നെപ്പോളിയൻ ബോണപ്പാർട്ട്
നെപ്പോളിയൻ ഒന്നാമൻ | |
---|---|
ഫ്രഞ്ചു ചക്രവർത്തി | |
ഭരണകാലം | 20 March 1804 – 6 April 1814 1 March 1815 – 22 June 1815 |
സ്ഥാനാരോഹണം | 2 December 1804 |
പൂർണ്ണനാമം | Napoléon Bonaparte |
പദവികൾ | King of Italy Mediator of the Swiss Confederation Protector of the Confederation of the Rhine |
അടക്കം ചെയ്തത് | Les Invalides, Paris |
മുൻഗാമി | Louis XVI |
പിൻഗാമി | Louis XVIII |
അനന്തരവകാശികൾ | Napoleon II |
രാജകൊട്ടാരം | Bonaparte |
പിതാവ് | കാർലോ ബോണോപ്പാർട്ട് |
മാതാവ് | ലെറ്റിഷ്യ റുമോലിനോ |
ഒപ്പ് |
നെപ്പോളിയൻ ബോണപ്പാർട്ട് (French: Napoléon Bonaparte; 15 ഓഗസ്റ്റ് 1769 – 5 മെയ് 1821) ഒരു പതിറ്റാണ്ടു കാലം (1804- 1814) ഫ്രഞ്ച് ചക്രവർത്തിയും സൈനികമേധാവിയുമായിരുന്നു[1]. 1789-ലെ ഫ്രഞ്ചു വിപ്ലവത്തെ തുടർന്ന് 1792 സെപ്റ്റംബറിൽ അധികാരമേറ്റ ഒന്നാം റിപ്പബ്ലിക്കൻ ഭരണകൂടത്തിന്,സ്വന്തം നിലനില്പിനായി യൂറോപ്പിലെ മറ്റു രാജ്യങ്ങളുമായി നിരന്തരം പോരാടേണ്ടി വന്നു. ഫ്രഞ്ചു വിപ്ലവയുദ്ധങ്ങൾ(French Revolutionary Wars)എന്ന് ചരിത്രത്തിൽ അറിയപ്പെടുന്ന ഈ യുദ്ധങ്ങളിലാണ് നെപ്പോളിയൻ സൈനികനെന്ന നിലയിൽ രാഷ്ട്രത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയത്. അതേ സമയത്ത് ഫ്രാൻസിന്റെ ആഭ്യന്തരസ്ഥിതിയും സങ്കീർണമായിരുന്നു.വിപ്ലവാനന്തരം നിലവിൽ നിന്ന ജനപ്രതിനിധിസഭക്ക് നിരന്തരം പേരുമാറ്റം സംഭവിച്ചു- നാഷണൽ അസംബ്ലി (ഫ്രഞ്ചു വിപ്ലവം)(ജൂൺ -ജൂലൈ 1789) നാഷണൽ കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി(ഫ്രാൻസ്)(1789 ജൂലൈ- 1791സപ്റ്റമ്പർ ), ലെജിസ്ലേറ്റീവ് അസംബ്ലി( 1791 ഒക്റ്റോബർ-1792 സപ്റ്റമ്പർ) എന്നിങ്ങനെ. 1792 സപ്റ്റമ്പറിൽ പൊതു തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന പ്രഥമ ഫ്രഞ്ചു റിപബ്ലിക്കിന്റെ(1792 സപ്റ്റമ്പർ.-1799 നവമ്പർ) ഭരണഭാരം നാഷണൽ കൻവെൻഷനിൽ നിക്ഷിപ്തമായിരുന്നു . 1793-94 കാലത്തെ ഭീകരവാഴ്ചക്കു ശേഷം 1795-ൽ നാഷണൽ കൺവെൻഷനു പകരമായി ഡയറക്റ്ററി എന്ന പേരിൽ നേതൃത്വകൂട്ടായ്മയും രണ്ടു മണ്ഡലങ്ങളുള്ള ജനപ്രതിനിധി സഭയും ഭരണമേറ്റു. 1799-ൽ ഡയറക്റ്ററിയേയും രണ്ടു ജനപ്രതിനിധിസഭകളേയും അട്ടിമറിച്ച് കോൺസുലേറ്റ്' എന്ന ഭരണസംവിധാനം നടപ്പിലാക്കാൻ നെപ്പോളിയൻ മുൻകൈയെടുത്തു.[2] രാഷ്ട്രത്തലവനെന്ന് സ്വയം പ്രഖ്യാപിച്ചില്ലെങ്കിലും, കോൺസുലേറ്റിന്റെ മുഖ്യ നേതാവെന്ന നിലക്ക് തുടർന്നുള്ള അഞ്ചു കൊല്ലങ്ങൾ നെപ്പോളിയൻ സ്വേഛാഭരണം നടത്തി. 1804-ൽ കോൺസുലേറ്റ് പിരിച്ചുവിട്ട് സ്വയം ചക്രവർത്തി പദമേറ്റു[3], [4]ഫ്രാൻസിനെതിരെ അണിനിരന്ന യൂറോപ്യൻ സൈനിക ശക്തികളുടെ മേൽ നേടിയ വിജയം അദ്ദേഹത്തെ ലോകത്തിലെ ഏറ്റവും മികച്ച പട്ടാളമേധാവികളിലൊരാൾ എന്ന പ്രശംസക്കു അർഹനാക്കി. നെപ്പോളിയൻ യൂറോപ്പിലാകമാനം തന്റെ ആധിപത്യം സ്ഥാപിക്കാൻ പരിശ്രമിച്ചു. നെപ്പോളിയന്റെ ഈ നീക്കത്തിനെതിരെ മറ്റു യൂറോപ്യൻ ശക്തികൾ പലതവണ സംഘം ചേർന്ന് യുദ്ധത്തിനിറങ്ങി. ബ്രിട്ടന്റെ നേതൃത്വത്തിൽ നടന്ന പ്രസിദ്ധമായ വാട്ടർലൂ യുദ്ധത്തിൽ നെപ്പോളിയൻ പരാജിതനായി[5] രാഷ്ട്രീയാഭയം തേടിയ നെപ്പോളിയനെ ബ്രിട്ടീഷു ഭരണാധികാരികൾ സെന്റ് ഹെലന ദ്വീപിലേക്ക് നാടു കടത്തി. 1821 മേയ് 5 ന് അൻപത്തിഒന്നാം വയസ്സിൽ സെന്റ് ഹെലെനയിലെ ലോംഗ്‌വുഡിൽ വച്ച് ഇദ്ദേഹം നിര്യാതനായി[6] ഉദരത്തിലെ കാൻസറായിരുന്നു മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് രേഖപ്പെടുത്തുന്നു[7].
"അസാധ്യമായി ഒന്നുമില്ല" എന്നത് നെപ്പോളിയന്റെ പേരിലുള്ള പ്രസിദ്ധമായ വാക്യമായി അറിയപ്പെടുന്നു. എന്നാല് അദ്ദേഹം കൃത്യമായി ഉപയോഗിച്ച വാക്കുകൾ ഇതല്ല. "അസാധ്യം; അതൊരു ഫ്രഞ്ച് വാക്കല്ല" എന്നാണ് അദ്ദേഹം പറഞ്ഞത്.[അവലംബം ആവശ്യമാണ്]
ജനനം, ബാല്യം
[തിരുത്തുക]കോഴ്സിക്ക ദ്വീപിലെ അജാക്ഷിയോ എന്ന ഉൾനാടൻ പ്രദേശത്ത് കാർലോ ബോണപ്പാർട്ടിന്റെയും ലറ്റിഷ്യായുടെയും മകനായി 1769 ഓഗസ്റ്റ് 15 ന് നെപോളിയൻ ജനിച്ചു.[8]. നെപോളിയന്റെ ജനനത്തിന് തൊട്ടു മുമ്പ് 1768-ലാണ് ഇറ്റാലിയൻ ദ്വീപായിരുന്ന കോഴ്സിക്കാ ഫ്രാൻസിനു കൈമാറപ്പെട്ടത്[9], [10] . പാസ്കൽ പൗളിയുടെ നേതൃത്വത്തിൽ കോഴ്സിക്കക്കാർ, ഇതിനെതിരായി പ്രക്ഷോഭം നടത്തിയെങ്കിലും[11] ഫ്രഞ്ചു സൈന്യം അതൊക്കെ അടിച്ചമർത്തി. ഈ പ്രക്ഷോഭത്തിൽ കാർളോ ബോണപ്പാർട്ട് സജീവം പങ്കെടുത്തു. ഫ്രാൻസിന്റെ അധീനതയിലായെങ്കിലും കോഴ്സിക്കക്കാർ ഇറ്റാലിയൻ ഭാഷയോ ഇറ്റാലിയൻ സമ്പ്രദായങ്ങളോ, സ്വതന്ത്രകോഴ്സിക്ക എന്ന ആശയമോ കൈവിട്ടില്ല. ചെറുപ്പത്തിൽ നെപ്പോളിയന് മാതൃഭാഷയായ ഇറ്റാലിയനേ അറിയുമായിരുന്നുള്ളു.[9],[12][13]. കുടുംബത്തിന് പരമ്പരാഗതമായി മുന്തിരിത്തോട്ടങ്ങളും ഒലീവു തോട്ടങ്ങളും ഉണ്ടായിരുന്നു. നെപോളിയന്റെ മൂത്തസഹോദരനായിരുന്നു ജോസെഫ്. ലൂസിയെൻ, എലീസാ, ലൂയിസ്, പോളിൻ,കരോളിൻ, ജെറോം എന്നിവർ ഇളയ സഹോദരങ്ങളായിരുന്നു. നെപ്പോളിയന്റെ ബാല്യത്തെക്കുറിച്ച് പല കഥകളും പ്രചാരത്തിലുണ്ട്. പക്ഷെ അവയ്ക്കൊന്നും വ്യക്തമായ തെളിവുകളില്ല. ബാല്യകാലത്ത് താൻ കലഹക്കാരനായിരുന്നുവെന്ന് നെപ്പോളിയൻ പിന്നീട് പറയുകയുണ്ടായി. നെപ്പോളിയന് ഗണിതത്തിൽ വലിയ താത്പര്യമുണ്ടായിരുന്നു.[14].[15][16]
വിദ്യാഭ്യാസം
[തിരുത്തുക]പത്ത് വയസ്സ് വരെ നെപ്പോളിയൻ കോഴ്സിക്കയിലെ സ്കൂളിലാണ് പഠിച്ചത്. കോഴ്സിക്കയുടെ സ്വാതന്ത്രത്തിനുവേണ്ടി പൊരുതിയ ധീരയോദ്ധാക്കളോട് കരുണ തോന്നിയ ഫ്രഞ്ച് സർക്കാർ, അവർക്ക് സർക്കാർ ജോലി നൽകുക മാത്രമല്ല ചെയ്തത്, മറിച്ച് അവരുടെ കുട്ടികൾക്ക് വിദ്യാഭ്യാസത്തിന് വേണ്ടി സഹായവും അനുവദിച്ചു.അജാക്ഷിയോയിലെ ഫ്രഞ്ചു ഗവർണർ മാർബഫുമായി ബോണപാർട്ട് കുടുംബം സൗഹൃദത്തിലായിരുന്നു. മാർബഫ് വഴി കാർലോ ബോണപ്പാർട്ടിന് സർക്കാർ ജോലിയും മൂത്ത മകൻ ജോസെഫിന് വൈദികസ്കൂളിലും ഇളയമകൻ നെപ്പോളിയന് സൈനിക വിദ്യാലയത്തിലും പ്രവേശനവും തരപ്പെട്ടു.[17],[18],[19] 1779- ൽ ഉത്തര ഫ്രാൻസിലെ‘ബ്രിന്ന്യേ’ സൈനിക സ്കൂളിൽ (école militaire de Brienne)പഠനം ആരംഭിച്ചു. ഈ സ്കൂൾ ഒരു തരത്തിൽ പ്രാരംഭ പടവായിരുന്നു. പട്ടാളപരിശീലനത്തേക്കാൾ ചരിത്രവും, ഭൂമിശാസ്ത്രവും,ഗണിതവും, സയൻസും ലാറ്റിൻ, ഫ്രഞ്ചു ഭാഷകളുമായിരുന്നു വിഷയങ്ങൾ. ഈ സ്കൂളിലെ അവസാനപ്പരീക്ഷാഫലമനുസരിച്ച് വിദ്യാർഥികൾക്ക് ഉയർന്ന സൈനികസ്കൂളുകളിലേക്ക് പ്രവേശനം ലഭിച്ചു. ഭൂമിശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും കേമനായ നെപ്പോളിയന് വായനാശീലവും ഉണ്ടായിരുന്നു[20],[21]. സീസർ, അലക്സാണ്ടർ എന്നിവരായിരുന്നു ആ ബാലന്റെ ആരാധനാപുരുഷന്മാർ[15]. ബ്രിന്ന്യേയിലെ സഹപാഠികൾ നെപോളിയന്റെ ഇറ്റാലിയൻ രീതികളെ പരിഹസിച്ചിരുന്നു[22]. നാപോളിയോൺ ബൂണോപാർതെ എന്ന് ഇറ്റാലിയൻ രീതിയിലാണ് നെപോളിയൻ തന്റെ പേർ ഉച്ചരിച്ചത്[23],[24]. Buonaparte എന്ന ഇറ്റാലിയൻ ചുവയുള്ള കുടുംബപ്പേര് ഫ്രഞ്ചു രീതിയിലുള്ള Bonaparte എന്നായി മാറിയത് വളരെക്കാലം കഴിഞ്ഞാണ്[25],[26]. 1784-ൽ ബ്രിന്ന്യേ പഠനം വിജയകരമായി പൂർത്തിയാക്കിയശേഷം നെപ്പോളിയന് വിഖ്യാതമായ പാരിസ് മിലിട്ടറി സ്കൂളിൽ ( Paris Ecole Militaire) പ്രവേശനം ലഭിച്ചു[20]. നാവികവിഭാഗമായിരുന്നു നെപോളിയൻ ഇച്ഛിച്ചതെങ്കിലും പീരങ്കിപ്പട്ടാളത്തിലാണ് (artillery division) പ്രവേശനം ലഭിച്ചത്. [27].
സൈനികജീവിതം -പ്രാരംഭം 1785-1791
[തിരുത്തുക]1785 സപ്റ്റമ്പർ -1796 സപ്റ്റമ്പർ -ഒന്നാം ആർട്ടിലറി റെജിമെന്റ്(വാലെൻസ്)
[തിരുത്തുക]1785 സപ്റ്റമ്പറിൽ നെപ്പോളിയന്റെ സൈനിക പരിശീലനം പൂർത്തിയായി. പതിനാറുകാരനായ നെപോളിയൻ ഒന്നാം പീരങ്കിപ്പടയിൽ(La Fere-Artillerie) വാലൻസ് എന്ന സ്ഥലത്ത് സബ് ലെഫ്റ്റനൻറായിട്ടായിരുന്നു ആദ്യ നിയമനം[28] [29]. ഒഴിവ് സമയത്ത് പുരാതന ഗ്രീക്ക് തത്ത്വചിന്തയും ചരിത്രപ്രസിദ്ധരായ പോരാളികളുടെ യുദ്ധനയതന്ത്രങ്ങളും വായിച്ച് മനസ്സിലാക്കുകയും വായിക്കുന്ന പ്രധാന ആശയങ്ങൾ കുറിച്ചെടുത്ത് സൂക്ഷിക്കുകയും ചെയ്യുന്ന സ്വഭാവവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. മറ്റ് രാജ്യങ്ങളുടെ ഭൂപടം വരയ്ക്കുന്നത് അദ്ദേഹത്തിന്റെ പ്രധാനവിനോദങ്ങളിൽ ഒന്നായിരുന്നു.[30]
1786 സപ്റ്റമ്പർ- 1788 ജൂൺ -അവധിയിൽ (കോഴ്സിക്ക)
[തിരുത്തുക]1786-സപ്റ്റമ്പറിൽ നെപോളിയൻ അവധിയെടുത്ത് കോഴ്സിക്കയിലേക്കു തിരിച്ചു. പത്തുവയസ്സിൽ പഠിക്കാൻ പോയതില്പിന്നെ ഏഴു വർഷക്കാലത്തിനു ശേഷമുള്ള ആദ്യത്തെ വരവായിരുന്നു ഇത്. 1785-ഫെബ്രുവരിയിൽ നെപോളിയന്റെ പിതാവ് കാർളോ ബോണപാർട്ട് ഉദരരോഗം ബാധിച്ച് നിര്യാതനായശേഷം[31],[32] വീട്ടിലെ സാമ്പത്തിക നില തകരാറിലായിരുന്നു. മൾബറി കൃഷിക്കായി ലൂയി പതിനാറാമന്റെ സർക്കാർ നല്കാമെന്ന് ഏറ്റിരുന്ന ധനസഹായം കിട്ടാതെ വന്നതായിരുന്നു പ്രധാന കാരണം[33][34]. അതൊക്കെ ശരിയാക്കിയെടുക്കാൻ രണ്ടു വർഷത്തോളമെടുത്തു. പിന്നീട് 1788 ജൂണിലാണ് നെപോളിയൻ തന്റെ റെജിമെന്റിൽ തിരിച്ചെത്തിയത്. അപ്പോഴേക്കും റെജിമെന്റ് വാലൻസിൽ നിന്ന് ഓക്സോണിലേക്ക് മാറിയിരുന്നു
1788 ജൂൺ- 1789 സപ്റ്റമ്പർ ഒന്നാം ആർട്ടിലറി റെജിമെന്റ് (ഓക്സോൺ)
[തിരുത്തുക]പതിനഞ്ചു മാസങ്ങൾ നെപോളിയൻ റെജിമ്ന്റിൽ സേവനമനുഷ്ഠിച്ചു. ഒഴിവു സമയം മുഴുവനും എഴുത്തും വായനയുമായി കഴിച്ചു കൂട്ടി. 1789-ജൂലൈ പതിനാലിന് നടന്ന ബസ്റ്റീൽ ഭേദനത്തിന്റെ അലകൾ അഞ്ചു ദിവസത്തിനകും ജൂലൈ 19-ന് ഓക്സോണിലുമെത്തി. പടയാളികളിൽ രാജഭക്തരും വിപ്ലവാനുകൂലികളും ഉണ്ടായിരുന്നു. വിപ്ലവാനുഭാവികൾ പ്രത്യക്ഷമായി ആഘോഷങ്ങൾ നടത്തി. ഫ്രാൻസിലെ മാറി വരുന്ന രാഷ്ട്രീയാന്തരീക്ഷം കോഴ്സിക്കയിൽ അധികാരസ്ഥാനം നേടാൻ തനിക്കു പ്രയോജനകരമായേക്കാമെന്ന കണക്കുകൂട്ടലുകളോടെ നെപോളിയൻ വീണ്ടും അവധിക്ക് അപേക്ഷിച്ചു. [35],[36].
1789 സപ്റ്റമ്പർ -1791 ഫെബ്രുവരി- അവധിയിൽ (കോഴ്സിക്ക)
[തിരുത്തുക]കോഴ്സിക്കയുടെ സ്വാതന്ത്ര്യമായിരുന്നില്ല നെപോളിയന്റെ ലക്ഷ്യമെന്നും, മറിച്ച് കോഴ്സിക്കൻ നേതാവെന്ന നിലക്ക് , ഫ്രഞ്ചുവിപ്ലവപ്രസ്ഥാനത്തിൽ അധികാരസ്ഥാനം നേടുകയായിരുന്നു നെപോളിയന്റെ ലക്ഷ്യമെന്നും ചരിത്രകാരന്മാർ വിലയിരുത്തുന്നു.[37]. കോഴ്സിക്കയിലെ പിന്തിരിപ്പൻ കൂട്ടായ്മകൾ വിപ്ലവത്തിനെതിരാണെന്ന സന്ദേശം നെപോളിയൻ പാരീസിലേക്കെത്തിച്ചു[38]. കോഴ്സിക്കൻ സ്വാതന്ത്ര്യസമരനേതാവ് പൗളിയുമായുള്ള വിരോധത്തിന് ഇതു തുടക്കം കുറിച്ചു. കോഴ്സിക്ക ഫ്രാൻസിന്റെ അവിഭാജ്യഘടകമാണെന്ന വിപ്ലവസർക്കാർ (നാഷണൽ കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി) പ്രഖ്യാപിച്ചു. നെപോളിയൻ നാഷണൽ അസംബ്ലിയുടെ ദൃഷ്ടിയിൽ ശ്രദ്ധേയനായി. അജാക്ഷിയോ മുനിസിപ്പൽ കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പിൽ സഹോദരൻ ജോസെഫിനെ വിജയിപ്പിക്കാൻ നെപോളിയൻ കിണഞ്ഞു പരിശ്രമിച്ചതായി പറയപ്പെടുന്നു[39].
1791 ഫെബ്രുവരി-1791 ജൂൺ ഒന്നാം ആർട്ടിലറി റെജിമെന്റ് (ഓക്സോൺ)
[തിരുത്തുക]മറ്റു യൂറോപ്യൻ രാജ്യങ്ങൾ ഫ്രാൻസിനെതിരെ യുദ്ധസന്നാഹങ്ങൾ തുടങ്ങി. ഫ്രഞ്ചു സൈനികർക്ക് സ്വന്തം റെജിമെന്റുകളിൽ ഡ്യൂട്ടുിക്കു ഹാജരാവാനുള്ള ഉത്തരവു ലഭിച്ചു. 1791 ഫെബ്രുവരിയിൽ നെപോളിയൻ ഡ്യൂട്ടിക്കു ഹാജരായി. റെജിമെന്റിൽ നല്ലൊരു പങ്ക് രാജഭക്തരും (റോയലിസ്റ്റ്സ്) ഉണ്ടായിരുന്നു. നെപോളിയനെ അവർ സൗഹാർദ്ദത്തോടെയല്ല സ്വീകരിച്ചത്. നെപോളിയൻ പഴയപടി വായനയും എഴുത്തുമായി ഒഴിവു സമയം ചെലവഴിച്ചു.
