മെലിയോയ്ഡോസിസ്
മെലിയോയ്ഡോസിസ് | |
---|---|
Burkholderia pseudomallei | |
സ്പെഷ്യാലിറ്റി | Infectious diseases |
ലക്ഷണങ്ങൾ | fever, pneumonia, multiple abscesses |
സങ്കീർണത | Encephalomyelitis, septic shock, acute pyelonephritis, septic arthritis, osteomyelitis |
സാധാരണ തുടക്കം | 1-21 days after exposure |
കാരണങ്ങൾ | Burkholderia pseudomallei spread by contact to soil or water |
അപകടസാധ്യത ഘടകങ്ങൾ | Diabetes mellitus, thalassaemia, alcoholism, chronic kidney disease, cystic fibrosis |
ഡയഗ്നോസ്റ്റിക് രീതി | Growing the bacteria in culture mediums |
ഡിഫറൻഷ്യൽ ഡയഗ്നോസിസ് | Tuberculosis[1] |
പ്രതിരോധം | Prevention from exposure to contaminated water, antibiotic prophylaxis |
Treatment | Ceftazidime, meropenem, co-trimoxazole |
ആവൃത്തി | 165,000 people per year |
മരണം | 89,000 people per year |
ഒരു പകർച്ചവ്യാധിയാണ് മെലിയോയ്ഡോസിസ് (Melioidosis) (ഉച്ചാരണം: meh·lee·oy·dow·suhs). ബർഖോൾടെറിയ സ്യൂഡോമല്ലെ എന്ന ബാക്ടീരിയയാണ് രോഗകാരി. പൊതുവെ വടക്കൻ ഏഷ്യൻ രാജ്യങ്ങളിലും ഓസ്‌ട്രേലിയയിലും കാണപ്പെടുന്ന ഈ രോഗം ഇന്ത്യയിലും ചൈനയിലും അപൂർവമായി കാണപ്പെടാറുണ്ട്. ചെളിയിലും മണ്ണിലും വെള്ളത്തിലും കാണപ്പെടുന്ന ബാക്ടീരിയ മൃഗങ്ങളിലും മനുഷ്യരിലും രോഗമുണ്ടാക്കാം.[2][3][4] പൊതുവെ ഭക്ഷണത്തിലൂടെയോ ശ്വസിക്കുന്നതിലൂടെയോ വെള്ളത്തിൽ നിന്നോ മണ്ണിൽ നിന്നോ മുറിവിലൂടെ രോഗം മനുഷ്യരെ ബാധിക്കാം[1]. മനുഷ്യരിൽ നിന്ന് മറ്റുള്ള മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത വളരെ കുറവാണ്.[1][5][6] കഠിനമായ പ്രതികൂലസാഹചര്യങ്ങളെപ്പോലും അതിജീവിക്കാനുള്ള ശേഷി രോഗാണുക്കൾക്കുണ്ട്. എന്നാൽ, അൾട്രാവയലറ്റ് കിരണങ്ങൾ ഇവയെ നിർവ്വീര്യമാക്കുന്നു.[7][8] .
ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് കഴിഞ്ഞാൽ വിവിധങ്ങളായ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു. ചിലരിൽ വളരെ പതുക്കെ രോഗലക്ഷണങ്ങൾ കാണപ്പെടുന്നെങ്കിൽ മറ്റു ചിലരിൽ അസുഖം വളരെ പെട്ടെന്ന് തന്നെ തുടങ്ങിയേക്കാം. പനി, ചുമ തുടങ്ങിയ ലക്ഷണങ്ങളോടെ ആരംഭിക്കുന്ന രോഗം ന്യുമോണിയ മസ്തിഷ്കസുഷുമ്നാശോഥം, സെപ്റ്റിക് ആർത്രൈറ്റിസ് , സെപ്റ്റിക് ഷോക്ക് എന്നിവയ്ക്കും കാരണമാകാം. അപൂർവമായി ത്വക്ക് രോഗങ്ങൾ കാണപ്പെടുന്നു. പ്രതിരോധശക്തി കുറഞ്ഞ ആൾക്കാരിൽ (ചെറിയ കുട്ടികൾ, പ്രമേഹ രോഗികൾ, വൃക്ക രോഗികൾ) എന്നിവരിൽ രോഗം കൂടുതൽ ശക്തമായി ബാധിക്കാം.
