷത്തെ ജയിൽ വാസത്തിന് ശിക്ഷിച്ചിരുന്നു[3].എന്നാൽ, 2016 മെയ് 25ന് അസർബെയ്ജാൻ സുപ്രീംകോടതി തെളിവില്ലെന്ന് കണ്ട് വിട്ടയച്ചു[4]. 2016 നവംബറിൽ ബിബിസിയുടെ 2016ലെ 100 സ്വാധീനമുള്ള വനിതകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.[5]

ആദ്യകാല ജീവിതം

[തിരുത്തുക]

1976 മെയ് 27 അസർബെയ്ജാനിലെ ബാകുവിൽ ജനിച്ചു. ബാകു സ്‌കൂൾ #135ൽ പഠിച്ചു. 1992ൽ ബിരുദം നേടി. തുടർന്ന് ബാകു സ്റ്റേറ്റ് സർവ്വകലാശാലയിൽ നിന്ന് 1997ൽ ഫിലോസഫിയിൽ ബിരുദം നേടി. തുടർന്നുള്ള 10 വർഷം പത്രപ്രവർത്തകയായി പ്രവർത്തിച്ചു. വിവിധ പ്രാദേശിക, വിദേശ പത്രങ്ങൾക്കായി സേവനം മനുഷ്ടിച്ചിട്ടുണ്ട്. സെർകാലോ, കാസ്പിയൻ ബിസിനസ്സ് ന്യൂസ്, വോയ്‌സ് അമേരിക്കയുടെ അസർബെയ്ജാൻ എഡിഷൻ എന്നിവയ്ക്ക് വേണ്ടിയും പ്രവർത്തിച്ചിട്ടുണ്ട്.[6]

അവലംബം

[തിരുത്തുക]
  1. "Khadija Ismayilova". International Consortium of Investigative Journalists. 2015. Retrieved 18 December 2015.
  2. "Azerbaijan arrests one more critical voice, Khadija Ismayilova". Human Rights House. 5 December 2014. Archived from the original on 2016-05-31. Retrieved 2017-04-24.
  3. "Azerbaijan journalist Khadija Ismayilova jailed in Baku". BBC. 1 September 2015.
  4. Walker, Shaun (2016-05-25). "Investigative journalist Khadija Ismayilova freed in Azerbaijan". the Guardian. Retrieved 2016-05-25.
  5. "BBC 100 Women 2016: Who is on the list?". BBC. 21 November 2016. Retrieved 24 November 2016.
  6. "Исмайлова Хадиджа". Caucasian Knot (in റഷ്യൻ). 16 October 2015. Retrieved 18 December 2015.
"https://ml.wikipedia.org/w/index.php?title=ഖദീജ_ഇസ്മായിലോവ&oldid=3796715" എന്ന താളിൽനിന്ന് ശേഖരിച്ചത്