1791 ജൂൺ- 1791 ഒക്റ്റോബർ നാലാം ആർട്ടില്ലറി റെജിമെന്റ് (വാലെൻസ്)
[തിരുത്തുക]ജൂൺ ഒന്നിന് വാലെൻസിൽ തമ്പടിച്ചിരുന്ന 4th ആർട്ടില്ലറി റെജിമെന്റിലേക്ക് നെപോളിയൻ മാറ്റപ്പെട്ടു. അതേ ആഴ്ചയാണ് വാറേനിൽ വെച്ച് ലൂയി പതിനാറാമനേയും മേരി അന്റോണൈറ്റിനേയും ഓടിരക്ഷപ്പെടുന്നതിനിടയിൽ വിപ്ലവകാരികൾ തിരിച്ചറിഞ്ഞു പിടികൂടിയത്. ഈ സംഭവത്തെത്തുടർന്ന് പട്ടാളക്കാർക്ക് പുതിയ പെരുമാറ്റച്ചട്ടങ്ങൾ നിലവിൽ വന്നു. തങ്ങളുടെ കൂറ് ഭരണഘടനയോടു മാത്രമാണെന്നും, നാഷണൽ കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയുടെ ( വിപ്ലവ സർക്കാർ) ഉത്തരവുകൾ മാത്രമേ തങ്ങൾ അനുസരിക്കൂ എന്നും എല്ലാ സൈനികരും പ്രതിജ്ഞയെടുക്കേണ്ടി വന്നു[40]. രാജാവിനോടും രാജഭരണത്തോടും കൂറുണ്ടായിരുന്ന അസംഖ്യം സൈനികർ പട്ടാളത്തിൽ നിന്നു പിരിഞ്ഞു പോയതോടെ ശേഷിച്ചവർക്ക് ഉദ്യോഗക്കയറ്റം എളുപ്പമായി.നെപോളിയന് ലഫ്റ്റനന്റ് പദവി ലഭിച്ചു[40]. ഇവിടേയും ഒഴിവു സമയങ്ങളിൽ നെപോളിയൻ ഒട്ടനേകം പുസ്തകങ്ങൾ വായിച്ചതായി പറയപ്പെടുന്നു[41].
1791 ഒക്റ്റോബർ 1792 മെയ് അവധിയിൽ (കോഴ്സിക്ക)
[തിരുത്തുക]നാഷണൽ കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിക്കു പകരം പതിയൊരു ഭരണസംവിധാനം ലെജിസ്ലേറ്റീവ് അസംബ്ലി പ്രാബല്യത്തിൽ വന്നു[42] . വീണ്ടുമൊരു ഭാഗ്യപരീക്ഷണത്തിനായി നെപോളിയൻ അവധിയെടുത്ത് കോഴ്സിക്കയിൽ എത്തി[43] . ബോണപാർട്ട് കുടുംബത്തലവനെന്ന നിലയിൽ നെപോളിയൻ തറവാട്ടു കാര്യങ്ങൾ കൈകാര്യം ചെയ്യാൻ തുടങ്ങി. കോഴ്സിക്കൻ സന്നദ്ധസേന രൂപീകരിച്ച് അതിന്റെ ലെഫ്റ്റനന്റ് കേണൽ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെടാനുള്ള യോഗ്യത തനിക്കുണ്ടെന്ന് നെപോളിയൻ വിശ്വസിച്ചു[44]. ആ സ്ഥാനത്തിന് സൈനികവും രാഷ്ട്രീയവുമായ നിയമസാധുത ഉണ്ടാവുകയും ചെയ്യും.കോഴ്സിക്കയിൽ അധികാരമുറപ്പിക്കാൻ നെപ്പോളിയൻ പലതവണ ശ്രമിച്ചു പക്ഷെ ആ പദ്ധതികൾ നടന്നില്ല[45]. പൗളിയുടെ നേതൃത്വത്തിൽ സ്വതന്ത്ര കോഴ്സിക്കക്ക് പിന്തുണ നല്കാഞ്ഞതിനാൽ നെപോളിയനെതിരായി പ്രത്യേകിച്ചും ബോണപാർട്ട് കുടുംബത്തിനെതിരായി പൊതുവേയും ജനരോഷം തിരിഞ്ഞു . നെപോളിയൻ ഫ്രാൻസിലേക്ക് രക്ഷപ്പെട്ടു.[26]
സൈനിക ജീവിതം -ഒന്നാം ഘട്ടം 1792- 1795
[തിരുത്തുക]പശ്ചാത്തലം
[തിരുത്തുക]പ്രഥമ ഫ്രഞ്ചു റിപ്പബ്ലിക് : നാഷണൽ കൻവെൻഷൻ 1792- 1795
[തിരുത്തുക]1792 സപ്റ്റമ്പർ 22-ന് ഫ്രാൻസിലെ ആദ്യത്തെ റിപ്പബ്ലിക്കൻ ഗവണ്മെൻറ് അധികാരത്തിൽ വന്നു. അന്നു തന്നെ calendrier républicain français എന്ന പുതിയ റിപബ്ലിക്കൻ കലൻഡറും തുടക്കം കുറിച്ചു.(ഈ കലൻഡർ ഫ്രഞ്ചു വിപ്ലവ കലൻഡർ(calendrier révolutionnaire français) എന്നും അറിയപ്പെട്ടു). നാഷണൽ കൺവെൻഷൻ എന്ന ജനപ്രതിനിധിസഭയിലായിരുന്നു അധികാരം കേന്ദ്രീകൃതമായിരുന്നത്. ഭരണനിർവഹണത്തിനായി വിവിധ കമ്മിറ്റികൾ രൂപീകരിക്കപ്പെട്ടു. ഇവയിൽ പ്രധാനമായിരുന്നു പൊതു സുരക്ഷാ സമിതി (Committee for Public Safety).മാക്സിമില്യൻ റോബേസ്പിയറായിരുന്നു ഈ സമിതിയുടെ മുഖ്യൻ. രാജാവിന്റേയും രാജകുടുംബാംഗങ്ങളുടേയും കുറ്റവിചാരണകളും പരസ്യമായ വധശിക്ഷയും ഭീകര വാഴ്ചക്ക് വഴിതെളിച്ചു. മറ്റു യൂറോപ്യൻ രാജശക്തികളുടെ സൈനികക്കൂട്ടായ്മ (First Coalition) ഫ്രാൻസിനെതിരെ സംഘടിതമായ പോരാട്ടം തുടങ്ങി. ഇതേ സമയം തന്നെയാണ് ഫ്രഞ്ചുകോളണിയായിരുന്ന സാഡൊമിനിക്കിൽ അടിമക്കച്ചവടത്തിനെതിരായുള്ള പ്രക്ഷോഭം മൂർച്ഛിച്ചത്. [46],[47]
1792 മെയ് മാസം അവസാനത്തോടെ പാരിസിൽ തിരിച്ചെത്തിയ നെപോളിയൻ കാപ്റ്റൻ പദവിയിലേക്കുയർത്തപ്പെട്ടു[48],[49]. പക്ഷെ അതേ വർഷം ഒക്റ്റോബറിൽ നെപോളിയൻ വീണ്ടും കോഴ്സിക്കയിലെത്തി. ഇതിനകം കോഴ്സിക്കയുടെ ജനപ്രതിനിധിയായി നാഷണൽ കൻവെൻഷനിലേക്ക് സാലിസെറ്റി എന്ന പുതിയൊരു നേതാവ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു[50]. നെപോളിയൻ സാലിസെറ്റിയുമായി സൗഹൃദബന്ധം സ്ഥാപിച്ചു. സ്വതന്ത്രകോഴ്സിക്ക എന്ന അവകാശവാദവുമായി പൗളിയും അനുയായികളും സജീവമായി രംഗത്തുണ്ടായിരുന്നു. കോഴ്സിക്കയോടു തൊട്ടു കിടക്കുന്ന സാർഡീനിയൻ ദ്വീപസമൂഹം ബ്രിട്ടീഷുകാരുടെ അധീനതയിലായിരുന്നു.അവിടെ താവളമടിച്ചിരുന്ന ബ്രിട്ടീഷു സൈന്യം പൗളിയുടെ സഹായത്തിനു തയ്യാറായി[51]. ഫ്രഞ്ചു റിപബ്ലിക്കിന്റെ അതിർത്തി താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഈ ദ്വീപുസമൂഹത്തിലെ ഏറ്റവും വലിയ ദ്വീപുകളിലൊന്നായ മഡലേന ദ്വീപ് ആക്രമിക്കാനുള്ള ഉദ്യമത്തിൽ നെപോളിയൻ ആദ്യമായി യുദ്ധരംഗത്തിറങ്ങി. ഈ ഉദ്യമം പരാജയത്തിലാണ് കലാശിച്ചത്. പൗളിയുമായുള്ള സംഘർഷം മൂത്തതിനാൽ ബോണപാർട്ട് കുടുംബം ഒന്നടങ്കം കടൽ കടന്ന് ആദ്യം നൈസിലും പിന്നീട് മാഴ്സെയിലിലും വാസമുറപ്പിച്ചു. [52],[53]
വിജയങ്ങൾ, ഉദ്യോഗക്കയറ്റങ്ങൾ
[തിരുത്തുക]നൈസിൽ വെച്ച് യാദൃച്ഛികമായിട്ടാണ് നെപോളിയൻ, കോഴ്സിക്കൻ നേതാവ് സാലിസെറ്റിയേയും ഫ്രഞ്ചു ജനറൽ ഡെഗീറിനേയും കണ്ടുമുട്ടിയത്. സാലിസെറ്റി സ്വാധീനമുള്ള രാഷ്ടീയനേതാവായിത്തീർന്നിരുന്നു. സാലിസെറ്റിയുടെ ശുപാർശയോടെ ഇറ്റലിയൻ റെജിമെന്റിൽ നെപോളിയന് ഇടം ലഭിച്ചു[54]. ഈ റെജിമെന്റിന്റെ പ്രഥമദൗത്യം ടൂലോണിലേക്കായിരുന്നു. അതിപ്രധാനമായ ടൂലോൺ തുറമുഖപട്ടണത്തിൽ രാജഭക്തർ (റോയലിസ്റ്റ്സ്) വിപ്ലവത്തിനെതിരെ പ്രതികരിച്ചു.അവർക്ക് സായുധപിൻബലവുമായി ബ്രിട്ടീഷ്-സ്പാനിഷ് യുദ്ധക്കപ്പലുകൾ തുറമുഖത്തോടടുത്തു[55]. ടൂലോൺ തിരിച്ചു പിടിക്കേണ്ടത് ഫ്രഞ്ചു റിപബ്ലിക്കിന്റെ അഭിമാനത്തിന്റെ മാത്രമല്ല നിലനില്പിന്റേയും പ്രശ്നമായിത്തീർന്നു. ഇതായിരുന്നു നെപോളിയന്റെ ആദ്യത്തെ വിജയകരമായ ദൗത്യം.
ടൂലോൺ യുദ്ധം 1793 നവമ്പർ-ഡിസമ്പർ
[തിരുത്തുക]ഫ്രാൻസിലെ പ്രധാന തുറമുഖമായ ടൂലോൺ തിരിച്ച് പിടിക്കാൻ സപ്റ്റമ്പറിൽ ജനറൽ ഫ്രാന്സ്വാ കാർതൂയുടെ കീഴിൽ പീരങ്കിപ്പടയുടെ ചുമതലയുമായി നെപോളിയൻ നിയോഗിക്കപ്പെട്ടു. നവമ്പറിൽ കാർതൂക്കു പകരം ജനറൽ ഡ്യൂഗോമിയർ പദവിയേറ്റു .നെപോളിയൻ പടയാളികൾക്കൊപ്പം നിന്നു പൊരുതി.[56] നെപോളിയൻ പ്രയോഗിച്ച യുദ്ധതന്ത്രങ്ങൾ ജനറൽ ഡുഗോമിയറുടേയും ജനനേതാവ് പോൾ ബറാസ്സിന്റേയും വിശേഷ പ്രശംസ നേടിയെടുത്തു.യുദ്ധാനന്തരം ഇരുപത്തിനാലുകാരനായ നെപോളിയന് ചീഫ് ഓഫ് ബറ്റാലിയൻ(ബ്രിഗേഡിയർ) ആയി പദോന്നതി ലഭിച്ചു[57], [58],[59],[60]
തിരിച്ചടികൾ 1794 ജൂൺ- 1795 ഓഗസ്റ്റ്
[തിരുത്തുക]ഫ്രഞ്ചു മധ്യധരണ്യാഴിയുടെ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി മാഴ്സെയിലുള്ള പഴയ സെന്റ് നികോളസ് കോട്ടയുടെ കേടുപാടുകൾ തീർക്കേണ്ട കാര്യം നെപോളിയൻ അധികാരികളുടെ പരിഗണനയിൽ പെടുത്തി. ആയുധങ്ങളും വെടിക്കോപ്പും സംഭരിച്ചു വെയ്ക്കാൻ ഇതു പ്രയോജനപ്പെടും എന്നായിരുന്നു നെപോളിയന്റെ കണക്കുകൂട്ടൽ. പക്ഷെ ഇതു പിന്നീട് പലേ തെറ്റിദ്ധാരണകൾക്കു വഴിവെച്ചു. റെജിമെന്റിലെ മേലധികാരികൾ നെപോളിയന്റെ പ്രവൃത്തികളെ ശക്തിയുക്തം ന്യായീകരിച്ചതിനാൽ നെപോളിയൻ വിവാദമുക്തനായി. ഭീകരവാഴ്ചയുടെ മുഖ്യനേതാവായിരുന്ന മാക്സിമിലിയൻ റോബേസ്പിയറുടെ സഹോദരൻ അഗസ്റ്റിൻ റോബേസ്പിയറുമായുള്ള സൗഹൃദവും പിന്നീട് നെപോളിയന് വിനയായി ഭവിച്ചു. മാക്സിമിലിയനും അഗസ്റ്റിനും വധശിക്ഷക്കിരയായശേഷം അവരോട് അനുഭാവമുണ്ടായിരുന്നവരുടെ നേർക്കും സംശയദൃഷ്ടികൾ നീണ്ടു. നെപോളിയൻ ആ സമയത്ത് ജെനോവയിലെ പ്രതിരോധം ശക്തിപ്പെടുത്തുന്ന തിരക്കിലായിരുന്നു. ആഗസ്റ്റ് ആദ്യത്തിൽ അറസ്റ്റു ചെയ്യപ്പെട്ടെങ്കിലും രണ്ടാഴ്ചക്കുശേഷം വിട്ടയക്കപ്പെട്ടു.[61]. നെപോളിയൻ വീണ്ടും മിലിറ്ററിയിലേക്ക് തിരിച്ചു വന്നു.
സൈനിക ജീവിതം രണ്ടാം ഘട്ടം 1795-1799
[തിരുത്തുക]പശ്ചാത്തലം : ഡയറക്റ്ററി ഭരണം 1795-1799
[തിരുത്തുക]ഭീകരവാഴ്ച ഫ്രാൻസിന്റെ രാഷ്ട്രീയ-സാമൂഹ്യ അന്തരീക്ഷത്തിൽ വലിയ കോളിളക്കങ്ങളുണ്ടാക്കി. 1792-ൽ ഏറെ പ്രതീക്ഷകോളോടെ നിലവിൽ വന്ന ഒന്നാം ഭരണഘടന അഴിച്ചു പണിയപ്പെട്ടു. നാഷണൽ കൻവെൻഷൻ റദ്ദാക്കി, പകരം രണ്ടു ജനപ്രതിനിധി സഭകൾ (Council of five hundred and Council of ancients)നിലവിൽ വന്നു ഭരണനിർവഹണത്തിനായി ഡയറക്റ്ററി എന്ന അഞ്ചംഗ സമിതിയെ തെരഞ്ഞെടുക്കാൻ തീരുമാനമായി. പക്ഷെ ഇതിനെതിരായി 1795 ഒക്റ്റോബർ ആദ്യത്തിൽ പാരിസിൽ ഒരു വിഭാഗം ജനങ്ങൾ പ്രക്ഷോഭം കൂട്ടി. ഈ പ്രക്ഷോഭത്തെ അടിച്ചമർത്താൻ പോൾ ബറാസ് നെപോളിയൻ ബോണപാർട്ടിനെയാണ് ചുമതല ഏല്പിച്ചത്. നെപോളിയൻ തന്റെ ചുമതല കാര്യക്ഷമതയോടെ നിർവഹിച്ചു[62]. നവമ്പർ 1795-ൽ ഡയറക്റ്ററി ഭരണം നിലവിൽ വന്നു. ഇതനുസരിച്ച് അഞ്ചംഗ ഡയറക്റ്ററിയും (executive) നിയമനിർമ്മാണത്തിനായി (legislative) അഞ്ഞൂറംഗങ്ങളടങ്ങിയ കൗൺസെ ദുസൈക്സോയും (lower house) ഇരുനൂറ്റി അമ്പത് അംഗങ്ങളുള്ള കൗൺസെ ദുഓൻഷ്യയും (upper house) രൂപം കൊണ്ടു. അഞ്ചംഗ ഡയറക്റ്ററിയിൽ പോൾ ബറാസ് മുഖ്യ അംഗമായതോടെ നെപോളിയന്റെ പ്രാധാന്യവും വർദ്ധിച്ചു[63].പാരിസ് പ്രാന്തത്തിന്റെ പ്രത്യേക ചുമതലയോടൊപ്പം ഫ്രഞ്ച് ആഭ്യന്തരസേനയുടെ കമാൻഡർ ഇൻ ചീഫ് എന്ന പദവിയും നെപോളിയനു ലഭിച്ചു.[64].
ഒന്നാം യൂറോപ്യൻ സൈനികക്കൂട്ടായ്മ :ഇറ്റാലിയൻ ദൗത്യം
[തിരുത്തുക]രാജവാഴ്ച നിലവിലിരുന്ന യൂറോപ്യൻ രാജ്യങ്ങൾ ഫ്രഞ്ചു റിപബ്ലിക്കിനെതിരായി 1792 മുതൽ സംഘടിക്കാൻ തുടങ്ങിയിരുന്നു. ഓസ്ട്രിയയും ഇംഗ്ലണ്ടും പ്രഷ്യയുമടങ്ങുന്ന ഒന്നാം യൂറോപ്യൻ സൈനികക്കൂട്ടായ്മ (First Coalition) ഫ്രാൻസിന്റെ അതിർത്തികളിൽ അണിനിരന്നു. ഫ്രാൻസ് ഇതിനെതിരെ പ്രതികരിച്ചു. സൈനികശക്തിയുള്ള രാജ്യമായിരുന്ന ഓസ്ട്രിയ, ഇറ്റലിയിലെ പല നാട്ടുരാജ്യങ്ങളേയും കൈവശപ്പെടുത്തിയിരുന്നു. ഓസ്ട്രിയൻ-പ്രഷ്യൻ സേനകളെ തോല്പിച്ച് വിയന്നയിലെത്തി ഓസ്ട്രിയയെ മുട്ടുകുത്തിക്കുകയായിരുന്നു ഫ്രഞ്ചു റിപബ്ലിക്കിന്റെ ലക്ഷ്യം. അതിനായി നാലു ഫ്രഞ്ചു സൈന്യ വിഭാഗങ്ങൾ ആസൂത്രണം ചെയ്യപ്പെട്ടു. ജനറൽ ജോർഡാനും മോറോയും കെല്ലർമാനും റൈൻ തിരത്തുകൂടെ വടക്കുകിഴക്കും നെപോളിയൻ തെക്കു കിഴക്കോട്ടും ആക്രമണം നയിക്കണം. പിന്നീട് മൂന്നു മുന്നണികളും ടൈറോളിൽ വെച്ച് ഒത്തുചേർന്ന് വിയന്നയുടെ നേരെ മുന്നേറണം. ഇതായിരുന്നു യുദ്ധതന്ത്രം. [26].
ജോസ്ഫൈനുമായുള്ള വിവാഹം നടന്ന് രണ്ടു ദിവസത്തിനകം 1796 മാർച്ച് 10-ന്, ഇറ്റാലിയൻ സൈനികദൗത്യത്തിന്റെ തലവനായി നെപോളിയൻ നൈസിലേക്കു പുറപ്പെട്ടു[65]. ഫ്രാൻസിന്റെ തെക്കുകിഴക്കൻ ഭാഗത്ത് ഇറ്റലിയുടെ വടക്കു പടിഞ്ഞാറൻ അതിർത്തിയിലെ പീഡ്മോൺ നാട്ടു രാജ്യമായിരുന്നു ആദ്യ ലക്ഷ്യം.
ഈ സന്ദർഭത്തിലാണ് Buonaparte എന്നത് Bonaparte ആയതെന്നും [26] അതല്ല ഫ്രഞ്ചു പൗരന്മാരായപ്പോൾത്തന്നെ അങ്ങനെ എഴുതിത്തുടങ്ങിയെന്നും[25] വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ട്.
പീഡ്മോൺ 1796 മാർച്ച്-ഏപ്രിൽ
[തിരുത്തുക]ആൽപ്സ് മലനിരകൾക്കിടയിലെ പീഡ്മോൺ നാട്ടുരാജ്യത്തെ സഹായിക്കാൻ ഓസ്ട്രിയൻ സൈന്യം എത്തിയിരുന്നു. മോൺടോനോട്ടിലും മോൺഡോവിയിലും ഡീഗോവിലും വെച്ചു നടന്ന യുദ്ധങ്ങളിൽ നെപോളിയൻ നിശ്ശേഷം പരാജയപ്പെടുത്തി. മെയ് മാസത്തിൽ നടത്തിയ ഉടമ്പടിയനുസരിച്ച് പീഡ്മോൺ രാജാവ് നിരുപാധികം കീഴടങ്ങി.
ലോഡി യുദ്ധം 1796 മെയ്
[തിരുത്തുക]ലോഡി പ്രവിശ്യയിലെ ഓസ്ട്രിയൻ സേനയെ നെപോളിയൻ പരാജയപ്പെടുത്തി. ഈ യുദ്ധത്തിൽ നെപോളിയൻ സൈനികരോടൊപ്പം നിന്നു പൊരുതിയതായും അങ്ങനെ സൈനികരുടെ സ്നേഹാദരങ്ങൾ നേടിയെടുത്തതായും പറയപ്പെടുന്നു[66],[67]
മാൺടുവാ കീഴടക്കൽ 1796 ജൂലൈ 1797 ഫെബ്രുവരി-
[തിരുത്തുക]തടാകങ്ങളാൽ ചുറ്റപ്പെട്ട നാട്ടു രാജ്യമായിരുന്നു മാൺടുവാ. നാടുവാഴിയുടെ രക്ഷക്കായി ഓസ്ട്രിയൻ സൈന്യം അണി നിരന്നു. ലോണാറ്റോ, കാസ്റ്റിഗ്ലിയൻ,റോവെർട്ടേ, ബസ്സാനോ, കല്യാനോ, കാൾഡീറോ, അർകോൾ, റിവോളി എന്നിങ്ങനെ പലയിടത്തും വെച്ചു എട്ടു മാസങ്ങളോളം നടന്ന യുദ്ധങ്ങളിലൂടെ നെപോളിയൻ സൈനികരോടൊപ്പം നിന്ന് മാൺടുവ കീഴ്പെടുത്തി.[68]. വെനീസ് നിഷ്പക്ഷത പാലിക്കാൻ സമ്മതിച്ചു[69]. തെക്കോട്ടു നീങ്ങിയ നെപോളിയന്റെ സൈന്യവും റോമുമായി മൂന്നു ദിവസത്തെ യാത്രയുടെ ദൂരമേ ഉണ്ടായിരുന്നുള്ളു. മാർപാപ്പ സമാധാന ഉടമ്പടിക്കു തയ്യാറായി[70]. ഓസ്ട്രിയൻ സൈനികമേധാവി ആർച് ഡ്യൂക് ചാൾസും സന്ധിസംഭാഷണങ്ങൾക്കു തയ്യാറായി[71],[72]
കാംപോഫെർമിയോ ഉടമ്പടി 1797 നവമ്പർ
[തിരുത്തുക]വടക്കുകിഴക്കൻ ഇറ്റലിയിലെ ഒരു കൊച്ചു ഗ്രാമമായിരുന്ന കാംപോഫെർമിയോയിൽ വെച്ച് നെപോളിയൻ പരാജിത രാഷ്ട്രങ്ങളുമായി ഉടമ്പടി ചെയ്തു. തന്റെ ഇറ്റാലിയൻ ദൗത്യത്തിന് നെപോളിയൻ വിജയകരമായ അന്ത്യം കുറിച്ചത് ഈ ഉടമ്പടിയിലൂടേയാണ്. 1792 മുതൽ 1797 വരെ ഫ്രഞ്ചു റിപബ്ലിക്കിനെതിരെ പൊരുതിയ ഒന്നാം യുറോപ്യൻ സൈനിക കൂട്ടായ്മയുടെ (First Coalition) ചരമക്കുറിപ്പു കൂടിയായിരുന്നു ഇത്. ഓസ്ട്രിയയുടേയും ഇറ്റലിയുടേയും പല പ്രദേശങ്ങളും ഫ്രഞ്ചു റിപബ്ലിക്കിന്റേതായി.[73],[74].