രോഗനിർണ്ണയം
[തിരുത്തുക]വെളുത്ത രക്താണുക്കളുടെ എണ്ണം കുറയൽ, ബിലിറൂബിൻ, യൂറിയ, ക്രിയാറ്റിനിൻ നിരക്ക് വർദ്ധന എന്നിവ രോഗനിർണ്ണയത്തിൽ പരിഗണിക്കുന്നു. ബാക്ടീരിയൽ കൾച്ചർ ആണ് രോഗസ്ഥിരീകരണത്തിന് വേണ്ടത്. ബാക്ടീരിയ കൂടുതലായും കാണപ്പെടുന്നത് രക്തത്തിലായതിനാൽ ബ്ലഡ് കൾച്ചർ നടത്തുന്നു.
പ്രതിരോധം
[തിരുത്തുക]- പനി, വിട്ടുമാറാത്ത ചുമ തുടങ്ങിയ ലക്ഷണങ്ങൾക്ക് മെഡിക്കൽ ഓഫീസറിൽ നിന്ന് വൈദ്യസഹായം തേടുക.
- സ്വയ ചികിത്സ ഒഴിവാക്കുക .
- ചെളിവെള്ളം, കെട്ടിനിൽക്കുന്ന വെള്ളം തുടങ്ങിയവയിൽ കാലുകൾ കഴുകുകയോ മറ്റോ ചെയ്യാതിരിക്കുക.
- മണ്ണിൽ ജോലി ചെയ്യുന്നവർ നിർബന്ധമായും ചെരുപ്പോ ബൂട്സോ ഉപയോഗിക്കുക.
- കയ്യിലോ കാലിലോ മുറിവോ വ്രണങ്ങളോ ഉള്ളവർ വെള്ളത്തിലോ മണ്ണിലോ ഇടകലരുന്നത് പരമാവധി ഒഴിവാക്കുക.
- കുടിവെള്ളം ശുദ്ധമാണെന്ന് ഉറപ്പ് വരുത്തുക. പരമാവധി തിളപ്പിച്ച് തണുത്ത വെള്ളം ഉപയോഗിക്കുക
- ഹെൽത്ത് ഇസ്പെക്ടര്മാരുടെയും ആരോഗ്യ പ്രവർത്തകരുടെയും നിർദ്ദേശങ്ങൾ നിർബന്ധമായും പാലിക്കുക
- രക്തസാമ്പിളും മറ്റും കൈകാര്യം ചെയ്യുന്നവർ പ്രത്യേക സുരക്ഷാക്രമീകരണങ്ങൾ ഉറപ്പാക്കുക[9]
ചികിത്സ
[തിരുത്തുക]മെലിയോയിഡോസിസ് ചികിത്സയെ രണ്ട് ഘട്ടങ്ങളായി തിരിച്ചിരിക്കുന്നു. ഇൻട്രാവീനസ് ഇന്റൻസീവ് ഫേസും, വീണ്ടും രോഗമുണ്ടാകുന്നതിനെ തടയുന്നതിനുള്ള ഒരു നിർമ്മാർജ്ജന ഘട്ടവും. ആൻറിബയോട്ടിക്കുകളുടെ തിരഞ്ഞെടുപ്പ് വിവിധ തരം ആൻറിബയോട്ടിക്കുകളിലേക്കുള്ള ബാക്ടീരിയയുടെ സംവേദകത്വത്തെ ആശ്രയിച്ചിരിക്കുന്നു. ബി. പെസുഡോമല്ലി ബാക്ടീരിയ സാധാരണയായി സെഫ്റ്റാസിഡൈം, മെറോപെനെം, ഇമിപെനെം, കോ-അമോക്സിക്ലാവ് എന്നിവയ്ക്ക് വിധേയമാകുന്നു. ഈ മരുന്നുകൾ ബാക്ടീരിയകളെ നിർവീര്യമാക്കാനുദ്ദേശിച്ചുള്ളതാണ്. ഡോ. സ്യൂഡോമെല്ലെയ്ക്ക് ഡോയിക്സൈക്ലിൻ, ക്ലോറാംഫെനിക്കോൾ, കോ-ട്രൈമോക്സാസോൾ എന്നിവയ്ക്കും വിധേയമാകുന്നുണ്ട്. ഈ മരുന്നുകൾ ബാക്ടീരിയയുടെ വളർച്ചയെ തടയുന്നു. എന്നിരുന്നാലും, പെൻസിലിൻ, ആംപിസിലിൻ, ഒന്നും രണ്ടും തലമുറയിലെ സെഫാലോസ്പോരിൻ, ജെന്റാമൈസിൻ, സ്ട്രെപ്റ്റോമൈസിൻ, ടോബ്രാമൈസിൻ, മാക്രോലൈഡുകൾ, പോളിമിക്സിൻ എന്നിവയെ ബാക്ടീരിയ പ്രതിരോധിക്കുന്നു[10]. മറുവശത്ത്, മലേഷ്യയിലെ സരാവക് പ്രദേശത്ത് ഒറ്റപ്പെട്ട് കാണുന്ന ബി. സ്യൂഡോമല്ലി ബാക്ടീരിയക്ക് ജെന്റാമൈസിൻ വിധേയമാണ്[11] തായ്‌ലൻഡിലെ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഫലമായി മെലിയോയിഡോസിസിനുള്ള ഒപ്റ്റിമൽ തെറാപ്പി നിർണ്ണയിക്കപ്പെട്ടു.[12][13]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 Yi, Chao Foong; Mischelle, Tan; Richard, Bradbury (30 October 2014). "Melioidosis: A Review". Journal of Remote and Rural Health. 14 (4). PMID 25359677.