പാരിസിൽ 1797-ഡിസമ്പർ-1798 മെയ്
[തിരുത്തുക]വിജയികളായി തിരിച്ചെത്തിയ നെപോളിയനും സൈന്യവും ഏറെ പ്രശംസകൾക്കു പാത്രമായി[75],[76] .നെപോളിയന്റെ വസതി നിന്നിരുന്ന പാതക്കുതന്നെ വിജയപഥം ( rue de la victoire) എന്നു പേരുമാറ്റം സംഭവിച്ചു[77]. നെപോളിയന് സമൂഹത്തിലെ വരേണ്യരുടെ സഭയായ ഫ്രഞ്ചു അകാദമിയിൽ( Institut de Francais) അംഗത്വം ലഭിച്ചു[78],[79]. പക്ഷെ നെപോളിയന്റെ വർദ്ധിച്ചു വരുന്ന ജനസ്വാധീനം ഡയറക്റ്ററി അംഗങ്ങളെ അസ്വസ്ഥരാക്കി[80][81]. മാത്രമല്ല, ഡയറക്റ്ററിയിലെ അംഗത്വത്തിനും നെപോളിയൻ ശ്രമിച്ചതായി പറയപ്പെടുന്നു[82], [83],[84] . ഈ കാലഘട്ടത്തിലാണ് നെപോളിയന്റെ മൂത്തസഹോദരൻ ജോസെഫ് ബോണപാർട്ട് റോമിലേക്കുള്ള അംബാസഡറായി നിയമിക്കപ്പെട്ടത്.[85] .
കാംപോഫെർമിയോ ഉടമ്പടിയിൽ ഇംഗ്ലണ്ട് ഭാഗഭാക്കായിരുന്നില്ല[86]. ഫ്രാൻസിന്റെ അതിർത്തി രേഖകൾ അംഗീകരിക്കാനും പിടിച്ചെടുത്ത കോളനികൾ കൈമാറാനും ഇംഗ്ലണ്ട് തയ്യാറായെങ്കിലും ഫ്രഞ്ചു റിപബ്ലിക്ക് ഒത്തുതീർപ്പിന് തയ്യാറായില്ല. സാമ്പത്തികമായി ഏറെ ഞെരുക്കത്തിലായിരുന്ന ഫ്രഞ്ചു റിപബ്ലിക് നോട്ടമിട്ടത് ഇംഗ്ലണ്ടിന്റെ സമ്പന്നവും വിപുലവുമായ പൗരസ്ത്യ കോളനികളേയായിരുന്നു. ഇതിൽ പ്രധാനമായിരുന്നു ഇന്ത്യ. മധ്യധരണ്യാഴിയിൽ ഫ്രഞ്ചു നാവികസേനക്കാണ് മേൽക്കോയ്മ എന്നിരിക്കേ ഈജിപ്ത് കീഴടക്കി, അതു വഴി ഇന്ത്യയിലെത്താനായിരുന്നു ഡയറക്റ്ററിയുടേയും നെപോളിയന്റേയും പദ്ധതി[87],[88]. ഈ പദ്ധതിയുടെ ആസൂത്രണം മുഴുവനായത് 1798 മാർച്ചിലാണ്. പൗരസ്ത്യസേനാവിഭാഗത്തിന്റെ (Army of the Orient) തലവനായി നെപോളിയൻ നിയമിക്കപ്പെട്ടു. [89]
ഈജിപ്തിലേക്ക് 1798 മെയ് -1799 ഓഗസ്റ്റ്
[തിരുത്തുക]1798 മെയ് 19-ന് നെപോളിയനും സൈന്യവും ഈജിപ്തിലേക്കു പുറപ്പെട്ടു[90],[91]. ഈജിപ്ത് വാണിരുന്നത് മാമൂലെക്ക് എന്നറിയപ്പെട്ടിരുന്ന നാടുവാഴികളായിരുന്നു. ജൂലൈ രണ്ടിന് ഈജിപ്ഷ്യൻ തുറമുഖ പട്ടണം അലക്സാൻഡ്രിയ അതിക്രമിച്ചു കൈവശപ്പെടുത്തി. മൂവായിരത്തോളം സൈനികരേയും യുദ്ധക്കപ്പലുകളേയും കീഴുദ്യോഗസ്ഥൻ ക്ലീബറുടെ ചുമതലയിൽ അലക്സാൻഡ്രിയയിൽത്തന്നെ നിർത്തിയശേഷം നെപോളിയനും ബാക്കി സൈന്യവും കെയ്റോക്കു നേരെ നീങ്ങി. യുദ്ധക്കോപ്പുകളും മറ്റു ചരക്കുകളും ചങ്ങാടത്തിൽ കയറ്റി നൈൽ നദിയിലൂടെ അയക്കാനും അവക്ക് അകമ്പടിയെന്നോണം സൈന്യം കരയിലൂടെ പോകാനുമായിരുന്നു പ്ലാൻ. നെപോളിയനും സൈനികരോടൊപ്പം തന്നെ നീങ്ങി.[92],[93], [94]
കെയ്റോക്കു നാലഞ്ചു മൈലകലെ വെച്ച് ഫ്രഞ്ചു സൈന്യം മുറാദ് ബേയുടെ നേതൃത്വത്തിലുള്ള മാമുലെക്കു് സൈന്യവുമായി ഏറ്റുമുട്ടി[95]. ഈ ഏറ്റുമുട്ടലിനെ പിരമിഡ് യുദ്ധമെന്നു(Battle of Pyramids) വിശേഷിപ്പിച്ചത് നെപോളിയൻ തന്നെയായിരുന്നു. കാരണം യുദ്ധഭൂമിയിൽ നിന്ന് പത്തു പതിനഞ്ചു മൈലകളേയുള്ള കൂറ്റൻ പിരമിഡുകൾ കാണാമായിരുന്നത്രെ.[96] പിരമിഡ് യുദ്ധം നെപോളിയൻ നിഷ്പ്രയാസം ജയിച്ചു. കാരണം മാമുലുക്കു സൈന്യത്തേക്കാളും മികച്ച ആയുധങ്ങളും യുദ്ധതന്ത്രങ്ങളും ഫ്രഞ്ചു സൈന്യത്തിനുണ്ടായിരുന്നു[97]. സൈന്യത്തെ ചതുരാകൃതിയിലാണ് നെപോളിയൻ വിന്യസിച്ചത്, ഈ വിന്യാസം മികച്ച യുദ്ധതന്ത്രമായി അറിയപ്പെട്ടു.[98]. ഈ യുദ്ധത്തോടെ നെപോളിയൻ ഈജിപ്തിൽ ആധിപത്യം സ്ഥാപിച്ചു.
പക്ഷെ ഇതിനിടയക്ക് നെപോളിയന് അവശ്യം വേണ്ടിയിരുന്ന യുദ്ധസാമഗ്രികളുമായെത്തിയവയും അബൂക്കർ ഉൾക്കടലിൽ നങ്കുരമിട്ടിരുന്നവയുമായ എല്ലാ ഫ്രഞ്ചു കപ്പലുകളും 1798 ഓഗസ്റ്റ് ആദ്യവാരത്തിൽ ബ്രിട്ടീഷ് നാവികമേധാവി അഡ്നമിറൽ ഹൊറേഷ്യോ നെൽസൺ നശിപ്പിച്ചു[99],[100]. നൈൽ യുദ്ധം (Battle of Nile) എന്നറിയപ്പെട്ട ഈ പ്രതിക്രിയയോടെ നെപോളിയനും സൈന്യവും ഈജിപ്തിൽ കുടുങ്ങിപ്പോയി[101]. ഈ സാഹചര്യത്തിൽ ഈജിപ്ത് ഒരു ഫ്രഞ്ചു കോളനിയെന്ന നിലയിൽ പ്രയോജനപ്പെടുത്താനും നെപോളിയന് കഴിയാതായി[102]. [103]
1798 സപ്റ്റമ്പറിൽ തുർക്കി സുൽത്താൻ ഫ്രഞ്ചു റിപബ്ലിക്കിനെതിരെ യുദ്ധം പ്രഖ്യാപിച്ചു. സിറിയയിലെ ഗവർണർ ജെസ്സാർ പാഷയുടെ നേതൃത്വത്തിൽ പടയൊരുക്കം തുടങ്ങി. ഈജിപ്തിൽ നിന്ന് സിനായ് മരുഭൂമി താണ്ടി സിറിയയിലേക്കു കടന്ന് തന്ത്രപ്രാധാന്യമുള്ള അക്ര് കോട്ട (ഇന്ന് ഇസ്രായേലിലെ അക്കോ) കൈവശപ്പെടുത്താൻ നെപോളിയൻ തീരുമാനിച്ചു[104]. 1799 ഫെബ്രുവരിയോടെ തയ്യാറടുപ്പുകൾ പൂർത്തിയായി. സൈന്യത്തിന്റെ നീക്കം തുടങ്ങി. മൂന്നു മാസത്തോളം കോട്ട പിടിച്ചെടുക്കാനുള്ള ശ്രമങ്ങൾ നടന്നെങ്കിലും പൂർണമായി വിഫലമായി. നെപോളിയനും സൈന്യവും കെയ്റോയിലേക്കു തിരിച്ചു വരാൻ തീർച്ചയാക്കി [105]. ഇതിനകം സൈനികരിൽ വലിയൊരു ഭാഗം പ്ലേഗു ബാധിതരായി. ആസന്ന മരണരായ സൈനികരെ അമിതമായ തോതിൽ ഓപിയം നല്കി കൊല്ലാൻ നെപോളിയൻ സൈനിക ഡോക്റ്റർക്ക് ആദേശം നല്കിയെന്ന് പ്രസ്താവങ്ങളുണ്ട്; എന്നാൽ അത് വെറും തെറ്റിദ്ധാരണയുടെ ഫലമാണെന്ന് നെപോളിയൻ പിന്നീട് സെന്റ് ഹെലേനയിൽ വെച്ചു പറഞ്ഞുവത്രെ. [106],[107]
ഇന്ത്യയിലെ ഈസ്റ്റ് ഇന്ത്യാ കമ്പനി പട്ടാളത്തിനെതിരെ യുദ്ധത്തിലേർപ്പെട്ടിരുന്ന ടിപു സുൽത്താനുമായി നെപോളിയൻ സമ്പർക്കം പുലർത്താൻ ശ്രമിച്ചതായി കാണുന്നു.[108].[109] [110],[111] എന്നാൽ നാലാം മൈസൂർ യുദ്ധത്തിൽ ടിപു സുൽത്താൻ മരിച്ചതോടെ(1799 മെയ് 4) ഈ പദ്ധതികളൊക്കെ അലസിപ്പോയി.
1799 ജൂണിൽ ഫ്രഞ്ചു റിപബ്ലിക്കിനെതിരെയുള്ള യൂറോപ്യൻ ശക്തികളുടെ രണ്ടാം സൈനികക്കൂട്ടായ്മയിൽ ബ്രിട്ടനും ഒപ്പു വെച്ചു[112]. ബ്രിട്ടന്റെ പിൻബലത്തോടെ അബുകീറിലിറങ്ങിയ ഓട്ടോമാൻ സൈന്യം നെപോളിയന്റെ സൈന്യത്തെ ആക്രമിച്ചു. ജൂലൈ 22-നു നടന്ന ഈ യുദ്ധത്തിൽ ഫ്രഞ്ചുസൈന്യം നിർണായകവിജയം നേടിയെടുത്തെങ്കിലും ഒരു മാസത്തിനകം, സൈന്യത്തിന്റെ ചുമതല കീഴുദ്യോഗസ്ഥൻ ക്ലീബറിനെ ഏല്പിച്ച് നെപോളിയൻ പാരിസിലേക്ക് തിരിച്ചു പോയി[113], [114]. കാരണം ഡയറക്റ്ററി അംഗങ്ങൾക്കിടയിലെ അധികാര വടംവലികളുടേയും ഫ്രാൻസിന്റെ അതിർത്തിപ്രവിശ്യകളിൽ രണ്ടാം യുറോപ്യൻ സൈനികക്കൂട്ടായ്മ തുടങ്ങിവെച്ച ആക്രമണങ്ങളുടേയും വിവരങ്ങൾ നെപോളിയനു ലഭിച്ചിരുന്നു.[115]. മാത്രമല്ല ഈജിപ്തിൽനിന്ന് ഇന്ത്യയിലേക്കുള്ള പാതകളൊക്കെയും അടഞ്ഞു പോയിരുന്നു[116],[117]. ഡയറക്റ്ററിയിൽ നിന്ന് യാതൊരു വിധ നിർദ്ദേശങ്ങൾക്കും കാത്തു നില്ക്കാതെ നെപോളിയൻ സ്വേച്ഛയാ എടുത്ത തീരുമാനമായിരുന്നു ഇത്. ഇതേക്കുറിച്ച് ക്ലീബർ പിന്നീട് ഡയറക്റ്റിയോടു പരാതിപ്പെടുകയുണ്ടായി.[118].നെപോളിയനും അഞ്ചു കീഴുദ്യോഗസ്ഥന്മാരും ഓഗസ്റ്റ് 22-ന് അലെക്സാൻഡ്രിയയിൽ നിന്നു പുറപ്പെട്ട് ഒക്റ്റോബർ 9-ന് ഫ്രാൻസിലെ തെക്കുകിഴക്കേ തിരത്തുള്ള ഫ്രെജസ് എന്ന കൊച്ചു തുറമുഖപട്ടണത്തിൽ എത്തിച്ചേർന്നു. പിന്നീട് അവിടെനിന്ന് പാരിസിലേക്കു യാത്രയായി. നെപോളിയന്റെ ആകസ്മികമായ വരവ് ഡയറക്റ്ററിയും ജനങ്ങളും സ്വാഗതം ചെയ്യുകയാണുണ്ടായത്[119],[120][121],[122].
അധികാരത്തിലേക്ക് 1799-1804
[തിരുത്തുക]പശ്ചാത്തലം
[തിരുത്തുക]1797 -1799 കാലത്ത് നെപോളിയൻ യുദ്ധരംഗത്തായിരുന്നപ്പോൾ ഡയറക്റ്ററിയുടെ ഔദ്ധത്യം ഫ്രഞ്ചുരാഷ്ട്രീയസാമൂഹ്യമേഖലകളിൽ വലിയ കോളിളക്കങ്ങളുണ്ടാക്കി[123].
- 18 ഫ്രക്റ്റിഡോർ വർഷം V (4 സപ്റ്റമ്പർ.1797)-രാജഭക്തരെന്നു സംശയിക്കപ്പെട്ട 197 അംഗങ്ങളെ ഡയറക്റ്ററി നിയമസഭയിൽ നിന്ന് പുറത്താക്കി[124],[125]
- 22 ഫ്ലോറിൽ വർഷം VI (11 മെയ് 1798)-അരാജകത്വവാദികളെന്നു സംശയിക്കപ്പെട്ട 60 പേർക്ക് നിയമസഭാംഗത്വം നഷ്ടമായി[126].
- 30 പ്രയറിയാ VII (18 ജൂൺ 1799)-ഭരണകൂടത്തിനുനേരെ (executive)നിയമസഭാംഗങ്ങളുടെ(legislative) വക തിരിച്ചടി- രണ്ടു ഡയറക്റ്റർമാർ രാജിവെച്ചൊഴിയാൻ നിർബന്ധിതരായി[127] .
നിയമസഭകളും ഭരണകൂടവും തമ്മിലുള്ള സ്പർദ്ധ കാരണം ഭരണം അസാധ്യമായിത്തീർന്നിരുന്നു. അഞ്ചംഗ ഡയറക്റ്ററിയുടെ നേതൃത്വം പോൾ ബറാസിനും ഇമ്മാന്വേൽ ഷിയെസിനുമായിരുന്നു മറ്റു മൂന്നു പേർ മൂലാ, ഗോബിയർ,ഡൂക്കോസ് വെറും നാമമാത്ര അംഗങ്ങളും[128],[129]. ച്വാ എന്നറിയപ്പെട്ടിരുന്ന രാജഭക്തർ പശ്ചിമ പ്രവിശ്യകളിൽ ശക്തി പ്രാപിച്ചു വരികയായിരുന്നു. രണ്ടു നിയമസഭകളിലും സദാ ഉൾപ്പോരുകൾ നടന്നു[128]. ദേശഭക്തരെന്ന് സ്വയം വിശേഷിപ്പിച്ച വിപ്ലവവാദികൾ(Jacobines) എല്ലാ മിതവാദികളേയും രാജഭക്തരായി (റോയലിസ്റ്റ്) മുദ്രകുത്തി; മിതവാദികൾ വിപ്ലവവാദികളെ അരാജകത്വവാദികളായി പഴിച്ചു[130],[131],. മിതവാദികളായിരുന്ന ബറാസും , ഷിയെസും നെപോളിയനുമായി പ്രത്യേകം പ്രത്യേകം ചർച്ചകൾ നടത്തി[132],[133]. പാർലമെന്റിന്റെ രണ്ടു സഭകളും ഡയറക്റ്ററിയുടെ അധികാരപരിധിയെ വെട്ടിച്ചുരുക്കുന്നതിനാൽ കാര്യക്ഷമമായ ഭരണനിർവഹണം നടക്കാനാവുന്നില്ല എന്നതായിരുന്നു ഇരുവരുടേയും പരാതികൾ.നിലവിലുള്ള ഭരണഘടന റദ്ദാക്കി രണ്ടു നിയമസഭകളും(legislative) പിരിച്ചു വിട്ട്, അധികാരം ഭരണാധികാരികളിൽ (executive) മാത്രം ഒതുങ്ങിനില്ക്കുന്ന പുതിയൊരു ഭരണസംവിധാനം നടപ്പാക്കാനായിരുന്നു ഷിയെസിന്റെ പദ്ധതി, ബറാസ്സിന് തന്റേതായ ചില ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു. [134],[135],[136] . അധികാരകേന്ദ്രീകരണത്തിനായുള്ള ഉദ്യമത്തിൽ, ജനപ്രിയനായ സൈനികനേതാവ് നെപോളിയന്റെ പിൻബലം ഇരുവർക്കും വേണ്ടിയിരുന്നു. ഡയറക്റ്ററി അംഗത്വം വേണമെന്ന നെപോളിയന്റെ ആവശ്യം, വയസ്സ് 40 ആയിട്ടില്ലെന്ന കാരണത്താൽ വീണ്ടും നിരാകരിക്കപ്പെട്ടു.[137]. എന്നാൽ സൈന്യത്തലവനായി നെപോളിയനെ നിയമിക്കാൻ ഷിയേസ് ഒരുക്കമായിരുന്നു. അതിരഹസ്യമായി ആസൂത്രണം ചെയ്ത രാഷ്ട്രീയ ഗൂഢാലോചന നടപ്പാക്കുന്നതിൽ നെപോളിയൻ ഷിയെസിനെ പിന്താങ്ങി[138],[139],[140].
ഡയറക്റ്ററിയുടെ പതനം -19 ബ്രുമേർ(10, നവമ്പർ 1799)
[തിരുത്തുക]രാജ്യത്തിനകത്ത് ഭീകരവാദികൾ ആക്രമണത്തിനു മുതിരുന്നെന്നു ചൂണ്ടിക്കാട്ടി, നവമ്പർ ഒമ്പതിന് രാവിലെ എട്ടുമണിക്ക് പാർലമെന്റിന്റെ അസാധാരണയോഗം വിളിച്ചു കൂട്ടാൻ ഡയറക്റ്ററി തീരുമാനിച്ചു. നെപോളിയന്റെ ഇളയ സഹോദരൻ ലൂസിയൻ ബോണപാർട്ടായിരുന്നു അഞ്ഞൂറംഗ സമിതിയുടെ (lower house) അധ്യക്ഷൻ എന്നതും ഏറെ സഹായകരമായി[141]. മൂന്നു മണിക്കൂർ മുമ്പു മാത്രമേ ഈ വിവരം അംഗങ്ങളെ, (അതും തങ്ങളുടെ അനുകൂലികളെ മാത്രം) അറിയിച്ചിരുന്നുള്ളു. ഈ യോഗത്തിൽ, രാജ്യത്തിനകത്തെ ഭീഷണി മുൻനിർത്തി നെപോളിയൻ പാരീസിനകത്തുള്ള സകല സൈനികഘടകങ്ങളുടേയും സർവാധികാരിയായി(കമാൻഡർ ഇൻ ചീഫ്) നിയമിക്കപ്പെട്ടു; അടുത്ത പാർലമെന്റ് യോഗം പാരിസിനു പുറത്ത്, സാക്ലൂവിൽവെച്ച് പിറ്റേന്ന് കൂടുമെന്നും തീരുമാനമായി[142]. ഈ തീരുമാനം പുറംലോകത്തെ അറിയിച്ചത് നെപോളിയൻ തന്നെയായിരുന്നു[143].
10 നവമ്പറിന് (വിപ്ലവ കലണ്ടർ 19 ബ്രൂമേർ) ഇരു സഭകളും സാക്ലൂവിൽ സമ്മേളിച്ചു.നെപോളിയൻ സൈന്യബലത്തോടെ രംഗത്തെത്തി. പ്രതിപക്ഷം അതിശക്തമായി പ്രതികരിച്ചെങ്കിലും രാഷ്ട്രീയ അട്ടിമറി നടന്നു[144],[145],[146]. ജനപ്രതിനിധിസഭകൾ പിരിച്ചു വിടപ്പെട്ടു. ഡയറക്റ്ററി അംഗങ്ങൾ അനിഷ്ടത്തോടെയെങ്കിലും രാജിവെച്ചൊഴിഞ്ഞു. ഭരണം താത്കാലികമായി നെപോളിയൻ,ഷിയെസ് , ഡൂക്കോസ് എന്ന മൂന്നംഗ കൗൺസിലിൽ നിക്ഷിപ്തമായി[147],[148].
കോൺസുലേറ്റ് ഭരണം
[തിരുത്തുക]അന്നു രാത്രി പതിനൊന്നു മണിക്ക് നെപോളിയൻ ഫ്രഞ്ചു ജനതക്ക് ഒരു തുറന്ന കത്തെഴുതിയതായി ബൂറിയേൻ രേഖപ്പെടുത്തുന്നു[149]. ഈ കത്തിൽ താൻ അധികാരമേൽക്കാൻ ഇടയായ സാഹചര്യങ്ങൾ നെപോളിയൻ വ്യക്തമാക്കി. രാജ്യത്തിനകത്തും പുറത്തുമുള്ള ഭീഷണികളും, ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതയും ഫ്രാൻസിന്റെ അഖണ്ഡതക്കും വിപ്ലവാദർശങ്ങൾക്കും ഭീഷണിയായി ഭവിച്ചതു കണ്ട് ധാർമികരോഷം കൊണ്ട താൻ, രാഷ്ട്രത്തോടും ഭരണഘടനയോടും പ്രതിബന്ധതയുള്ള പട്ടാളക്കാരനെന്ന നിലയിൽ, ചുമതലാബോധമുള്ള പൗരനെന്ന നിലയിൽ ജനാധിപത്യവും സ്വാതന്ത്ര്യവും സംരക്ഷിക്കണമെന്ന സദുദ്ദേശത്തോടെ എടുത്ത തീരുമാനമാണിതെന്ന് നെപോളിയൻ ജനങ്ങളെ അറിയിച്ചു.[149],[150],[151]
പിറ്റേന്ന് നെപോളിയനും കുടുംബവും വിജയപഥത്തിലെ (rue de la victoire) വീട്ടിൽ നിന്ന് ലക്സംബുർഗ് കൊട്ടാരത്തിലേക്ക് താമസം മാറ്റി[152],[153],[150]. ഒന്നാം കൗൺസിൽ എന്ന നിലക്ക് നെപോളിയൻ പുറപ്പെടുവിച്ച അതിപ്രധാനമായ പല ഉത്തരവുകളിൽ ചിലത് ഇപ്രകാരമായിരുന്നു .
അഭിപ്രായസ്വാതന്ത്ര്യം നിയന്ത്രിക്കപ്പെടുന്നു
[തിരുത്തുക]രാജ്യത്തിനകത്തും പുറത്തുമുള്ള ശത്രുക്കൾ ഫ്രാൻസിനെ തകർക്കാൻ തക്കം പാർത്തിരിക്കയാണെന്ന മുഖവുരയോടേയാണ് 16 ജനവരി 1800-ന് ഈ ഉത്തരവ് പ്രഖ്യാപിക്കപ്പെട്ടത്. നിലവിലിരുന്ന എഴുപത്തിമൂന്നു പത്രങ്ങളിൽ പതിമൂന്നു പത്രങ്ങൾക്കേ പ്രസിദ്ധീകരണാനുമതി നല്കിയുള്ളു. വർഷാന്ത്യത്തോടെ ഇത് ഇത് ഒമ്പതായി ചുരുങ്ങി. വാർത്തകളും പുസ്തകങ്ങളഉം ലഘുലേഖകളും കർശനമായ സെൻസർഷിപ്പിന് വിധേയമാക്കപ്പെട്ടു. തന്നെ ഇകഴ്ത്തിക്കാണിക്കുന്ന ഇംഗ്ലീഷുപത്രങ്ങൾക്ക് ഫ്രാൻസിനകത്ത് വിലക്കു കല്പിച്ചു. [154],[155]. ഇൻസ്റ്റിറ്റിയൂട്ട് ദു ഫ്രാൻസ് എന്ന വരേണ്യസഭയിലെ രാഷ്ട്രീയവിശകലനം ഉൾപ്പെടെ പല വിഭാഗങ്ങളും റദ്ദാക്കി. ഉയർന്ന ഉദ്യോഗസ്ഥരും, ബുദ്ധിജീവികളും സാധാരണജനതയും ചാരപ്പോലീസുകാരുടെ നിരീക്ഷണത്തിലായിരുന്നു[156],[157]. ചാരപ്പോലീസ് അധികാരിയും സ്വകാര്യ സെക്രട്ടറിയുമായി[158] നിയമിതനായ ബൂരിയേൻ പിന്നീട് നെപോളിയനെക്കുറിച്ചുള്ള സ്മരണകൾ എന്ന പുസ്തകമെഴുതി[159].
ബാങ്ക് ദു ഫ്രാൻസ്
[തിരുത്തുക]നെപോളിയൻ ഫ്രാൻസിലെ വ്യാപാരികളും സ്വകാര്യ ബാങ്കുടമകളുമായി യി ചർച്ചകൾ നടത്തി[160]. ഫ്രാൻസിന്റെ സാമ്പത്തിക-വികസന പദ്ധതികൾക്കായി ബാങ്ക് ദു ഫ്രാൻസ് (Bank of France)18 ജനവരി 1800-ന് സ്താപിതമായി. [161].
പുതിയ ഭരണഘടന, ജനഹിതപരിശോധന, ഭരണകൂടം
[തിരുത്തുക]പുതിയ ഭരണഘടനക്ക് രൂപം നല്കപ്പെട്ടു. മൂന്നംഗ കൗൺസിൽ ഭരണം നടത്തും. കൗൺസിലർമാരുടെ കാലാവധി പത്തുകൊല്ലം. കൗൺസിലിൽ തന്റെ സ്ഥാനം അദ്വിതീയമായിരിക്കണമെന്നും സഹകൗണസിലർമാരെ തെരഞ്ഞെടുക്കാനുള്ള അധികാരം തനിക്കുണ്ടായിരിക്കണമെന്നും നെപോളിയൻ ശഠിച്ചു. അങ്ങനെ അധികാരം നെപോളിയനിൽ കേന്ദ്രീകൃതമായി[147].സഹകൗൺസിലർമാരായി കാംബസേഴ്സ്, ലൂബ്രാൺ എന്നിവരെ നെപോളിയൻ നാമനിർദ്ദേശം ചെയ്തു. ട്രിബൂണാറ്റ്(lower house) ,സെനറ്റ് (upper house) പുതിയ ജനപ്രതിനിധിസഭകൾ നിലവിൽ വന്നു. ട്രിബൂണാറ്റിന് ബില്ലുകൾ അംഗീകരിക്കുകയോ നിരാകരിക്കാനോ ഉള്ള അധികാരമേ ഉണ്ടാവൂ. ഭേദഗതി ചെയ്യാനുള്ള സ്വാതന്ത്ര്യം ഇല്ല. സെനറ്റിലെ പകുതി അംഗങ്ങളെ ഒന്നാം കൗൺസിൽ നാമനിർദ്ദേശം ചെയ്യും. അവർ മറ്റേ പകുതിയേയും.[147],[162].
വിപ്ലവവർഷം എട്ടിലെ ഭരണഘടന (Constitution of the year VIII) എന്നറിയപ്പെട്ട ഈ പുതിയ ഭരണഘടന, 1799 ഡിസമ്പർ 13-ന് (22ഫ്രിമേർ, year VIII)ജനങ്ങൾക്കു മുമ്പാകെ സമർപ്പിക്കപ്പെട്ടു[163].1800 ഫിബ്രവരി 7-ന് (18 Pluviose, year VIII) വമ്പിച്ച ഭൂരിപക്ഷത്തോടെ ഫ്രഞ്ചു ജനത ഇതംഗീകരിച്ചു.[164],. കോൺസുലേറ്റ് ഭരണവ്യവസ്ഥക്ക് ജനകീയ അംഗീകാരം കൈവന്നു. [165]. ഫെബ്രുവരി 18-ന് (പ്ലൂവിയോസ്- 30)നെപോളിയൻ ട്യുല്ലെറി കൊട്ടാരത്തിലേക്ക് താമസം മാറ്റി[166],[167]. ഭരണഘടനയിൽ 7 അധ്യായങ്ങളിലായി 95 ഖണ്ഡികകളുണ്ടായിരുന്നു.
പുതിയ ഭരണസംവിധാനത്തിൽ പ്രതിരോധം, ധനകാര്യം, നാവികവിഭാഗം,നീതിന്യായം, ആഭ്യന്തരം, പോലീസ്, വിദേശകാര്യം എന്നീ വകുപ്പുകളാണുണ്ടായിരുന്നത്. താമസിയാതെ ആഭ്യന്തരവകുപ്പു മന്ത്രിയായി നെപോളിയന്റെ ഇളയസഹോദരൻ ലൂസിയെൻ ചുമതലയേറ്റു[168].൧
ഭരണം: നയങ്ങൾ, പരിഷ്കാരങ്ങൾ
[തിരുത്തുക]- ഡയറക്റ്ററി വാഴ്ചക്കാലത്ത് രാഷ്ട്രീയക്കുറ്റം ചുമത്തി ഒരു പാടു പേർ തടവിലാക്കപ്പെട്ടിരുന്നു. മാത്രമല്ല ഒളിവിൽ പോയവരുടെ ബന്ധുമിത്രാദികളെ തടവിലാക്കാനുള്ള നിയമവും (Loi des otages) ഡയറക്റ്ററി നടപ്പിലാക്കിയിരുന്നു. ഒന്നാം കൗൺസിലെന്ന നിലക്ക് നെപോളിയൻ ആദ്യമായി ചെയ്ത പ്രവർത്തികളിലൊന്ന് അകാരണമായി അറസ്റ്റുചെയ്യപ്പെട്ടവരെ മോചിപ്പിക്കുക എന്നതായിരുന്നു. രാഷ്ട്രീയകാരണങ്ങളാൽ ദേശബഹിഷ്കൃതരായ ഫ്രഞ്ചുപൗരന്മാർക്ക് തിരിച്ചു വരാനുള്ള സുഗമമായ വഴികളും ഒരുക്കിക്കൊടുത്തു. ഈ നടപടികളിലൂടെ നെപോളിയൻ തന്റെ ജനപിന്തുണ ഒന്നുകൂടി അരക്കിട്ടുറപ്പിച്ചു.[152],[169],[170].
- കേന്ദ്ര-പ്രാദേശിക ഭരണവ്യവസ്ഥകളും സ്ഥാപനങ്ങളും നെപോളിയൻ പുനഃസംഘടിപ്പിച്ചു. വകുപ്പുകളും ഉദ്യോഗസ്ഥരും ആഴ്ചതോറും നെപോളിയന്റെ നിരീക്ഷണത്തിന് വിധേയമായി. ഓരോമന്ത്രിയും പ്രതിദിന റിപോർട്ട് നല്കേണ്ടിയിരുന്നു.[171].
- സൈന്യത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കാൻ നെപോളിയൻ മറന്നില്ല. വിശിഷ്ട സേവനം അനുഷ്ഠിച്ചവർ പ്രത്യേക പുരസ്കാരങ്ങൾക്ക് അർഹരായി[172].
- സാമ്പത്തികനില മെച്ചപ്പെടുത്താനായി നെപോളിയൻ പല പദ്ധതികളും ആസൂത്രണം ചെയ്തു.ഫ്രഞ്ചു അധീനപ്രദേശങ്ങളായിരുന്ന സ്വിറ്റ്സർലാൻഡ്, ഹോളണ്ട്, ജനോവ എന്നീ രാജ്യങ്ങളിൽ നിന്ന് അധികകരം ഈടാക്കി[171]. ഭീഷണികളും അഴിമതിയും ഇല്ലാത്ത, നിയമാനുസൃതമായ ഭരണം നടത്തുമെന്ന ഉറപ്പു നല്കിയതിൽ ആശ്വാസം കൊണ്ട വ്യാപാരികളും ബാങ്കുടമകളും സർക്കാരിന് വായ്പ നല്കാൻ തയ്യാറായി[173].
- ലൂയി പതിനാറാമനെ കഴുവിലേറ്റിയ ദിനം (ജനവരി 21) വലിയ ആഘോഷങ്ങളോടെ വർഷന്തോറും കൊണ്ടാടിയിരുന്ന പതിവ് നെപോളിയൻ നിർത്തലാക്കി. ഇത് സഭ്യരായ മനഷ്യർക്ക് ചേർന്നതല്ലെന്നായിരുന്നു നെപോളിയന്റെ വാദം[174],[175].
- വിപ്ലവസർക്കാർ നിർബന്ധപൂർവം അടച്ചു പൂട്ടിയ എല്ലാ മതസ്ഥാപനങ്ങൾക്കും തുറന്നു പ്രവർത്തിക്കാനുള്ള സ്വതന്ത്ര്യം നെപോളിയൻ അനുവദിച്ചു കൊടുത്തു. ഈ നടപടി കുറെ പേരെ ,വിശേഷിച്ച് വിപ്ലവവാദികളേയും ബുദ്ധിജീവികളേയും പ്രക്ഷുബ്ധരാക്കി[176]. കാരണം മതരഹിതരാഷ്ട്രം വിപ്ലവമൂല്യങ്ങളിൽ ഒന്നായിരുന്നു. പക്ഷെ നെപോളിയൻ തന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു, സാധാരണജനത നെപോളിയന്റെ കൂടെയായിരുന്നു.[177].നെപോളിയനും മാർപാപ്പയുമായുള്ള ഉടമ്പടിക്കു ശേഷം കതോലികാ സഭ വലിയ ആർഭാടത്തോടെ 11 ഏപ്രിൽ 1802-ന് നോത്ര് ദാം കത്തീഡ്രലിൽ പുനരുദ്ഘാടനം നടത്തി. ഈ ചടങ്ങിൽ നെപോളിയൻ പങ്കെടുത്തെങ്കിലും തിരുവോസ്തി സ്വീകരിച്ചില്ല..[178],[179],[180],[181],[182].
- ഫ്രാൻസിനുവേണ്ടി വേണ്ടി ആത്മാർപണബോധത്തോടെ സേവനമർപ്പിക്കുന്നവർക്കായി വിശിഷ്ടസേവാമെഡലുകൾ(Ordre national de la Légion d'honneur) നല്കാൻ നെപോളിയൻ തീരുമാനിച്ചത് വളരെയേറെ വിവാദങ്ങൾക്ക് വഴിയൊരുക്കി. എല്ലാ വിധത്തിലുമുള്ള സ്ഥാനമാനങ്ങൾ റദ്ദാക്കിക്കൊണ്ടുള്ള സമത്വം എന്ന വിപ്ലവാദർശത്തിനു ഇതു തികച്ചു വിരുദ്ധമാണെന്നും, വരേണ്യവർഗത്തിന്റേയും പഴയപാരമ്പര്യങ്ങളുടേയും (ancient regime) തിരിച്ചു വരവാണിതെന്നും പരക്കെ വാദമുയർന്നു. എന്നാൽ പഴയപാരമ്പര്യങ്ങൾ ജന്മാവകാശങ്ങളായിരുന്നെന്നും , താൻ നടപ്പാക്കുന്നത് യോഗ്യത(merit)മാത്രം അടിസ്ഥാനമാക്കിയുള്ളതാണെന്നുമുള്ള നെപോളിയൻറെ നിലപാട് ജനങ്ങൾ അംഗീകരിച്ചു..1802 മെയ് 19-ന് ഇതു നടപ്പിലായി.[183],[184],[185].
- പടിഞ്ഞാറൻ തീരപ്രവിശ്യയായ ലാവെൻഡി രാജഭക്തരുടെ ഒളിത്താവളവും ശക്തികേന്ദ്രവുമായിരുന്നു[186]. അവർ നിരന്തരം ആഭ്യന്തരസമരങ്ങൾ നടത്തി ഫ്രാൻസിന്റെ ക്രമസമാധാനം അവർ അലങ്കോേലപ്പെടുത്തി. ഇവരെ സഹായിക്കാൻ ബ്രിട്ടീഷ് നാവികസേനയും ഉണ്ടായിരുന്നു. നെപോളിയൻ അവരുടെ നേതാവിനേയും അനുയായികളേയും ചർച്ചകൾക്കായി പാരീസിലേക്കു ക്ഷണിച്ചു. ദേശഭക്തിയുടെ പേരിൽ അവരിൽ ബഹുഭൂരിപക്ഷം പേരേയും മനസാന്തരപ്പെടുത്താൻ നെപോളിയനു കഴിഞ്ഞു. [187].
- നിയമങ്ങൾ ക്രോഡീകരിക്കാനുള്ള ഉദ്യമം ആരംഭിച്ചു. ഫ്രാൻസിലെ ബഹുമാന്യരായ ജഡ്ജിമാർ അടങ്ങിയ സമിതി രൂപീകരിക്കപ്പെട്ടു.1801-ൽ നിയമാവലി പൂർത്തിയായെങ്കിലും 1804-ലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്[188],[189].
രണ്ടാം യൂറോപ്യൻ സൈനികക്കൂട്ടായ്മ 1799-1802
[തിരുത്തുക]അയൽശക്തികളായ ഓസ്ട്രിയയും ഇംഗ്ലണ്ടുമായി ഡയറക്റ്ററി വാഴ്ച ഏർപ്പെട്ടിരുന്ന വിപ്ലവയുദ്ധങ്ങളിൽ ഒത്തുതീർപ്പിലെത്താൻ നെപോളിയൻ ശ്രമിച്ചു[190]. എന്നാൽ നെപോളിയന്റെ വർദ്ധിച്ചു വരുന്ന ജനസമ്മതി ഓസ്ട്രിയയും ഇംഗ്ലണ്ടും ആശങ്കയോടേയാണ് വീക്ഷിച്ചത്[191],[192].
മാരെംഗോ, ഹോൺലിൻഡൻ യുദ്ധങ്ങൾ, ലൂണെവിൽ ഉടമ്പടി
[തിരുത്തുക]വടക്ക് ഇംഗ്ലീഷ് ചാനലിൽ ഇംഗ്ലീഷു നാവികസൈന്യവും കരയിൽ തെക്കു വടക്കായി ഓസ്ട്രിയൻ സൈന്യവും നിരന്നു. സമാധാന ശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ ഫ്രാൻസും യുദ്ധത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി[193],[194]. തങ്ങളോളം സാമ്പത്തിക ശേഷിയും സൈന്യബലവും ഇല്ലാത്ത ഫ്രാൻസിനെ തോല്പിക്കുക എളുപ്പമാവുമെന്ന് ഇംഗ്ലണ്ടും ഓസ്ട്രിയയും കരുതി[195]. നെപോളിയന്റേയും കമാൻഡർ മോറോയുടേയും കീഴിൽ ഫ്രഞ്ചുസൈന്യം പൊരുതി.14 ജൂൺ 1800-നു നടന്ന മാരെംഗോ യുദ്ധത്തിൽ ഓസ്ട്രിയൻ സൈന്യത്തെ നിശ്ശേഷം പരാജയപ്പെടുത്തിയശേഷം നെപോളിയൻ ഓസ്ട്രിയയുമായി സമാധാന ഉടമ്പടിക്ക് തയ്യാറായി[196],[197],[198]. പക്ഷെ ഫ്രാൻസുമായി ഒറ്റക്ക് ഒത്തു തീർപ്പിലെത്താനുള്ള സ്വാതന്ത്ര്യം ഓസ്ട്രിയക്ക് ഇല്ലായിരുന്നു. കാരണം , ബ്രിട്ടന്റെ അറിവോ സമ്മതമോ ഇല്ലാതെ ഓസ്ട്രിയ ഫ്രാൻസുമായി യാതൊരു ഇടപാടും നടത്തില്ലെന്നതായിരുന്നു ഓസ്ട്രിയക്കു ബ്രിട്ടൻ നല്കിയ സാമ്പത്തിക വായ്പയിലെ മുഖ്യ നിബന്ധന[199][200]. ഈ വസ്തുത മറച്ചു വെച്ച് ഓസ്ട്രിയ സംഗതികൾ നീട്ടിക്കൊണ്ടു പോയി[201],[202],[203]. ശൈത്യമാസങ്ങളിൽ ആൽപ്സ് പർവതത്തിൽ മഞ്ഞുവീഴ്ച തുടങ്ങി. ഈ സാഹചര്യത്തിൽ ഫ്രഞ്ചുപടനീക്കങ്ങൾ ഉണ്ടാകില്ലെന്ന ഓസ്ട്രിയൻ കണക്കുകൂട്ടലുകളെ പാടേ അട്ടിമറിച്ച്, ഫ്രഞ്ചു സൈന്യം ഓസ്ട്രിയയെ തെക്കും വടക്കും ആക്രമിച്ചു[204].ഹോൺലിൻഡൻ എന്ന സ്ഥലത്തു വെച്ചു നടന്ന യുദ്ധത്തിൽ ഓസ്ട്രിയ പരാജയപ്പെട്ടു.വിയന്നക്കു മുപ്പതു മൈലകലെ ഫ്രഞ്ചു സൈന്യം നിലകൊണ്ടു[205],[206]. ഗത്യന്തരമില്ലാതെ ഓസ്ട്രിയ ഒത്തു തീർപ്പിനു വഴങ്ങി. 1801 ഫെബ്രുവരി 9-ന് പ്രാബല്യത്തിൽ വന്ന ലൂൺവിൽ ഉടമ്പടി പ്രകാരം റൈൻ നദി ഫ്രാൻസിന്റെ സ്വാഭാവികവും പ്രകൃതിദത്തവുമായ വടക്കു കിഴക്കൻ അതിർത്തിയായി ഓസ്ട്രിയ അംഗീകരിച്ചു[207],[208],[206].