- ↑ Sprague LD, Neubauer H (2004). "Melioidosis in Animals: A review on epizootiology, diagnosis and clinical presentation". Journal of Veterinary Medicine. B, Infectious Diseases and Veterinary Public Health. 51 (7): 305–320. doi:10.1111/j.1439-0450.2004.00797.x. PMID 15525357.
- ↑ Mollaret HH (1988). ""L'affaire du Jardin des plantes" ou comment le mélioïdose fit son apparition en France". Médecine et Maladies Infectieuses. 18 (Suppl 4): 643–654. doi:10.1016/S0399-077X(88)80175-6.
- ↑ Parkes, Helen M.; Shilton, Catherine M.; Jerrett, Ian V.; Benedict, Suresh; Spratt, Brian G.; Godoy, Daniel; O'Brien, Carolyn R.; Krockenberger, Mark B.; et al. (2009). "Primary ocular melioidosis due to a single genotype of Burkholderia pseudomallei in two cats from Arnhem Land in the Northern Territory of Australia". Journal of Feline Medicine and Surgery. 11 (10): 856–863. doi:10.1016/j.jfms.2009.02.009. PMID 19428280.
- ↑ McCormick J B (1975). "Human-to-human transmission of Pseudomonas pseudomallei". Annals of Internal Medicine. 83 (4): 512–513. doi:10.7326/0003-4819-83-4-512.
- ↑ Kunakorn M, Jayanetra P, Tanphaichitra D (1991). "Man-to-man transmission of melioidosis". Lancet. 337 (8752): 1290–1291. doi:10.1016/0140-6736(91)92962-2. PMID 1674089.
- ↑ Corkeron ML, Norton R, Nelson PN (2010). "Spatial analysis of melioidosis distribution in a suburban area". Epidemiology and Infection. 138 (9): 1346–1352. doi:10.1017/S0950268809991634. PMID 20092666.
- ↑ Chantratita N, Wuthiekanun V, Limmathurotsakul D, et al. (2008). Currie B (ed.). "Genetic Diversity and Microevolution of Burkholderia pseudomallei in the Environment". PLoS Neglected Tropical Diseases. 2 (2): e182. doi:10.1371/journal.pntd.0000182. PMC 2254201. PMID 18299706.
{{cite journal}}
: CS1 maint: unflagged free DOI (link) - ↑ Centers for Disease Control and Prevention (2009). Biosafety in Microbiological and Biomedical Laboratories (5th ed.). Atlanta, Georgia: National Institutes of Health.
- ↑ W Joost, Wiersinga; Harjeet, S Virk; Alfredo, G Torres; Bart, J Currie (1 February 2018). "Melioidosis". Nature Reviews Disease Primers. 4 (17107): 17107. doi:10.1038/nrdp.2017.107. PMC 6456913. PMID 29388572.
{{cite journal}}
: Cite journal requires|journal=
(help); Missing or empty|title=
(help)CS1 maint: multiple names: authors list (link) CS1 maint: numeric names: authors list (link) - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Joost 2018
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Allen, C Cheng; Bart, J Currie (April 2005). "Melioidosis: Epidemiology, Pathophysiology, and Management". Clical Microbiology Reviews. 18 (2). doi:10.1128/CMR.18.2.383-416.2005. PMC 1082802. PMID 15831829.
- ↑ W Joost, Wiersinga; Harjeet, S Virk; Alfredo, G Torres; Bart, J Currie (1 February 2018). "Melioidosis". Nature Reviews Disease Primers. 4 (17107): 17107. doi:10.1038/nrdp.2017.107. PMC 6456913. PMID 29388572.
{{cite journal}}
: Cite journal requires|journal=
(help); Missing or empty|title=
(help)CS1 maint: multiple names: authors list (link) CS1 maint: numeric names: authors list (link)