ബ്രിട്ടന്റെ നാവിക ഉപരോധങ്ങൾ, അമിയേ ഉടമ്പടി
[തിരുത്തുക]ഫ്രാൻസിന് ഇംഗ്ലീഷുചാനലിലൂടേയുള്ള സഞ്ചാരസ്വാതന്ത്ര്യം ബ്രിട്ടീഷു കപ്പലുകൾ തടഞ്ഞു. ഇതോടെ ഫ്രാൻസിന്റെ സമുദ്രവാണിജ്യം മുടങ്ങി. അതുമാത്രമല്ല മറ്റേതൊരു രാജ്യത്തിന്റേയും കപ്പലുകൾ പരിശോധിച്ച് ഫ്രാൻസിലേക്കെന്നു സംശയിക്കപ്പെടാവുന്ന ചരക്കുകൾ കണ്ടുകെട്ടാനുള്ള അവകാശവും അധികാരവും തങ്ങൾക്കുണ്ടെന്ന് ഇംഗ്ലണ്ട് പ്രഖ്യാപിച്ചു[209]. ലൂണെവിൽ ഉടമ്പടിയിലൂടെ ഫ്രാൻസുമായി ഇതിനകം മറ്റു യൂറോപ്യൻ രാജ്യങ്ങൾ സഖ്യം സ്ഥാപിച്ചിരുന്നു, റഷ്യയും ഈ സഖ്യത്തിൽ കൂട്ടുചേർന്നു[210]. അവരൊന്നിച്ച് ഇംഗ്ലണ്ടിന്റെ ഔദ്ധത്യത്തിനെതിരെ പ്രതികരിച്ചു. പക്ഷെ ബ്രിട്ടീഷു നാവികസേന ചെറുത്തു നില്പ് തുടർന്നു. [211]. ബ്രിട്ടീഷ് നാവികസൈന്യത്തിന്റെ തലവൻ നെൽസൺ ആയിരുന്നു[212],[213]. ചാനൽ കടന്ന് ഇംഗ്ലണ്ടിലെന്നല്ല, ലണ്ടനിൽത്തന്നെ ഫ്രഞ്ചു സൈന്യം എത്തുമെന്ന് നെപോളിയൻ പരസ്യമായി പ്രഖ്യാപിച്ചു[214]. ചാനലിന് ഇരു വശവത്തും ബാൾട്ടിക് തീരത്തും ഇരു ചേരിയിലുള്ള സൈന്യങ്ങളും അണിനിരന്നു.കോപൻഹേഗൻ തുറമുഖത്ത് നങ്കുരമിട്ടിരുന്ന റഷ്യൻ-ഡാനിഷ്-സ്വീഡിഷ് യുദ്ധക്കപ്പലുകളെ നെൽസൺ പാടെ തകർത്തു[215]. തുടർന്ന് ഇംഗ്ലീഷു ചാനലിലെ ഫ്രഞ്ചു യുദ്ധക്കപ്പലുകളായി നെൽസണന്റെ ലക്ഷ്യം. ഓഗസ്റ്റ് പതിനാറിന് അർദ്ധരാത്രി നടന്ന അതിഘോരമായ യുദ്ധം ഇരു ചേരികൾക്കും കനത്ത നാശനഷ്ടങ്ങളുണ്ടാക്കി. വാണിജ്യഉപരോധങ്ങൾ യൂറോപ്പിൽനിന്ന് ഇംഗ്ലണ്ടിലേക്കുള്ള ചരക്കുനീക്കങ്ങളേയും സാരമായി ബാധിച്ചു. ഇംഗ്ലണ്ടിൽ യുദ്ധത്തിനെതിരായി ജനാഭിപ്രായം ശക്തിപ്പെട്ടു.[216],[213]. ഇംഗ്ലണ്ട് സന്ധിസംഭാഷണത്തിനു തയ്യാറായി[217],[218]
1802 മാർച്ച് 25-ന് അമിയേ എന്ന ഫ്രഞ്ചു ഉൾനാടൻ പട്ടണത്തിൽവെച്ച് ഇംഗ്ലണ്ടും ഫ്രാൻസും ഒത്തുതീർപ്പിലെത്തി. ഫ്രഞ്ചു റിപബ്ലിക്കനെ അംഗീകരിക്കാൻ ഇംഗ്ലണ്ട് തയ്യാറായി. ആഗോളാടിസ്ഥാനത്തിൽ എല്ലാ ആംഗ്ലോ-ഫ്രഞ്ചു യുദ്ധങ്ങളിലും ഇടപാടുകളിലും നീക്കുപോക്കുകളുണ്ടായി. ഇതിൽ പ്രധാനമായിരുന്നത് മാൾട്ടയുടേയും ഈജിപ്തിന്റേയും അധീശത്വമായിരുന്നു. ഇവ രണ്ടും നിഷ്പക്ഷമായി നിലനിർത്തൺമെന്ന നെപോളിയന്റെ നിർബന്ധത്തിന് വൈമനസ്യത്തോടേയെങ്കിലും ബ്രിട്ടൻ തത്കാലത്തേക്കു വഴങ്ങി[219]. ഫ്രാൻസിന്റെ പ്രതിനിധിയായി മൂത്തസഹോദരൻ ജോസെഫും ഇംഗ്ലണ്ടിന്റെ പ്രതിനിധിയായി കോൺവാലിസ് പ്രഭുവും ഇതിൽ ഒപ്പു വെച്ചു.[220].[221],[222]
ആജീവനാന്തം ഒന്നാം കൗൺസിൽ
[തിരുത്തുക]ഓസ്ട്രിയയുമായി ഒപ്പു വെച്ച ലൂണേവിൽ (1801 ഫെബ്രുവരി 9), ഇംഗ്ലണ്ടുമായി നടന്ന അമിയേ (1802 മാർച്ച് 25)ഉടമ്പടികൾ ഫ്രാൻസിനെതിരായി അണിനിരന്ന യൂറേപ്യൻ ശക്തികളുടെ രണ്ടാം സൈനികക്കൂട്ടായ്മയുടെ അന്ത്യം കുറിച്ചു. ഏതാണ്ട് ഇതേ സമയത്തുതന്നെ അമേരിക്കൻ ഐക്യനാടുകളുമായും നെപോളിയൻ സഖ്യം പുതുക്കി[223]. താത്കാലികമായെങ്കിലും ഫ്രാൻസിനകത്ത് ശാന്തിയും സമാധാനവും വിളയാടാൻ കാരണമായി. ഇതോടെ നെപോളിയന്റെ ജനസ്വാധീനവും വർദ്ധിച്ചു[224]. ലണ്ടനിൽ രാഷ്ട്രീയാഭയം തേടിയിരുന്ന രാജവംശജർ അവകാശം സ്ഥാപിച്ചെടുക്കാൻ നേരിയ ശ്രമം നടത്തിയെങ്കിലും നെപോളിയൻ അതിനെ തീരെ അലക്ഷ്യപ്പെടുത്തി[195],[225].
നെപോളിയന്റെ ജനസ്വാധീനം കണ്ടറിഞ്ഞ് ഒന്നാം കൗൺസലിന്റെ ഉദ്യോഗകാലാവധി ആജീവനാന്തമായിരിക്കണമെന്ന പരാമർശം ജനപ്രതിനിധിസഭകൾ ചർച്ച ചെയ്തു.കാംബേഴ്സാണ് ഇതിനു മുൻകൈ എടുത്തത്. നെപോളിയൻ ആജീവനാന്തം ഫ്രാൻസിന്റെ ഒന്നാം കൗൺസിലായിരിക്കും, പിൻഗാമിയെ നാമനിർദ്ദേശം ചെയ്യും എന്ന ഇരട്ട പ്രമേയം നെപോളിയനു മുമ്പാകെ സമർപ്പിക്കപ്പെട്ടു[226],. പ്രമേയത്തിന്റെ രണ്ടാംഭാഗം നെപോളിയനു സമ്മതമായിരുന്നില്ല. ഒന്നാം ഭാഗം മാത്രം ജനഹിതപരിശോധനക്കു വിധേയമാക്കാൻ നെപോളിയൻ ശഠിച്ചതായി പറയുന്നു[227]. 1802 ഓഗസ്റ്റ് ആദ്യവാരത്തിൽ ജനഹിതപരിശോധന നടന്നു. മൂന്നരലക്ഷത്തോളം പേർ അനുകൂലമായും എണ്ണായിരം പേർ പ്രതികൂലമായും വോട്ടു ചെയ്തു. ജനാധിപത്യ വ്യവസ്ഥകളിലൂടെത്തന്നെ എല്ലാ അധികാരങ്ങളും നെപോളിയനിൽ കേന്ദ്രീകൃതമായി,[228],[229],[189].
ഭരണഘടന ഭേദഗതി ചെയ്യപ്പെട്ടു. ഈയവസരത്തിൽ പിൻഗാമിയെ തെരഞ്ഞെടുക്കാനുള്ള നിർബന്ധത്തിനു നെപോളിയൻ വഴങ്ങിക്കൊടുത്തു. ഓഗസ്റ്റ് 15-ന് നെപോളിയന്റെ ജന്മദിനം ഫ്രാൻസ് ആഘോഷപൂർവം കൊണ്ടാടി. ഗവണ്മെന്റിലെ ഉയർന്ന ഉദ്യോഗസ്ഥരും മതസ്ഥാപനങ്ങളിലെ അധികാരികളും, വിദേശരാജ്യപ്രതിനിധികളും നെപോളിയനെ അഭിനന്ദിക്കാനെത്തി. ക്രൈസ്തവപള്ളികളിൽ നെപോളിയന്റെ പേരിൽ പ്രാർഥനകൾ നടന്നു. ശബ്ബാത്തു ദിവസങ്ങളിൽ നെപോളിയനും ജോസ്ഫൈനും പള്ളിയിലെത്തി പ്രാർഥനകളിൽ പങ്കെടുക്കാൻ തുടങ്ങി, ജനങ്ങളിൽ പലരും അത് അനുകരിച്ചു.[230]. നെപോളിയന്റെ ശിരസ്സു മുദ്രിതമായ സ്വർണനാണയങ്ങൾ ഇറങ്ങി. ആഗസ്റ്റ് പതിനഞ്ച്, നെപോളിയന്റെ ജന്മദിനം ദേശീയ അവധിയായി[228].
കതോലിക്കാ മതത്തോടും അയൽരാജാക്കന്മാരോടുമുള്ള നെപോളിയൻറെ സൗഹാർദ്ദപരമായ സമീപനം കാരണം മറ്റു യൂറോപ്യൻ രാജ്യങ്ങൾ ഫ്രാൻസിനോടുള്ള ശത്രത കൈവെടിഞ്ഞു. നെപോളിയൻ വിപ്ലവശക്തികളെ അടക്കി നിറുത്തുമെന്ന് അയൽരാജ്യങ്ങളും ഫ്രഞ്ചു ബുർബോൺ രാജവംശത്തിന്റെ തിരിച്ചുവരവ് നെപോളിയൻ അസാധ്യമാക്കിത്തീർക്കുമെന്ന് ഫ്രഞ്ചു ജനതയും ആശ്വാസം കൊണ്ടു[231]. ഫ്രാൻസിൽ പൊതുവേ ശാന്തിയും സമാധാനവും വിളയാടി. ഫ്രാൻസിന്റെ വാണിജ്യ-വ്യാവസായിക മേഖലകൾ അഭിവൃദ്ധിപ്പെടുത്താൻ നെപോളിയൻ പരിശ്രമിച്ചു. പാരിസിൽ പ്രത്യേകിച്ചും ഫ്രാൻസിൽ പൊതുവേയും പല നിർമ്മാണപ്രവർത്തനങ്ങളും തുടങ്ങി. വേലിയേറ്റം തടയാനായും സെയിൻ നദിയുടെ ഇരുകരകളിലും കരിങ്കല്ലു പാകി ചിറകെട്ടി. ഇരു കരകളിലുമായി സ്ഥിതി ചെയ്യുന്ന ലൂവ്രിനേയും ഇൻസ്റ്റിറ്റ്യൂട്ട് ദു ഫ്രാൻസിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന കാൽനടക്കാർക്കായുള്ള പാലം ( പോൺദീസാ- Pont des Arts) ഇക്കാലത്താണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. പാരീസ് നഗരത്തിലേക്ക് കുടിവെള്ളം കൊണ്ടു വരാനായി ഉർക്ക് നദിയിൽനിന്ന് പുതിയൊരു കനാൽ നിർമിച്ചു. പാരിസ് നഗരപരിധിക്ക് പുറത്ത് മൂന്നു സെമിത്തെരികൾ പണികഴിപ്പിച്ചു മോമാർത്ര്(വടക്ക്) , മൂൺപാർനസ്സ്(തെക്ക്) പേർലാഷസ്(കിഴക്ക്).
അമീയേ ഉടമ്പടി ലംഘനം
[തിരുത്തുക]1802- മാർച്ചിൽ അമീയേ ഉടമ്പടിയിൽ ഒപ്പുവെച്ചു. നെപോളിയൻ തന്റെ കരാറുകൾ പാലിക്കുകയും ചെയ്തു. ഈജിപ്തിലേക്കുള്ള ചവിട്ടു പടിയെന്ന നിലക്ക് മാൾട്ട തന്ത്രപ്രാധാന്യമുള്ള ദ്വീപായിരുന്നു 1803-മെയ് ആയിട്ടും ബ്രിട്ടൻ മാൾട്ടയിൽ നിന്നോ ഈജിപ്തിൽ നിന്നോ സൈന്യത്തെ പിൻവലിക്കാൻ കൂട്ടാക്കിയില്ല. മാത്രമല്ല ബ്രിട്ടീഷ് ഉത്പന്നങ്ങൾക്ക് ഫ്രാൻസിൽ സ്വതന്ത്ര വിപണി നല്കാൻ നെപോളിയൻ വിസമ്മതിച്ചതും ബ്രിട്ടനു രസിച്ചില്ല[232]. ബ്രിട്ടനിൽ നെപോളിയനെതിരായ കടുത്ത പ്രചരണം ശക്തിപ്പെട്ടു. [233].. 1803 മെയ് 18-ന് ബ്രിട്ടൻ ഫ്രാൻസിനെതിരെ യുദ്ധം പ്രഖ്യാപിച്ചു[234],[235].കടലിലേക്കിറങ്ങിയ ഫ്രഞ്ചു മുക്കുവരെ ബ്രിട്ടീഷു നാവികപ്പട തടവിലെടുത്തു. ഇതിനു പകരമെന്നോണം ഫ്രാൻസിലെ ബ്രിട്ടീഷു സന്ദർശകരെ നെപോളിയനും അറസ്റ്റു ചെയ്തു[236]. ഫ്രഞ്ചു യുദ്ധക്കപ്പലുകൾ മാത്രമല്ല യാത്രാകപ്പലുകളും ചരക്കുകപ്പലുകളും ബ്രിട്ടീഷ് ആക്രമണത്തിന് ഇരയായി. യുദ്ധം വീണ്ടും തുടങ്ങുന്നതിന് കാരണം ബ്രിട്ടീഷു നിലപാടാണെന്ന് ചില ചരിത്രകാരന്മാർ പറയുന്നു [237].എന്നാൽ യുറോപ്പിലെ നിഷ്പക്ഷ നാട്ടുരാജ്യങ്ങളെ സ്വന്തം അധീനതയിൽ കൊണ്ടു വരാൻ നെപോളിയൻ ശ്രമിച്ചതിനെതിരായി ബ്രിട്ടൻ പ്രതികരിച്ചതാണെന്നും അഭിപ്രായമുണ്ട്. [238], [239]. യുദ്ധം അനിവാര്യമായിത്തീർന്നെന്ന വിവരം മെയ് 20-ന് നെപോളിയൻ ഫ്രഞ്ചു ജനതയെ അറിയിച്ചു.[240]. തുറമുഖപട്ടണമായ ബുളോൺ സർ മേറിൽ(Boulogne-sur-Mer)-ൽ വലിയ തോതിൽ കര-നാവിക സൈന്യങ്ങൾ താവളമടിച്ചു. കടൽതാണ്ടി ഇംഗ്ലണ്ടിനെ ആക്രമിക്കാനുള്ള പദ്ധതികൾ നെപോളിയൻ ഗൗരവമായി പരിഗണിച്ചുതുടങ്ങി[241]. ഫ്രഞ്ചു യുദ്ധസന്നാഹങ്ങൾ കണ്ട് അമ്പരന്ന ബ്രിട്ടൻ അത്തരമൊരു സാധ്യത ഒഴിവാക്കാനായി,തയ്യാറെടുപ്പുകൾ നടത്തുക മാത്രമല്ല, [242],[243], ഫ്രാൻസിൽ ആഭ്യന്തര കലഹങ്ങൾ ഉണ്ടാക്കാനും നെപോളിയനെ വധിക്കാനുമുള്ള ഗൂഢാലോചനകൾക്ക് പിന്തുണ നല്കുകയും ചെയ്തു[244],[245]. സ്പർദ്ധ വർദ്ധിപ്പിക്കാൻ ഇരു രാജ്യങ്ങളിലേയും പത്രങ്ങളും കൂട്ടു നിന്നു. [246].
നെപോളിയനെതിരെ ഗൂഢാലോചനകൾ, വധശ്രമങ്ങൾ
[തിരുത്തുക]വിപ്ലവം അതിജീവിക്കാനായ ഫ്രാൻസിലെ ബൂർബോൺ രാജകുടുംബാംഗങ്ങൾ, രാജവാഴ്ച നിലനിന്നിരുന്ന ബ്രിട്ടനിലും മറ്റു യൂറോപ്യൻ രാജ്യങ്ങളിലും അഭയം തേടിയിരുന്നു. ബ്രിട്ടീഷ് സർക്കാറിന്റെ ധനസഹായത്തോടെ രാജവാഴ്ച പുനഃസ്ഥാപിക്കാനായി ഇവർ നിരന്തരം ഗൂഢാലോചനകൾ നടത്തി. ജാഗരൂകരായ ഫ്രഞ്ചു പോലീസുകാർ ഇതൊക്കെ തക്ക സമയത്ത് കണ്ടെത്തി,അലസിപ്പിച്ചു. [247],[248].
അമീയേ ഉടമ്പടി ലംഘിക്കപ്പെട്ട സാഹചര്യത്തിൽ ലണ്ടനിൽ വാസമുറപ്പിച്ച അർത്വാ പ്രഭു, ബെറി പ്രഭു, വാഴ്സയിൽ താമസമാക്കിയ പ്രോവൻസ് പ്രഭു(ലൂയി പതിനാറാമന്റെ സഹോദരൻ, പിന്നീട് ലൂയി പതിനെട്ടാമൻ) , ബാദനിൽ അഭയം തേടിയ ഓങ്കിയങ് പ്രഭു ഇവരൊക്കെ ചേർന്ന് 1804 ജനവരിയിൽ അതിബൃഹത്തായ മറ്റൊരു ഗൂഢാലോചന ആസൂത്രണം ചെയ്തു. ഈ ഗൂഢാലോചനയിൽ ബ്രിട്ടീഷു ഗവർമെന്റ് അധികാരികളും പങ്കാളികളായിരുന്നു.[244].രാജഭക്തനും പഴങ്കാല രാജസൈന്യത്തിലെ അംഗവുമായിരുന്ന കദൗദലിന്റേയും ഒരു കാലത്ത് വിപ്ലവവാദിയായിരുന്നെങ്കിലും പിന്നീട് രാജഭക്തരുടെ പക്ഷം ചേർന്ന പിച്ചെഗ്രുവിന്റേയും നേതൃത്വത്തിൽ [249]. നൂറോളം തടിമിടുക്കുള്ള യോദ്ധാക്കൾ ഏതെങ്കിലും തരത്തിൽ ഫ്രാൻസിനകത്ത് നുഴഞ്ഞുകയറണം; പാരിസിൽ നിന്ന് നഗരാതിർത്തിയിൽ മാൽമിസോണിലുള്ള വസതിയിലേക്കു പോകുന്ന നെപോളിയനെ വഴിക്കുവെച്ചു ആക്രമിച്ച് തത്ക്ഷണം വധിക്കണം എന്നതായിരുന്നു പരിപാടി[250],[251] സംഭവം നടന്നയുടൻ അർത്വാ പ്രഭുവും ഓങ്കിയങ് പ്രഭുവും പാരിസിലെത്തി അവകാശവാദം ഉന്നയിക്കണം. പക്ഷെ ഇതു നടപ്പാക്കാനും അതിനുശേഷമുള്ള ഭവിഷ്യത്തുക്കൾ നിയന്ത്രണത്തിൽ കൊണ്ടുവരാനും ഫ്രഞ്ചു സൈന്യത്തിന്റെ പിന്തുണ അത്യന്താപേക്ഷിതമായിരുന്നു, ഇതിനായി ഗൂഢാലോചനക്കാർ ഫ്രഞ്ചു സൈന്യത്തിന്റെ മേധാവി മോറോയുമായി ബന്ധപ്പെട്ടു. [252]. നെപോളിയൻറെ ചാരവലയം ഗൂഢാലോചനയുടെ സർവവിവരങ്ങളും വെളിച്ചത്തു കൊണ്ടു വന്നു, നെപോളിയൻ അതൊക്കെ സെനറ്റിനു മുമ്പാകെ വെച്ച.[253]. മോറോയടക്കം കുറ്റവാളികൾ അറസ്റ്റു ചെയ്യപ്പെട്ടു [254], ചിലർ രക്ഷപ്പെടാൻ ശ്രമിച്ചു, ചിലർ കൊല്ലപ്പെട്ടു[255],[256] . കദൗദൽ രാജ്യദ്രോഹത്തിന് വധശിക്ഷക്കു വിധേയനാക്കപ്പെട്ടു[257]. മോറോ അമേരിക്കയിലേക്ക് നാടുകടത്തപ്പെട്ടു[258],[259].പിച്ചെഗ്രു ജയിലറയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു ആത്മഹത്യയാണെന്നും അതല്ല ശ്വസം മുട്ടിച്ചു കൊന്നതാണെന്നും ഭിന്നാഭിപ്രായങ്ങൾ ഉണ്ട്.[258],[260],[261] .അതിരഹസ്യമായ ഗൂഢാലോചനയിലൂടെ ബലപൂർവ്വം പാരീസിലേക്കു കടത്തിക്കൊണ്ടു വരപ്പെട്ട ഓങ്കിയങ് പ്രഭുവും വധശിക്ഷക്ക് ഇരയായി[262],[263],[264].ഓങ്കിയോങ് പ്രഭു നിർദ്ദോഷിയായിരുന്നെന്നും അഭിപ്രായമുണ്ട്. [265]
ചക്രവർത്തി പദം 1804-1814
[തിരുത്തുക]നെപോളിയളിയനെ വധിക്കാനുള്ള ബൂർബോൺ ഗൂഢാലോചന ഫ്രഞ്ചു ജനതയെ ഇളക്കി മറിച്ചു. നെപോളിയനെ ഉടൻ നിയമപരമായിത്തന്നെ ഫ്രാൻസിന്റെ ചക്രവർത്തിയായി വാഴിക്കേണ്ടതാണെന്ന അഭിപ്രായം പരക്കെ ഉയർന്നു.[266]. നെപോളിയൻ ഫ്രഞ്ചു റിപബ്ലിക്കിന്റെ ചക്രവർത്തിയായി ഭരണഭാരം ഏല്ക്കണം, നെപോളിയനു ശേഷം പുത്രനോ ദത്തുപുത്രനോ ഈ പദം ലഭിക്കും. ബോണപാർട്ടു കുടുംബത്തിന് രാജപദവി ഈ പ്രമേയത്തെ ഫ്രഞ്ചു നിയമസഭ ഏകകണ്ഠമായി പിന്താങ്ങി[267],[268], [269]. ജനഹിതപരിശോധന നടന്നു,മുപ്പതു ലക്ഷത്തിലധികം പേർ അഭിപ്രായം രേഖപ്പെടുത്തിയതിൽ മൂവായിരം പേർ മാത്രമേ എതിർപു പ്രകടിപ്പിച്ചുള്ളു. [270] 1804 മെയ് 18-ന് നെപോളിയൻ ഈ പദവി സ്വീകരിച്ചു[271].[272]. ബോണപാർട്ടു കുടുംബത്തിന് രാജത്വം കൈവന്നതോടെ നെപോളിയന്റെ സഹോദരന്മാർക്കും രാജത്വം ലഭിച്ചു[268],[273] . ഇത് 1792 സപ്റ്റമ്പർ 22-ന് നിലവിൽ വന്ന ഒന്നാം ഫ്രഞ്ചു റിപബ്ലികിന്റെ അന്ത്യം കുറിച്ചു, രാജവാഴ്ച പുനഃസ്ഥാപിക്കപ്പെട്ടു. നെപോളിയൻ ഭരണകൂടം അഴിച്ചു പണിതു. കാംബേഴ്സിനെ മുഖ്യ ചാൻസലറായും ലെബ്രൂണിനെ ട്രഷററായും നിയമിച്ചു.ജോസെഫ് ബോണപാർട്ടിനും ലൂസിയൻ ബോണപാർട്ടിനും അധികാര സ്ഥാനങ്ങൾ ലഭിച്ചു.[274],[275],[276]. ജൂലൈ പതിനഞ്ച് ഞായറാഴ്ച നെപോളിയനും ജോസ്ഫൈനും രാജോചിതമായ അലങ്കാരങ്ങളോടെ പൊതു ചടങ്ങിൽ പങ്കെടുത്തു. ചക്രവർത്തി നീണാൾ വാഴട്ടെ എന്ന ഘോഷത്തോടെ ചടങ്ങുകൾ അവസാനിച്ചു. [277].
കിരീടധാരണം
[തിരുത്തുക]ഫ്രാൻസിന്റെ ചക്രവർത്തി
[തിരുത്തുക]രാജവാഴ്ച അവസാനിപ്പിച്ച ഫ്രഞ്ചു വിപ്ലവത്തിനു ശേഷം 1792-ൽ നിലവിൽ വന്ന പ്രഥമ ഫ്രഞ്ചു റിപബ്ലിക്കിൽ മതമോ മതപരമായ ചടങ്ങുകളോ അനുവദനീയമായിരുന്നില്ല. അതുകൊണ്ടുതന്നെ 1797-ൽ നടന്ന നെപോളിയന്റേയും ജോസ്ഫൈന്റേയും വിവാഹം സിവിൽ വിവാഹമായിരുന്നു.1799-ൽ നെപോളിയൻ ഒന്നാം കൗൺസിൽ ആയി അധികാരമേറ്റ ശേഷം മതസ്വാതന്ത്ര്യം അനുവദിച്ചു കൊടുത്തു. കിരീടധാരണത്തിന്റെ തലേന്നു രാത്രി ടുയിലെറി കൊട്ടാരവളപ്പിനകത്തെ കൊച്ചു പള്ളിയിൽ വെച്ചു നടന്ന സ്വകാര്യച്ചടങ്ങിൽ മാർപാപ്പ ജോസ്ഫൈൻ-നെപോളിയൻ വിവാഹത്തിന് ക്രൈസ്തവ സഭയുടെ അംഗീകാരം നല്കുകയും ദമ്പതികളെ ക്രൈസ്തവവിധികളനുസരിച്ച് ആശീർവദിക്കുകയും ചെയ്തു.[278].
1804 ഡിസമ്പർ 2-ന് മാർപാപ്പ പയസ് ഏഴാമന്റെ ആഭിമുഖ്യത്തിൽ , നോത്ര് ദാം പള്ളിയിൽ വെച്ച് നെപോളിയന്റേയും പത്നി ജോസ്ഫൈന്റേയും കിരീടധാരണച്ചടങ്ങ് ആർഭാടപൂർവം നടന്നു. അന്യദേശങ്ങളിൽ നിന്ന് വിശിഷ്ടാതിഥികൾ ചടങ്ങിൽ പങ്കെടുക്കാനെത്തി[279]. ഷാക് ലൂയി ഡേവിഡ് എന്ന ചിത്രകാരനേയാണ് ഈ ചടങ്ങിന്റെ വർണചിത്രം രചിക്കാൻ നെപോളിയൻ ചുമതലപ്പെടുത്തിയത്. ഡേവിഡ് ചടങ്ങിൽ സന്നിഹിതനായിരുന്നു. ഡേവിഡിന്റെ ചില കരടു സ്കെച്ചുകളിൽ നെപോളിയൻ സ്വയം കിരീടമെടുത്തണിയുന്നതായി കാണുന്നുണ്ട്. [280]. അങ്ങനെത്തന്നെയാണ് നടന്നതെന്ന് ചില പുസ്തകങ്ങൾ രേഖപ്പെടുത്തുന്നു[281],[270],[278].
ഇറ്റലിയുടെ രാജാവ്
[തിരുത്തുക]ഫ്രഞ്ച് അധീനതയിലെ ഇറ്റാലിയൻ നാട്ടുരാജ്യങ്ങളും നെപോളിയൻ തങ്ങളുടെ രാജാവാകണമെന്ന് ആവശ്യപ്പെട്ടു. ഇറ്റലിയുടെ രാജാവെന്ന നിലക്കുള്ള ഈ കിരീടധാരണം 1805 മേ 26-ന് മിലാനിലെ കത്തീഡ്രലിൽ വെച്ചു നടന്നു. ഇറ്റലിയിലെ ലോംബാർഡി രാജവംശത്തിന്റെ പരമ്പരാഗതവും അതിപുരാതനവുമായ ഷാർളിമെയ്ൻ കിരീടം അണിയവേ നെപോളിയൻ ഇപ്രകാരം പറഞ്ഞത്രെ ഈ കിരീടം എനിക്കു ദൈവദത്തമായി ലഭിച്ചതാണ്. ഇതിൽ തൊടാൻ ഒരുമ്പെടുന്നവനെ ഞാൻ വെറുതെ വിടില്ല [282].
പ്രഥമ ഫ്രഞ്ചു സാമ്രാജ്യം
[തിരുത്തുക]ഭരണപരിഷ്കാരങ്ങൾ
[തിരുത്തുക]മതസമീപനം- കോൺകോർദാ (Concordat)
[തിരുത്തുക]പരമോന്നതമായ അദൃശ്യശക്തിയിൽ വിശ്വാസമുണ്ടായിരുന്നെങ്കിലും[283] പൊതുജനങ്ങളെ ഏകോപിപ്പിക്കാനുള്ള ഒരു ഉപാധി എന്നതിൽക്കവിഞ്ഞ് നെപോളിയന് മതത്തോട് വലിയ പ്രതിപത്തിയൊന്നും ഉണ്ടായിരുന്നില്ല. ഈജിപ്ത് ആക്രമണകാലത്ത് ഇസ്ലാം മതത്തോടു കൂറു പ്രഖ്യാപിച്ചത് രാജ്യതന്ത്രത്തിന്റെ ഭാഗമായാണ്[284]. 1801-ൽ മാർപാപ്പ പയസ് ഏഴാമനുമായി അനുരഞ്ജനക്കരാർ ( കോൺകോർദാ -Concordat) ഉണ്ടാക്കിയതും ഇതേ ലക്ഷ്യത്തോടേയാണ്.ഫ്രഞ്ചു വിപ്ലവപ്രസ്ഥാനം രാജ്യത്തെ ക്രൈസ്തവസ്ഥാപനങ്ങളേയും മതാധികാരികളേയും ശത്രുക്കളായാണ് കണ്ടത്. ഫ്രാൻസിലെ നവഭരണഘടനയോട് കൂറുപ്രഖ്യാപിക്കാൻ കൂട്ടാക്കാഞ്ഞ മതാധികാരികൾ ഭീകരവാഴ്ചക്കാലത്ത് ഒട്ടേറെ പീഡിപ്പിക്കപ്പെട്ടു. ക്രിസ്തുമതത്തിൽ അടിയുറച്ചു വിശ്വസിച്ചിരുന്ന അയൽരാജ്യങ്ങൾ ഫ്രാൻസിനെതിരെ തിരിഞ്ഞു. ഫ്രാൻസിനകത്തും പുറത്തും സമാധാനം സ്ഥാപിക്കാനായുള്ള ഉപാധിയായാണ് നെപോളിയൻ കോൺകോർദാ ഉപയോഗിച്ചത്[285]. പ്രതീക്ഷിച്ചപോലെ ഓസ്ട്രിയയും റഷ്യയും ഈ ഉടമ്പടിയെ വാഴ്ത്തി[286]. ഫ്രാൻസിലെ മതസ്ഥാപനങ്ങൾ ഭരണകൂടത്തിന്റെ വരുതിയിൽ കൊണ്ടുവന്നതിലൂടെ വിപ്ലവവാദികളേയും കുറച്ചൊന്ന് ശാന്തരാക്കി.
നെപോളിയന്റെ നിയമാവലി (Code Napoléon)
[തിരുത്തുക]ഫ്രാൻസിലെ വിവിധപ്രാന്തങ്ങളിൽ വിവിധതരം നിയമങ്ങളാണ് പ്രയോഗത്തിലുണ്ടായിരുന്നത്. ഇവയിൽ ഭൂരിഭാഗവും പഴക്കവഴക്കങ്ങളനുസരിച്ചുള്ളതും അലിഖിതങ്ങളുമായിരുന്നു. രാജശാസനങ്ങളും ക്രൈസ്തവസഭയുടെ നിർദ്ദേശങ്ങളും ജനജീവിതം സങ്കീർണമാക്കി. ഇതിനൊരു പ്രതിവിധിയായി നിയമങ്ങൾ ക്രോഡീകരിച്ച് ഫ്രാൻസിനകത്ത് ഒരൊറ്റ ഏകീകൃത നിയമാവലി നടപ്പിലാക്കിയത് നെപോളിയനാണ്[287] ഈ നിയമാവലി യൂറോപ്പിനകത്തും പുറത്തുമുള്ള മറ്റനേകം രാജ്യങ്ങൾക്ക് മാതൃകയായി. കാലത്തിനനുസരിച്ച് അനേകം ഭേദഗതികൾ വന്നിട്ടുണ്ടെങ്കിലും ഇത് ഇന്നും പ്രാബല്യത്തിലുണ്ട്[288] 1789-ൽ ഫ്രഞ്ചു വിപ്ലവസമിതി ഉദ്ഘോഷിച്ച മനുഷ്യാവകാശ-പൗരാവകാശ പ്രഖ്യാപനത്തിലെ മിക്ക പ്രസ്താവങ്ങൾക്കും നിയമസാധുത ലഭിച്ചു. ഇതിനൊക്കെ പുറമേ പരമ്പരാവകാശങ്ങളും പ്രത്യകാനുകൂല്യങ്ങളും നിർത്തലാക്കി പൊതു സ്ഥാപനങ്ങളിൽ യോഗ്യതയുടെ അടിസ്ഥാനത്തിൽ മാത്രം ഉദ്യോഗം നല്തുന്ന പുതിയ രീതി നടപ്പിലാക്കപ്പെട്ടു[289].
ഫ്രഞ്ചു വിദ്യാഭ്യാസ ഘടന
[തിരുത്തുക]ആൺകുട്ടികൾക്കായുള്ള ഫ്രഞ്ച് സ്തൂളുകളെ ക്രൈസ്തവസഭകളിൽ നിന്ന് അകറ്റി ദേശീയതലത്തിൽ ഏകീകൃത പാഠ്യപദ്ധതിയും പരീക്ഷാസമ്പ്രദായങ്ങളും നടപ്പിലാക്കിയത് നെപോളിയനാണ്. ക്രൈസ്തവസ്കൂളുകളിലെ വൈദികഅധ്യാപകർ പഴമയിൽ വിശ്വസിക്കുന്നവരും പുരോഗമനാശയക്കാരുമല്ലെന്നതിനാൽ അവർക്ക് യുവമനസ്സുകളെ പ്രചോദിപ്പിക്കാൻ ആകില്ലെന്ന് നെപോളിയൻ വാദിച്ചു. [290]. പക്ഷെ പെൺകുട്ടികളെ ഈശ്വരവിശ്വാസവും അനുസരണയുമുള്ളവരാക്കി വളർത്തിയെടുക്കേണമെന്ന അല്പം വ്യത്യസ്തമായ നിലപാടാണ് നെപോളിയൻ സ്വീകരിച്ചത്[291].
നെപോളിയന്റെ യുദ്ധങ്ങൾ
[തിരുത്തുക]ആദ്യം ഫ്രഞ്ചു വിപ്ലവത്തിനെതിരായും പിന്നീട് ഫ്രാൻസിന്റെ വർദ്ധിച്ചു വരുന്ന സൈനികശക്തിക്കെതിരായും ബ്രിട്ടനും യൂറോപ്യൻ രാജ്യങ്ങളും പലതവണ സംഘടിച്ചു. ഫ്രഞ്ചു റിപബ്ലിക് തുടങ്ങിവെച്ച യുദ്ധങ്ങൾ അങ്ങനെ പ്രഥമ ഫ്രഞ്ചു സാമ്രാജ്യത്തിന്റേയും നെപോളിയന്റേയും യുദ്ധങ്ങളായി മാറി.നെപോളിയൻ വലിയ തോതിൽ സൈനികസന്നാഹങ്ങൾ തുടങ്ങി. ഇംഗ്ലണ്ടിനെ ആക്രമിക്കാനുള്ള ഭാഗമായി അതി വിപുലമായ മഹാസേന (grand army) തയ്യാറായി.
മൂന്നാം സൈനികക്കൂട്ടായ്മ(1804-1805)
[തിരുത്തുക]ഓങ്കിയോങ്ങ് പ്രഭുവിനെ തട്ടിക്കൊണ്ടു പോയി വധശിക്ഷ വിധിച്ചത് യൂറോപ്യൻ രാജ്യങ്ങളിൽ പരക്കെ വിദ്വേഷമുയർത്തി.വലിയൊരു തുക വായ്പയായി നല്കി ബ്രിട്ടൻ സ്വീഡനെ സ്വാധീനിച്ചു ഇവരോടൊപ്പം വിശുദ്ധ_റോമാസാമ്രാജ്യം ,റഷ്യ, നേപ്പ്ൾസ്, സിസിലി എന്നീ രാജ്യങ്ങളും കൂട്ടു ചേർന്നു[292].ട്രഫൽഗർ യുദ്ധത്തിൽ അഡ്മിറൽ നെൽസൺന്റെ നേതൃത്വത്തിൽ ബ്രിട്ടീഷ് നാവികസൈന്യം ഫ്രഞ്ചു നാവികപ്പടയെ നിശ്ശേഷം പരാജയപ്പെടുത്തിയെങ്കിലും ഉൽമ്, ഓസ്റ്റർലിറ്റ്സ് യുദ്ധങ്ങളിൽ നെപോളിയൻ നിർണായക വിജയം നേടി. പ്രസ്ബർഗിൽ വെച്ചു നടന്ന സമാധാന ഉടമ്പടിയിലൂടെ യൂറോപ്പിനറെ ഭൂപടം തിരുത്തപ്പെട്ടു. വിശുദ്ധ റോമൻ സാമ്രാജ്യം പലഭാഗങ്ങളായി വിഭജിക്കപ്പെട്ടു. സാമ്രാജ്യത്തിന്റെ അധിപതി ഫ്രാൻസിസ് രണ്ടാമൻ സ്ഥാനത്യാഗം ചെയ്തു. ഫ്രാൻസിനും പ്രഷ്യക്കുമിടയിലായി, മുമ്പ് വിശുദ്ധ റോമാസാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന മുന്നൂറോളം നാട്ടുരാജ്യങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് പുതിയ റൈൻ സംയുക്തപ്രവിശ്യകൾ(Confederation of Rhine States) രൂപം കൊണ്ടു.[293]. ഫ്രാൻസിന്റെ അധികാരശക്തി പ്രഷ്യയുടെ അതിർത്തിയിലെത്തി.
പ്രസ്ബർഗ് ഉടമ്പടിയുടെ അടിസ്ഥാനത്തിൽ 1806 മാർച്ചിൽ നേപ്പ്ൾസ് നാട്ടു രാജ്യത്തിന്റെ രാജാവായി മൂത്ത സഹോദരൻ ജോസെഫ് ബോണപാർട്ടിനേയും ജൂൺ മാസത്തിൽ ഹോളണ്ട് നാട്ടുരാജ്യത്തിന്റെ (ബറ്റാവിയ) രാജാവായി, ഇളയ സഹോദരൻ ലൂയി ബോണപാർട്ടിനേയും, അവരോധിച്ചു. അതേ സമയം തന്നെ നെപോളിയന്റെ സഹോദരീഭർത്താവ് മാർഷൽ ഷോകിം മുറാടിന് ബർഗ് പ്രവിശ്യയുടെ പ്രഭുവായി സ്ഥാനക്കയറ്റം ലഭിച്ചു. [294]. ജോസ്ഫൈന്റെ ആദ്യ വിവാഹത്തിലെ പുത്രൻ ഓജേൻ (en.യൂജീൻ) ഇറ്റലിയിലെ വൈസ്റോയ് ആയി നിയമിതനായി.
നാലാം സൈനികക്കൂട്ടായ്മ(1806-1807)
[തിരുത്തുക]ഫ്രാൻസിനും ഫ്രാൻസിന്റെ സാമന്തരാജ്യങ്ങൾക്കുമെതിരായി പ്രഷ്യൻ- റഷ്യൻ നേതൃത്വത്തിൽ , സ്വീഡൻ, ഇംഗ്ലണ്ട്,സാക്സണി , സിസിലി എന്നിവർ സംഘടിച്ചു. ഫ്രഞ്ചു സൈന്യം പ്രഷ്യൻ -റഷ്യൻ സൈന്യങ്ങളെ നിശ്ശേഷം പരാജയപ്പെടുത്തിയെങ്കിലും ഇരുഭാഗത്തും വളരെയേറെ രക്തച്ചൊരിച്ചിലുണ്ടാക്കി. ഐയലു, ഓസ്റ്റർസ്റ്റാറ്റ്, ഫ്രീഡ്ലാൻഡ് എന്നിവിടങ്ങളിൽ വെച്ചു നടന്ന യുദ്ധങ്ങളായിരുന്നു അതിഘോരം[295].1807ജൂലൈ മാസം ടിൽസിറ്റിൽ വെച്ചു് പ്രഷ്യയും റഷ്യയും ഫ്രാൻസുമായി പ്രത്യേകം പ്രത്യേകം സമാധാന ഉടമ്പടികളിൽ ഏർപ്പെട്ടു. പ്രഷ്യയുടെ പടിഞ്ഞാറൻ പ്രവിശ്യകളൊക്കെയും പോളണ്ടിന്റെ സിംഹഭാഗവും നെപോളിയന്റെ അധീനതയിലായി. മധ്യധരണ്യാഴിയിലെ ചില പ്രദേശങ്ങൾ നെപോളിയനു കൈമാറാമെന്നും ബ്രിട്ടീഷ് സമുദ്രവാണിജ്യത്തിനെതിരായി നെപോളിയനുമായി സഹകരിക്കാമെന്നും റഷ്യ സമ്മതിച്ചു. അങ്ങനെ യൂറോപ്പിലെ ഏറ്റവും വലിയ ശക്തി ഫ്രാൻസായി[296].
ഫ്രാൻസിന്റെ സൈനികവിജയങ്ങളുടെ പ്രതീകമായി വിജയകമാനത്തിന്റെ (ആർക് ദു ട്രിയോംഫ്) നിർമ്മാണം തുടങ്ങിയത് ഈ സമയത്താണ്. 1806 ഓഗസ്റ്റ് 15-നു നിർമ്മാണം ആരംഭിച്ച ഈ സ്മാരകം 1836 ജൂലൈ 29-നാണ് പണി പൂർത്തിയായി ഉദ്ഘാടനം ചെയ്യപ്പെട്ടത്.
അഞ്ചാം സൈനികക്കൂട്ടായ്മ( 1809 ഏപ്രിൽ- ഒക്റ്റോബർ)
[തിരുത്തുക]ഇംഗ്ലണ്ടിനെതിരായി ഫ്രാൻസിന്റെ നേതൃത്വത്തിൽ യൂറോപ്പു വൻകര സഖ്യം സംഘടിപ്പിക്കാൻ നെപോളിയൻ ശ്രമിച്ചു. 1807 ഒക്റ്റോബറിൽ നെപോളിയന്റെ സൈന്യം ആശ്രിതരാജ്യമായ സ്പെയിനിലൂടെ പോർത്തുഗലിലേക്കു നീങ്ങി. ഇംഗ്ലണ്ടിന്റെ സമുദ്രവ്യാപാരത്തിനു സഹായം ചെയ്യുന്ന പോർത്തുഗലിന്റെ കര-നാവിക സേനകളെ ഇല്ലായ്മ ചെയ്യുകയായിരുന്നു ലക്ഷ്യം.പോർത്തുഗലും സ്പെയിനും അടങ്ങുന്ന ഐബീരിയൻ ഉപദ്വീപ് അങ്ങനെ യുദ്ധത്തിലേക്ക് (Peninsular Wars)വലിച്ചിഴക്കപ്പെട്ടു. നെപോളിയൻ പോർത്തുഗൽ കീഴടക്കി. പോർത്തുഗീസ് രാജകുടുംബം ബ്രസീലിൽ വാസമുറപ്പിച്ചു. ഈയവസരത്തിൽത്തന്നെ സ്പാനിഷ് രാജകുടുംബത്തിലെ ഉൾപ്പോരുകൾ ഒതുക്കിത്തീർക്കാനെന്ന ഭാവേന സ്പാനിഷ് രാജാവ് ചാൾസിനേയും കിരീടാവകാശിയും പുത്രനുമായ ഫെർഡിനൻഡിനേയും ബയോൺ എന്ന സ്ഥലത്തേക്കു ക്ഷണിച്ചു വരുത്തി സ്ഥാനത്യാഗം ചെയ്യാൻ നിർബന്ധിതരാക്കി[297]. സ്പാനിഷ് സിംഹാസനത്തിൽ സ്വന്തം സഹോദരൻ ജോസെഫിനെ പ്രതിഷ്ഠിച്ചു.[298] . പക്ഷെ സ്പാനിഷ് ജനത ഇതിനെതിരെ ശക്തമായി പ്രതികരിച്ചു.സ്പെയിനിൽ ഉടനീളം കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു. [299].കലാപകാരികളുമായി 1808-ജൂലൈ മാസത്തിൽ ബെയ്ലിൻ യുദ്ധത്തിൽ ഫ്രഞ്ചു സൈന്യത്തിന് ആയുധം വെച്ച് കീഴടങ്ങേണ്ടി വന്നു. സ്പെയിൻ ഇംഗ്ലണ്ടിന്റെ സഹായം തേടി.1808 ഓഗസ്റ്റ് ഒന്നിന് ലഫ്റ്റനന്റ് ജനറൽ ആർതർ വെല്ലസ്ലി സൈന്യസന്നാഹങ്ങളോടെ പോർത്തുഗൽ തീരത്തിറങ്ങി.[300],[301]. ഫ്രാൻസിനു പടിഞ്ഞാറ് ഓസ്ട്രിയും യുദ്ധത്തിനു തയ്യാറെടുത്തു.
മഹാസേനയെ രണ്ടായി വിഭജിച്ച് കിഴക്കു് സ്പെയിനിലും പടിഞ്ഞാറ് ഓസ്ട്രിയൻ അതിർത്തിയിലും യുദ്ധം ചെയ്യേണ്ട സാഹചര്യം[302] ഉളവാകുന്നതു കണ്ട് 1808 ഒക്റ്റോബറിൽ നെപോളിയൻ റഷ്യൻ സാർ അലക്സാണ്ടറുമായി എർഫുടിൽ വെച്ച് സൗഹൃദസമ്മേളനം നടത്തി. ഫ്രാൻസിന് റഷ്യൻ സൈനിക പിന്തുണ ഉറപ്പാക്കാനായിരുന്നു ഈ കൂടിക്കാഴ്ച. [303],[304].ഫ്രഞ്ചു പദ്ധതികളോട് സഹകരിക്കാൻ തയ്യാറാവാഞ്ഞതിനാൽ റോം പിടിച്ചെടുത്ത് മാർപാപ്പയെ ബലപൂർവം കടത്തിക്കൊണ്ടുപോയി സവോണയിലെ രാജധാനിയിൽ മൂന്നു വർഷത്തോളം തടവിൽ പാർപ്പിക്കുകയും ഉണ്ടായി.[305] ഓസ്ട്രിയക്കു കൂട്ടായി ബ്രിട്ടനും സ്പെയിനും മറ്റു ചില ചെറിയ നാട്ടുരാജ്യങ്ങളും ഉണ്ടായിരുന്നെങ്കിലും യുദ്ധം ഓസ്ട്രിയയും ഫ്രാൻസും തമ്മിലാണ് നടന്നത്. 1809 ഏപ്രിൽ 9-ന് ഓസ്ട്രിയ ഫ്രാൻസിന്റെ ആശ്രിതരാജ്യമായിരുന്ന ബവേറിയയെ ആകസ്മികമായി ആക്രമിച്ചു. തിരിച്ചടികൾ ഉണ്ടായെങ്കിലും വളരെ ചുരുങ്ങിയ സമയം കൊണ്ട് ഓസ്ട്രിയയെ തോല്പിക്കാൻ ഫ്രഞ്ചു സൈന്യത്തിനു കഴിഞ്ഞു. ഒക്റ്റോബർ 14-ന് ഷോൺബ്രുണിൽ വെച്ചു നടന്ന സന്ധിസംഭാഷണത്തിലൂടെ(വിയന്ന ഉടമ്പടിയെന്നും പറയാറുണ്ട്) പല ഓസ്ട്രിയൻ പ്രവിശ്യകളും നെപോളിയനു കൈമാറപ്പെട്ടു[306].
ജോസ്ഫൈനിൽ സന്താനങ്ങളുണ്ടാകുമെന്ന സാധ്യത ഇല്ലാതായതിനാൽ ജോസ്ഫൈനുമായി നിയമപരമായ വിവാഹവിച്ഛേദം 1809 ഡിസമ്പർ 15-നു നടന്നു[307]. പക്ഷെ ഇരുവരും തമ്മിലുള്ള സൗഹൃദബന്ധം ജോസ്ഫൈന്റെ മരണം വരെ നിലനിന്നു[308]. വംശം അന്യം നിന്നു പോകാതിരിക്കാനായി പുനർവിവാഹം ആവശ്യമായിത്തീർന്നു.പുതിയൊരു വിവാഹബന്ധത്തിലൂടെ റഷ്യൻ അഥവാ ഓസ്ട്രിയൻ രാജവംശങ്ങളുമായി സുദൃഢബന്ധം സ്ഥാപിച്ച് യൂറോപ്പിൽ സ്വന്തം അധികാരം ഉറപ്പു വരുത്താൻ നെപോളിയൻ ശ്രമിച്ചു.[309] പക്ഷെ റഷ്യൻ ചക്രവർത്തി അലക്സാണ്ടറുടെ സഹോദരിയുമായുള്ള വിവാഹാലോചന മുടങ്ങിപ്പോയി[310],[311]. പിന്നീട് ഓസ്ട്രിയൻ രാജകുമാരി മാരീയാ ലൂയിസുമായുള്ള നെപോളിയന്റെ വിവാഹത്തിന് ഓസ്ട്രിയ സമ്മതം മൂളി. പതിനെട്ടു വയസ്സുള്ള മാരിയ ലൂയിസയുമായുള്ള ആർഭാടപൂർവം 1810 മാർച്ച് 11-ന് വിയന്നയിൽ വെച്ചു നടന്നു[312].
പതനം
[തിരുത്തുക]സൈനിക പരാജയങ്ങൾ
[തിരുത്തുക]റഷ്യയിലേക്കുള്ള പടയെടുപ്പ്
[തിരുത്തുക]റഷ്യയിലേക്ക് നടത്തിയ പടയോട്ടമാണ് നെപ്പോളിയന്റെ ശക്തിക്ഷയത്തിന്റെ തുടക്കത്തിന് കാരണമായി കണക്കാക്കപ്പെടുന്നത്. ഫ്രാൻസിനുനേരെ റഷ്യയുടെ നിലപാട് സൗഹാർദ്ദപരമായിരുന്നില്ല. റഷ്യ ഇംഗ്ലണ്ടുമായി വാണിജ്യബന്ധം പുലർത്തുന്നതും റഷ്യൻ തുറമുഖങ്ങളിലൂടെ ഇംഗ്ലീഷു ചരക്കുകൾ യൂറോപ്പിന്റെ വിവിധഭാഗങ്ങളിലേക്ക് സുഗമമായി പ്രവേശിക്കുന്നതും നെപോളിയനും സ്വീകാര്യമായിരുന്നില്ല.സ്വീഡനെയും പോളണ്ടിനേയും ചൊല്ലി തുടങ്ങിയ തർക്കം മൂർധന്യത്തിലെത്തി[313]. നെപോളിയൻ സന്ധിസംഭാഷണങ്ങൾക്ക് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. [314].1812 ജൂൺ 21-ന് ഫ്രഞ്ചു സൈന്യം റഷ്യയിൽ പ്രവേശിച്ചു.[315]. ഫ്രഞ്ച് സൈന്യവുമായി നേരിട്ടു യുദ്ധം ചെയ്യാതെ, പട്ടണങ്ങളും മറ്റും ഉപേക്ഷിച്ച് പിന്മാറുന്ന തന്ത്രമാണ് ഈ ആക്രമണത്തെ നേരിടാൻ റഷ്യൻ സൈന്യാധിപനായിരുന്ന കുട്ടുസോവ് സ്വീകരിച്ചത്. റഷ്യയുടെ വിശാലതയിൽ, ആക്രമണ സൈന്യത്തിന് ഈ തന്ത്രത്തെ നേരിടുകയെന്നത് അസാധ്യമായിരുന്നു.[൧] ഒടുവിൽ, സപ്റ്റമ്പർ 14-ന് ക്ഷീണിച്ചവശരായി മോസ്കോയിലെത്തിയ ഫ്രഞ്ച് സൈന്യം കണ്ടത് തീരെ ഉപേക്ഷിക്കപ്പെട്ട, കത്തിയെരിയുന്ന തലസ്ഥാനമാണ്. പിൻവാങ്ങിയ റഷ്യൻ സൈന്യമാണ് തീ വെച്ചതെന്നും അതല്ല ഉപേക്ഷിക്കപ്പെട്ട പട്ടണത്തിൽ സ്വാഭാവിക കാരണങ്ങൾ കൊണ്ടുണ്ടായ അഗ്നിബാധയാണ് എന്നുമൊക്കെ അഭിപ്രായമുണ്ട്[316],[317]. അതിനിശിതമായ റഷ്യൻ ശൈത്യകാലം അടുത്തെത്തിയതോടെ ഒക്റ്റോബറിൽ ഫ്രഞ്ച് സൈന്യത്തിന് പിൻവാങ്ങുകയല്ലാതെ വഴിയില്ലെന്നായി[318]. അഞ്ചര ലക്ഷം യോദ്ധാക്കളുണ്ടായിരുന്ന സൈന്യം, ഡിസമ്പറിൽ പാരീസിൽ മടങ്ങിയെത്തിയപ്പോൾ ഏതാനും ആയിരമായി ചുരുങ്ങിയിരുന്നു[319]. റഷ്യൻ ഒളിപ്പോരാളികളുടെ ആക്രമണത്തിനും റഷ്യയുടെ കടുത്ത കാലാവസ്ഥക്കും വിശപ്പിനും ഒക്കെ അനേകർ ഇരകളായി .ഫ്രഞ്ചു സൈന്യക്കിനു നേരിടേണ്ടിവന്ന യാതനകളുടെ വിശദമായ വിവരണം നെപോളിയന്റെ വിഖ്യാതമായ ഇരുപത്തൊമ്പതാം ബുള്ളറ്റിനിൽ ഉണ്ട്[320]. നെപോളിയന്റെ സൈനികത്തളർച്ച മുതലെടുക്കാൻ ശത്രുസൈന്യങ്ങൾ ഒത്തുചേർന്നു.[321]
ആറാം സൈനികക്കൂട്ടായ്മ(1812-1814)
[തിരുത്തുക]ഇംഗ്ലണ്ട് ആറാം സൈനികക്കൂട്ടായ്മക്ക് കളമൊരുക്കി. 1813 മാർച്ചിൽ റഷ്യയും പ്രഷ്യയും ഫ്രാൻസിനെ ആക്രമിച്ചു.[322] ഓസ്ട്രിയ നിഷ്പക്ഷത പാലിച്ചു. . ഓഗസ്റ്റിൽ , നെപോളിയന്റെ കണക്കുകൂട്ടലുകൾക്ക് വിപരീതമായി ഓസ്ട്രിയ ശത്രുപക്ഷത്ത് ചേർന്നു[323].1813 ഒക്റ്റോബർ 16മുതൽ 19 വരെ ലൈപ്സിഗിൽ വെച്ചു നടന്ന യുദ്ധത്തിൽ യുറോപ്യൻ സംയുക്തസേന ഫ്രഞ്ചു സൈന്യത്തെ നിരുപാധികം പരാജയപ്പെടുത്തി.[324] യൂറോപ്യൻ സേന മുന്നോട്ടുവെച്ച നിബന്ധനകൾ നെപോളിയന് സ്വീകാര്യമായിരുന്നില്ല.[325]. നെപോളിയനെതിരെ ഫ്രഞ്ചു ജനതയെ പ്രകോപിപ്പിക്കാനും സംഘടിപ്പിക്കാനുള്ള കുതന്ത്രങ്ങളും നടന്നു.[326]. സ്പെയിൻ കീഴടക്കിയ ശേഷം ആർതർ വെല്ലസ്ലിയുടെ സൈന്യവും യൂറോപ്യൻ കൂട്ടായ്മയോടൊപ്പം , ഫ്രാൻസിനെ, പാരിസിനെ ലക്ഷ്യമാക്കി മുന്നേറിക്കൊണ്ടിരുന്നു.[327].
1814 ജനവരി 25-ന് പത്നി മരിയാ ലൂയിസയോടും മൂന്നു വയസ്സുള്ള പുത്രനോടും യാത്ര പറഞ്ഞ് നെപോളിയൻ ടുയിലെറി കൊട്ടാരത്തിൽ നിന്ന് യുദ്ധരംഗത്തേക്കു തിരിച്ചു. പത്നിയേയും പുത്രനേയും പിന്നീടൊരിക്കലും കാണാൻ നെപോളിയന് അവസരം കിട്ടിയില്ല.[328].ശത്രുസൈന്യം പാരീസിലെത്തുമെന്ന നില വന്നപ്പോൾ നെപോളിയൻ സന്ധിക്കു തയ്യാറായി.പക്ഷെ നെപോളിയന്റെ സൈനികനില മോശമായതോടെ ശത്രുസഖ്യത്തിന്റെ നിബന്ധനകളും കൂടിക്കൂടി വന്നു.[329]. നെപോളിയൻ വിസമ്മതിച്ചു. അവസരം മുതലെടുത്ത് ശത്രു സൈന്യം പാരിസിലേക്കു കുതിച്ചു,ഫ്രഞ്ചു തലസ്ഥാനം ശത്രുക്കളുടെ അധീനതയിലായി.[330] യൂറോപ്പിന്റെ സമാധാനത്തിനും ശാന്തിക്കും വിലങ്ങുതടിയായി നില്ക്കുന്നത് നെപോളിയനാണെന്ന് ആരോപിച്ച് ശത്രുസൈന്യം നെപോളിയനോട് സ്ഥാനമൊഴിയാൻ ആവശ്യപ്പെട്ടു.ഗത്യന്തമില്ലാതെ നെപോളിയൻ സ്ഥാനത്യഗം ചെയ്യാൻ സമ്മതിച്ചു[331]. ഏപ്രിൽ പതിനൊന്നിന് കരാറു തയ്യാറായി. ബോണപാർട്ടു കുടുംബത്തിന്റെ രാജകീയ പദവി നിലനിർത്തും. എൽബാ ദ്വീപിന്റെ പരിപൂർണ അധികാരം നെപോളിയന് ലഭിക്കും, കൂടാതെ നെപോളിയനും കുടുംബാംഗങ്ങൾക്കും നല്ലൊരു തുക വാർഷിക വേതനവും. 1500 സൈനികരും അംഗരക്ഷകരും നെപോളിയന് ഉണ്ടാകും. [332]. നെപോളിയൻ ഇത്തരുണത്തിൽ ആത്മഹത്യചെയ്യാൻ ശ്രമിച്ചതായി ഊഹാപോഹങ്ങളുണ്ട്. പക്ഷെ അതു ശരിയല്ലെന്നും ഉദരാർബുദം മൂർഛിക്കുന്നതിന്റെ ലക്ഷണങ്ങളായിരുന്നെന്നും അഭിപ്രായങ്ങളുണ്ട്.[333].ഫോണ്ടേൻബ്ലൂ , പാരിസ് ഉടമ്പടികൾ പ്രകാരം നെപ്പോളിയൻ എൽബ ദ്വീപിലേക്ക് ബഹിഷ്കൃതനായി.[334].
ഏപ്രിൽ 20-ന് നെപോളിയൻ എൽബയിലേക്കു യാത്രയായി. പോകുന്നതിനു മുമ്പ് തന്റെ സൈന്യത്തോടു വിടപറയാൻ നെപോളിയൻ മറന്നില്ല[335]. പത്നി മരിയാ ലൂയിസക്കും പുത്രനും നെപോളിയനെ അനുഗമിക്കാനുള്ള അനുവാദം നിഷേധിക്കപ്പെട്ടു. അവരിരുവരും വിയന്നയിലെ രാജകൊട്ടാരത്തിൽ പിന്നീടുള്ള കാലം കഴിച്ചു കൂട്ടി [336]. പുത്രൻ ഇരുപത്തൊന്നാം വയസ്സിൽ ക്ഷയരോഗബാധിതനായി മരിച്ചു. ജോസ്ഫൈൻ മെ 29-ന് രോഗബാധിതയായി മരിച്ചു.[337]
ഫ്രാൻസിൽ ബൂർബോൺ രാജവംശം വീണ്ടും സിംഹാസനത്തിലെത്തി; ലൂയി പതിനാറാമന്റെ ഇളയ സഹോദരൻ ലൂയി പതിനെട്ടാമൻ രാജാവായി[338].
നെപോളിയൻ എൽബയിൽ
[തിരുത്തുക]വാട്ടർലൂ യുദ്ധം
[തിരുത്തുക]സിംഹാസനം വീണ്ടെടുക്കാൻ നെപോളിയൻ വീണ്ടും ശ്രമിച്ചു. എൽബയിൽ നിന്ന് രക്ഷപെട്ട് മാർച്ച് 20-ന് ഒരു ചെറു സൈന്യത്തോടൊപ്പം ഫ്രാൻസിലെത്തിയ നെപ്പോളിയൻ പാരിസിൽ പ്രവേശിച്ചു. ലൂയി പതിനെട്ടാമൻ ജീവരക്ഷാർഥം ഒളിവിൽ പോയി[339]. അങ്ങനെ നെപ്പോളിയൻ വീണ്ടും ചക്രവർത്തിയായി. നെപോളിയന്റെ യുദ്ധസന്നാഹങ്ങൾക്കെതിരായി വിജയം വരെ പൊരുതാൻ ബ്രിട്ടനും യൂറോപ്യൻ രാജ്യങ്ങളും തയ്യാറായി. വടക്ക് ബെൽജിയൻ ഹോളണ്ടിൽ (അക്കാലത്ത് ബെൽജിയവും ഹോളണ്ടും ഒന്നിച്ചൊരു നാട്ടു രാജ്യമായിരുന്നു.) വെല്ലിംഗ്ടൺ പ്രഭുവിന്റെ നേതൃത്വത്തിൽ ബ്രിട്ടീഷു സേന മുന്നോട്ടു നീങ്ങാൻ തയ്യാറായി നിന്നു. നെപോളിയൻ സൈന്യവുമായി വടക്കോട്ടു നീങ്ങി. വാട്ടർലൂവിൽ വെച്ച് ഇരു സൈന്യങ്ങളും ഏറ്റുമുട്ടി[340]. അതിഘോരമായ യുദ്ധത്തിൽ ഫ്രഞ്ചുസൈന്യം പരാജയപ്പെട്ടു. ക്ഷീണിച്ചവശനായി നെപോളിയൻ പാരിസിൽ തിരിച്ചെത്തിയ നെപോളിയൻ പാരാജയം സമ്മതിച്ചു കൊടുത്തു. [341].ജനാധിപത്യവാദികളും ബൂർബോൺരാജപക്ഷക്കാരും ഇരു ചേരികളിലായി ഫ്രാൻസ് ആഭ്യന്തരകലഹത്തിന്റെ വക്കിലെത്തി നില്ക്കയായിരുന്നു[342]. ജൂൺ 22-ന് പുത്രൻ നെപോളിയൻ രണ്ടാമനു വേണ്ടി ചക്രവർത്തി സ്ഥാനം ഒഴിഞ്ഞു[343]. പക്ഷെ മൂന്നു ദിവസത്തിനകം ഫ്രഞ്ചു നിയമസഭ ഇതു റദ്ദാക്കി. ജൂലൈ എട്ടിന് ലൂയി പതിനെട്ടാമൻ വീണ്ടും സിംഹാസനത്തിൽ അവരോധിക്കപ്പെട്ടു.
1815 മാർച്ച് 20 മുതൽ ജൂലൈ എട്ടുവരേയുള്ള നൂറുദിനങ്ങൾ നെപോളിയന്റെ നൂറു ദിനങ്ങൾ എന്നറിയപ്പെടുന്നു.
ഫ്രാൻസിൽ നിന്നു പുറത്തുകടക്കാനാകാത്ത വിധം നിരീക്ഷണത്തിലായിരുന്നെങ്കിലും അമേരിക്കയിലേക്ക് രക്ഷപ്പെടാനുള്ള പദ്ധതി നെപോളിയനും വിശ്വസ്ത സൈനികരും കൂടി ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ ശ്രമിച്ചു.[344]. പക്ഷെ ബ്രിട്ടീഷ് നാവികസേന കപ്പൽ തടഞ്ഞ്, നെപോളിയനെ ഇംഗ്ലണ്ടിലെ പ്ലിമൗത് തുറമുഖപട്ടണത്തിൽ എത്തിച്ചു. പക്ഷെ നെപോളിയന് കരക്കിറങ്ങാനുള്ള അനുവാദം നിഷേധിക്കപ്പെട്ടു. [345]. ഇംഗ്ലണ്ടിൽ കഴിയാൻ ആഗ്രഹിച്ചെങ്കിലും[346] ഇംഗ്ലണ്ട് അദ്ദേഹത്തെ അറ്റ്ലാന്റിക് സമുദ്രത്തിലെ ഒരു ചെറിയ ദ്വീപായ സെയിന്റ് ഹെലേനയിലേക്ക് നാടുകടത്തുകയാണ് ഉണ്ടായത്[347].
സെന്റ് ഹെലേനയിൽ
[തിരുത്തുക]1815 ഒക്റ്റോബർ 16-നാണ് നെപോളിയൻ സെന്റ് ഹെലേന ദ്വീപിൽ എത്തിയത്[348]. ആദ്യത്തെ കുറച്ചു നാളുകൾ ബ്രയേഴ്സ് എന്ന ഗ്രാമീണവസതിയിൽ കഴിച്ചശേഷം പിന്നീട് ലോംഗ്വുഡ് എന്ന വിജനമായ സ്ഥലത്തേക്ക് മാറ്റി താമസിക്കപ്പെട്ടു. താമസസൗകര്യങ്ങൾ തീരെ കുറവായിരുന്നു, വിരളമായെ സന്ദർശകർക്കു പ്രവേശനമുണ്ടായിരുന്നുള്ളു.[349],[350], [351].ജനറൽ ബർട്രാന്ഡും കുടുംബവും, ജനറൽ മോൺടലോംഗും കുടുംബവും ലസ്കാസാ പ്രഭുവും മക്കളും,പന്നെ ജനറൽ ഗോർഗൗഡ്, ഡോക്റ്റർ ഓമീറ ഇത്രയും പേരായിരുന്നു നെപോളിയനോടൊപ്പം ഉണ്ടായിരുന്നത്.[352].സർ ഹഡ്സൺ ലോ എന്ന ബ്രിട്ടീഷ് കർക്കശനായ ഗവർണറുടെ നിരീക്ഷണത്തിൽ പിന്നീടുള്ള അഞ്ചര വർഷങ്ങൾ നെപോളിയൻ കഴിച്ചുകൂട്ടി. ഹഡ്സൺ ലോ പലപ്പോഴും അന്യായമായ രീതിയിൽ പെരുമാറി.[353]. നെപോളിയന്റെ ആരോഗ്യനില മോശമായിത്തുടങ്ങി[354].
മരണം,മരണകാരണം
[തിരുത്തുക]1821 ൽ സെന്റ് ഹെലീന ദ്വീപിൽ വച്ച് ഉദരരോഗം നിമിത്തം മരിച്ചു. മരണസമയത്ത് ഫ്രാൻസ്, സൈന്യം, സൈന്യത്തലവൻ, ജോസഫൈൻ എന്നീ വാക്കുകൾ ഉച്ചരിച്ചിരുന്നു[355]. സെന്റ് ഹെലീനയിൽ വച്ചുള്ള നെപ്പോളിയന്റെ മരണകാരണം ചരിത്രത്തിൽ പലവട്ടം വിവാദത്തിന് കാരണമായിട്ടുണ്ട്. നെപ്പോളിയന്റെ കുടുംബാംഗങ്ങൾ തെരഞ്ഞെടുത്തതനുസരിച്ച് അദ്ദേഹത്തിന്റെ മൃതദേഹപരിശോധനക്ക് നേതൃത്വം നൽകിയ വിദഗ്ദ്ധൻ ഫ്രാൻസെസ്കോ അന്റോമാർക്കി, ഉദരാർബുദം ആണ് മരണകാരണമായി അദ്ദേഹത്തിന്റെ മരണസർട്ടിഫിക്കറ്റിൽ ചൂണ്ടിക്കാണിച്ചത്[356]. എന്നാൽ ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ആർസെനിക് വിഷബാധയാണ് മരണകാരണം എന്ന അഭിപ്രായം ശക്തി പ്രാപിച്ചു.
ഭൗതികാവശിഷ്ടങ്ങൾ പാരീസിലേക്ക്
[തിരുത്തുക]തന്റെ ഭൗതികാവശിഷ്ടങ്ങൾ സെയിൻ നദിക്കരയിൽ സ്ഥാപിക്കണമെന്നായിരുന്നു നെപോളിയന്റെ അന്ത്യഭിലാഷം[355]. പക്ഷെ അതു നടപ്പാക്കാൻ ബ്രിട്ടീഷു ഭരണകൂടം സമ്മതിച്ചില്ല.[355]. സെയ്ന്റ് ഹെലനയിൽ, വാലി ഓഫ് ദ വില്ലോസിൽ അദ്ദേഹത്തെ സംസ്കരിക്കുവാൻ ബ്രിട്ടീഷ് ഗവർണർ ആവശ്യപ്പെട്ടതുപ്രകാരം നടപ്പാക്കപ്പെട്ടു.[357] നെപോളിയന്റെ ഭൗതികാവശിഷ്ടങ്ങൾ ഫ്രാൻസിലേക്ക് തിരിച്ചു കൊണ്ടുവരാൻ പിന്നീടുള്ള പല ഫ്രഞ്ചു ഭരണാധികാരികളും ശ്രമിച്ചു. അവസാനം 1840 മേയിൽ ബ്രിട്ടൻ സമ്മതം നല്കി[358].രാജോചിതമായ രീതിയിൽ ഫ്രഞ്ചു ജനത അവയെ പാരീസിലേക്കെത്തിച്ചു, സെയിൻ നദിക്കരയിൽ സൈനിക മന്ദിരത്തിൽ(Hôtel des Invalides) അടക്കം ചെയ്തു.[359]
വ്യക്തിഗത ജീവിതം
[തിരുത്തുക]തന്റേയും ഫ്രാൻസിന്റേയും പേരും പെരുമയുമായിരുന്നു നെപോളിയന്റെ ജീവിതലക്ഷ്യങ്ങളെന്ന് ജീവചരിത്രകാരന്മാർ വിലയിരുത്തുന്നു[360]. നെപോളിയൻ സ്വകാര്യ സമ്പത്ത് സമാഹരിച്ചതായി രേഖകളില്ല. തനിക്കതേപ്പറ്റി ചിന്തിക്കാൻ നേരമില്ലായിരുന്നെന്നും പക്ഷേ തന്റെ സഹോദരങ്ങൾ അങ്ങനെയല്ലെന്നുമായിരുന്നു നെപോളിയൻറെ അഭിമതം.[361]. ടുയിലെറി അരമനയിലെ നിലവറകളിൽ കോടികൾ വിലമതിക്കുന്ന രഹസ്യസ്വർണനിക്ഷേപം ഉണ്ടായിരുന്നുവെന്ന പ്രസ്താവന അടിസ്ഥാനരഹിതമായിരുന്നു[362] .അഞ്ചരയടി പൊക്കം മാത്രം ഉണ്ടായിരുന്ന ചെറിയ ശരീരപ്രകൃതിക്കാരനായിരുന്നെങ്കിലും അസാമാന്യ ആകർഷണശക്തിയുണ്ടായിരുന്നുവെന്ന് അടുത്തിടപഴകിയവർ രേഖപ്പെടുത്തുന്നു[363],[364]. സ്വന്തം സൈനികരെ ആവേശഭരിതരാക്കാനുള്ള നെപോളിയന്റെ അനിതരസാധാരണമായ കഴിവിനെപ്പറ്റി വെല്ലിംഗ്ടൺ പ്രഭുവും ഏറെ അത്ഭുതപ്പെട്ടിട്ടുണ്ട്. ഒരൊറ്റവ്യക്തിയുടെ നെപോളിയൻ എന്ന ഒരൊറ്റ വ്യക്തിയുടെ സാന്നിധ്യം നാല്പതിനായിരം സൈനികർക്കു തുല്യമാണ്.[365]
മാതാപിതാക്കൾ
[തിരുത്തുക]നെപോളിയന് പന്ത്രണ്ടു വയസ്സുള്ളപ്പോൾ ഉദരരോഗം ബാധിച്ച് അച്ഛൻ കാർളോ ബോണപാർട്ട് മരിച്ചു പോയി. അമ്മ മരിയാ ലെറ്റീഷ്യ ബോണപാർട്ട് നെപോളിയന്റെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തി[366]. നെപോളിയൻ ചക്രവർത്തിയായശേഷം ലെറ്റീഷ്യക്ക് രാജമാതാവ് (Son Altesse Impériale, Madame Mère de l'Empereu) എന്ന സ്ഥാനപ്പേരും 300,000 ഫ്രാങ്ക് വാർഷികവേതനവും ലഭിച്ചു[367]. നെപോളിയന്റെ ഉയർച്ചകളെപ്പറ്റി അവർക്ക് ആശങ്കകളുണ്ടായിരുന്നത്രെ. ഇതൊക്കെ എത്ര കാലത്തേക്ക് (Pourvu que ça dure!) എന്നവർ പറഞ്ഞത്രെ[367]. നെപോളിയനോടൊപ്പം എൽബയിൽ അവർ കുറച്ചു കാലം വസിച്ചു. നെപോളിയനോടൊപ്പം സെന്റ് ഹെലേനയിൽ പാർക്കാൻ ആഗ്രഹിച്ചെങ്കിലും അതു സാധ്യമായില്ല. 1815-മുതൽ റോമിലേക്കു താമസം മാറ്റി. നെപോളിയന്റെ മരണവാർത്തയറിഞ്ഞ് ആഴ്ചകളോളം അവർ കിടപ്പിലായിരുന്നു. 1836-ൽ അന്തരിച്ചു[367].
സഹോദരങ്ങൾ
[തിരുത്തുക]നെപോളിയിന് മൂത്തതായി ജോസെഫും , ലൂസിയെൻ, എലിസാ, പോളിൻ, കാരോളിൻ, ജെറോം സഹോദരന്മാരേയും സഹോദരീ ഭർത്താക്കന്മാരേയും നെപോളിയൻ ഉന്നതപദവികളിൽ പ്രതിഷ്ഠിച്ചു . സ്വയം ഫ്രഞ്ചു ചക്രവർത്തിപദത്തിലേറിയശേഷം മൂത്തസഹോദരൻ ജോസെഫ് ബോണപാർട്ടിനെ ആദ്യം സിസിലി-നേപ്പിൾസ് രാജ്യങ്ങളുടെ നാടുവാഴിയായും(1806-1808 ) പിന്നീട് സ്പെയിനിന്റെ രാജാവായും(1808-1813) വാഴിച്ചു.ജോസെഫ് അലസനാണെന്നും യുദ്ധത്തെക്കുറിച്ച് ഒന്നുമറിയില്ലെന്നുമാണ് നെപോളിയന്റെ അഭിപ്രായം[368]. നെപോളിയന്റെ പതനശേഷം ജോസെഫ് കുടുംബസമേതം അമേരിക്കയിൽ താമസമാക്കി. നെപോളിയൻ-ജോസെഫ് കത്തിടപാടുകൾ പല ഉൾക്കാഴ്ചകളും നല്കുന്നു [369],[370]
ലൂസിയെൻ ബോണപാർട്ട് കൗൺസിൽ ഭരണകാലത്ത് ആഭ്യന്തരവകുപ്പു മന്ത്രിയായിരുന്നു[371] അതിനുശേഷം സ്പെയിനിലെ അംബാസഡറായി നിയമിതനായി. പക്ഷേ ലൂസിയന്റെ വിവാഹത്തെച്ചൊല്ലി നെപോളിയനും ലൂസിയനും തെറ്റിപ്പിരിഞ്ഞു[372]. ലൂസിയന്റെ സ്മരണകൾ വിശദവിവരങ്ങൾ നല്കുന്നു.[373] [374]
മൂന്നാമത്തെ സഹോദരൻ ലൂയിസ് ബോണപാർട്ടിന് 1806-ൽ ഹോളൻഡിലെ രാജസ്ഥാനം ലഭിച്ചു. പക്ഷെ ലൂയിസിന് ഭരണനൈപുണ്യം തീരെ കുറവായിരുന്നെന്നു പറയപ്പെടുന്നു. ലൂയിസ് വിവാഹം ചെയ്തത് ജോസ്ഫൈന്റെ ആദ്യവിവാഹത്തിലെ പുത്രി ഓർട്ടൻസിനെയായിരുന്നു. പക്ഷെ ദാമ്പത്യജീവിതവും സുഖകരമായിരുന്നില്ല. പലേകാരണങ്ങൾ കൊണ്ടും 1810-ൽ സ്ഥാനത്യാഗം ചെയ്ത് ലൂയിസ് ഓസ്ട്രിയയിൽ അഭയം തേടി. അവിടെ എഴുത്തും വായനയുമായി കഴിച്ചു കൂട്ടി[375]. ലൂയിസിന്റെ മൂന്നാമത്തെ മകൻ ചാൾസ് ലൂയിസ്-നെപോളിയൻ ബോണപാർട്ട് (ജനനം 1808) നെപോളിയൻ മൂന്നാമൻ എന്നപേരിൽ രണ്ടാം ഫ്രഞ്ചു സാമ്രാജ്യത്തിന്റെ ചക്രവർത്തിയായി [376]
ഏറ്റവും ഇളയ സഹോദരൻ ജെറോം ബോണപാർട്ടിനെ വെസ്റ്റ്ഫാലിയ എന്ന ജർമൻ നാട്ടുരാജ്യത്തിലെ ഭരണാധികാരിയാക്കി. വാട്ടർലൂ യുദ്ധത്തിൽ നെപോളിയനോടൊത്ത് പൊരുതി. നെപോളിയന്റെ പതനശേഷം ഇറ്റലിയിൽ താമസമാക്കി. നെപോളിയൻ മൂന്നാമൻ ഫ്രഞ്ചു രാഷ്ട്രീയ രംഗത്തേക്കു വന്നപ്പോൾ ജെറോം ബോണപാർട്ടിന് ഔദ്യോഗികസ്ഥാനങ്ങൾ ലഭിച്ചു. [377],[378]
എലീസക്ക് ടസ്കാനിയിലേയും പോളിന് ഗുസ്ഖാലിയയിലെ പ്രഭ്വി സ്ഥാനങ്ങൾ ലഭിച്ചു. കരോളിന്റെ ഭർത്താവ് ജോഷിം മുറാട്ടിന് ബെർഗിലെ പ്രഭുസ്ഥാനവും (1806-1808 ) പിന്നീട് ജോസെഫ് ബോണപാർട്ടിനു ശേഷം സിസിലി -നേപിൾസിലെ രാജസിംഹാസനം(1808-1815) ലഭിച്ചതോടെ കരോളിന് രാജ്ഞി പദവിയും കിട്ടി. ബന്ധത്തിൽപെട്ട അമ്മാവൻ ജോസെഫ് ഫെഷിനെ കർദ്ദിനാൾ പദവിയിലേക്കുയർത്തിയതും നെപോളിയനായിരുന്നു.[379]
വിവാഹങ്ങൾ, പുത്രൻ
[തിരുത്തുക]ജോസ്ഫൈൻ ദു ബുവാർണ്യെ ആയിരുന്നു നെപോളിയന്റെ ആദ്യഭാര്യ. 1796 മാർച്ച് 9-നാണ് ഈ പ്രേമവിവാഹം നടന്നത്. ജോസ്ഫൈൻറെ ഭർത്താവ് അലക്സാൻഡർ ബുവാർണ്യെ പ്രഭു ഫ്രഞ്ചു വിപ്ലവസമയത്ത് ഗില്ലോട്ടിന് ഇരയായി. ജോസ്ഫൈനും കുറച്ചു കാലം തടങ്കലിൽ കഴിയേണ്ടിവന്നു. പോൾ ബറാസ്സിന്റെ സുഹൃദ്വലയത്തിലെ അംഗമായിരുന്ന ജോസ്ഫൈൻ രണ്ടു കുട്ടികളുടെ മാതാവായിരുന്നു. ജോസ്ഫൈനിൽ സന്താനങ്ങൾ പിറക്കാതിരുന്നതുകൊണ്ടാണ് ജോസ്ഫൈനുമായി വിവാഹമോചനം നടത്തിയശേഷം നെപോളിയൻ രണ്ടാമതും വിവാഹം ചെയ്തത്[380]. ഇക്കാര്യം ജോസ്ഫൈനും അറിയാമായിരുന്നു[381]. അവർ തമ്മിലുള്ള സ്നേഹബന്ധം ജോസ്ഫൈന്റെ മരണം വരെ നിലനിന്നു.[382]. 1810 ജനുവരി 10-നാണ് നിയമപ്രകാരം വിവാഹമോചനം നടന്നത്. സെന്റ് ഹെലേനയിൽ വെച്ച് നെപോളിയൻ ജോസ്ഫൈനെപ്പറ്റി ഇങ്ങനെ പറഞ്ഞു. രാഷ്ട്രീയകാരണങ്ങൾ കൊണ്ടാണ് ഞാൻ ജെസ്ഫൈനിൽ നിന്ന് വിവാഹമോചനം നേടിയത്. പാവം എന്റെയീ ദുരിതാവസ്ഥ കാണേണ്ടി വരുംമുമ്പ് ഭാഗ്യവശാൽ അവൾ മരിച്ചു പോയി.[383]
ഫ്രഞ്ചു വിപ്ലവകാരികൾ ഗില്ലോട്ടിന് ഇരയാക്കിയ മേരി അന്റോണൈറ്റിന്റെസഹോദരപുത്രൻ ഓസ്ട്രിയൻ രാജാവ് ഫ്രാൻസിസ് രണ്ടാമന്റെ പുത്രി മരിയാ ലൂയിസയായിരുന്നു നെപോളിയന്റെ രണ്ടാം ഭാര്യ. രാഷ്ട്രതന്ത്രത്തിന്റെ ഭാഗമായിട്ടാണ് ഈ വിവാഹം നടന്നത്. സൈനികശക്തികളായിരുന്ന റഷ്യയേയും ഓസ്ട്രിയയേയും അനുനയിച്ച് നിർത്തേണ്ടത് നെപോളിയൻ ചക്രവർത്തിയുടെ ആവശ്യമായിരുന്നു. റഷ്യൻ ചക്രവർത്തി സാർ അലക്സാണ്ടറുടെ സഹോദരിയുമായുള്ള വിവാഹാലോചന അസഫലമായപ്പോഴാണ് മരിയാ ലൂയിസയുമായുള്ള ആലോചന തുടങ്ങിയത്. ഇതും നിഷ്ഫലമാകുമോ എന്ന് നെപോളിയന് ആശങ്കയുണ്ടായിരുന്നതായി പറയപ്പെടുന്നു. ഏപ്രിൽ ഒന്ന്-രണ്ട് തിയ്യതികളിൽ പാരിസിൽ വെച്ച് വിവാഹാഘോഷം നടന്നു. 1811 മാർച്ച് 20-ന് നെപോളിയന് പുത്രൻ, നെപോളിയൻ രണ്ടാമൻ ജനിച്ചു. നെപോളിയന്റെ പതനത്തിനു ശേഷം പുത്രനോടൊപ്പം വിയന്നയിലേക്ക് തിരിച്ചു പോകാൻ മേരി ലൂയിസ് നിർബന്ധിതയായി.[384]
നെപോളിയൻ ചക്രവർത്തിയുടെ നിയമാനുസൃതമായ പുത്രനും അനന്തരാവകാശിയും ആയിരുന്നുനെപോളിയൻ രണ്ടാമൻ . മുഴുവൻ പേര് നെപോളിയൻ ഫ്രാസ്വാ ചാൾസ് ജോസെഫ് ബോണപാർട്ട്. ക്ഷയരോഗബാധിതനായി ഇരുപത്തിയൊന്നാം വയസ്സിൽ വിയന്നയിൽ വെച്ചു നിര്യാതനായി. മരണാനന്തരം ലീഗ്ലോൺ(കുഞ്ഞിപ്പരുന്ത്) എന്ന പേരിലറിയപ്പെട്ടു.
ജോസ്ഫൈന്റെ മക്കൾ
[തിരുത്തുക]ജോസ്ഫൈന് ആദ്യവിവാഹത്തിൽ രണ്ടു മക്കളുണ്ടായിരുന്നു. നെപോളിയനുമായുള്ള വിവാഹം നടക്കുമ്പോൾ പുത്രൻ ഓജീന് (യൂജീൻ എന്നും പറയും)പതിനഞ്ചും പുത്രി ഓർട്ടെൻസിന് പതിമൂന്നുമായിരുന്നു പ്രായം. രണ്ടു കുട്ടികളേയും നെപോളിയൻ സ്വീകരിച്ചെങ്കിലും ബോണപാർട്ട് കുടുംബാംഗങ്ങളെന്ന നിലക്കുള്ള അവകാശങ്ങളൊന്നും നല്കിയില്ല. ജോസ്ഫൈൻ മക്കൾക്കുവേണ്ടി പ്രത്യേകാനുകൂല്യങ്ങൾ ഒരിക്കലും ആവശ്യപ്പെട്ടില്ല. പക്ഷെ ഇരുവരുടേയും കാര്യത്തിൽ നെപോളിയൻ അതീവ ശ്രദ്ധാലുവായിരുന്നു.[385]
ഓജീൻ പട്ടാളത്തിൽ ചേർന്നു, നെപോളിയനോടൊപ്പം ഈജിപ്തിലും[386] റഷ്യൻ ആക്രമണത്തിലും സേവനമനുഷ്ഠിച്ചു. 1805-1814 വരെ ഇറ്റലിയിലെ രാജപ്രതിനിധിയായിരുന്നു. നെപോളിയന്റെ പതനത്തോടെ സ്ഥാനത്യാഗം ചെയ്തു. അതിനുശേഷം നെപോളിയനുമായി ബന്ധം പുലർത്താൻ ഭാര്യവീട്ടുകാർ (ബവേറിയൻ രാജവംശം) സമ്മതിച്ചില്ല.
ഓർട്ടെൻസിനെ വിവാഹം കഴിച്ചത് നെപോളിയന്റെ ഇളയസഹോദരൻ ലൂയിസ് ആയിരുന്നു. ഇരുവർക്കും ഈ വിവാഹത്തിൽ താത്പര്യമില്ലായിരുന്നു. ഈ വിവാഹത്തിന് മുൻകൈ എടുത്തത് ജോസ്ഫൈൻ ആണെന്നു പറയപ്പെടുന്നു[387]. പക്ഷെ ദാമ്പത്യം സുഖകരമായിരുന്നില്ല[388]. ഇവർക്ക് മൂന്നു പുത്രന്മാർ ജനിച്ചു. 1802-ൽ ജനിച്ച ആദ്യപുത്രൻ നെപോളിയൻ ലൂയിസ് ചാൾസ് ബോണപാർട്ട് അഞ്ചു വയസ്സിൽ മരിച്ചു പോയി. രണ്ടാമത്തെ പുത്രൻ നെപോളിയൻ ലൂയിസ് ബോണപാർട്ട് (ജ.1804) മൂന്നാമത്തെ പുത്രൻ ചാൾസ് ലൂയിസ്-നെപോളിയൻ ബോണപാർട്ട് (ജനനം 1808). ഇവരിരുവരും ചേർന്ന് നെപോളിയൻ കാലഘട്ടം പുനസ്ഥാപിക്കാൻ ശ്രമിച്ചെങ്കിലും ശ്രമം ഉടനടി സഫലമായില്ല[389]. നെപോളിയൻ ലൂയിസ് ഇരുപത്തിയേഴാമത്തെ വയസ്സിൽ രോഗബാധിതനായി മരിച്ചു[390]. ലൂയിസ് നെപോളിയൻ പിന്നീട് രണ്ടാം ഫ്രഞ്ചു റിപബ്ലിക്കിന്റെ പ്രസിഡൻഡും അതിനുശേഷം അധികാരം തട്ടിയെടുത്ത് നെപോളിയൻ മൂന്നാമൻ എന്നപേരിൽ രണ്ടാം സാമ്രാജ്യത്തിന്റെ ചക്രവർത്തിയുമായി[391]
പ്രണയബന്ധങ്ങൾ, മറ്റു സന്താനങ്ങൾ
[തിരുത്തുക]നെപോളിയന് ഒരു പാടു പ്രണയബന്ധങ്ങളും അവരിൽ സന്താനങ്ങളും ഉണ്ടായിരുന്നതായി കിംവദന്തികളുണ്ട്[392],[393]. പോളിഷ് പ്രഭുകുടുംബത്തിലെ മേരി വാലെവ്സ്കയുമായുള്ള ബന്ധത്തെപ്പറ്റിയും അതിൽ ഒരാൺകുഞ്ഞ് പിറന്നതിനെപ്പറ്റിയും പല ചരിത്രകാരന്മാരും സൂചിപ്പിക്കുന്നു.അവർക്ക് പ്രതിമാസം പതിനായിരം ഫ്രാങ്ക് നല്കിയിരുന്നതായി നെപോളിയനും അംഗീകരിക്കുന്നു[392]. മേരി വാലെവ്സ്കാ നെപോളിയനോടൊപ്പം എൽബയിലേക്ക് പോകാൻ തയ്യാറായിരുന്നു [392].മേരിയുടെ രണ്ടാമത്തെ പുത്രൻ അലക്സാൻഡർ ജോസെഫ് വാലെവ്സ്കിയുടെ പിതാവ് നെപോളിയനാണെന്നാണ് പരക്കേയുള്ള ധാരണ.
സുഹൃത്തുക്കൾ
[തിരുത്തുക]നെപോളിയന് ആത്മാർഥ സുഹൃത്തുക്കൾ ഉണ്ടായിരുന്നോ എന്നോ അഥവാ ഉണ്ടായിരുന്നെങ്കിൽ അവരാരൊക്കെ എന്നും മറ്റുമുള്ള വിവരങ്ങൾ ലഭ്യമല്ല. നെപോളിയനോട് കൂറു പുലർത്തിയവരും വളരെ അടുത്ത് ഇടപഴകിയവരും ഉണ്ട്. അവരൊക്കെ സ്വന്തം അനുഭവങ്ങൾ പുസ്തകരൂപത്തിൽ പുറം ലോകവുമായി പങ്കു വെച്ചിട്ടുമുണ്ട്. പക്ഷേ ഇവയൊക്കെ തീർത്തും നിഷ്പക്ഷമല്ലെന്നും അഭിപ്രായമുണ്ട്. [394]
മിലിട്ടറി അകാഡമിയിൽ നെപോളിയന്റെ സഹപാഠിയും ഉറ്റസുഹൃത്തുമായിരുന്നു ബുറിയേൻ[395]. നെപോളിയൻ ഒന്നാം കൗൺസിലർ ആയി സ്ഥാനമേറ്റപ്പോൾ ബുറിയേൻ നെപോളിയന്റെ പ്രൈവറ്റ് സെക്രട്ടറിയായി. പലേ തെറ്റിദ്ധാരണകൾ മൂലം 1802-ൽ ബുറിയേൻ ഈ പദവിയിൽ നിന്ന് നീക്കം ചെയ്യപ്പെട്ടു. 1805-ൽ വിദേശനയതന്ത്രപ്രതിനിധിയായി നിയമിക്കപ്പെട്ടു. തങ്ങളുടെ സൗഹൃദത്തെപ്പറ്റി ബുറിയേൻ തന്റെ പുസ്തകത്തിൽ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്[396],[397]. നെപോളിയന് സുഹൃദ്ബന്ധങ്ങളിൽ വിശ്വാസമില്ലായിരുന്നെവന്ന് ബുറിയേൻ പ്രസ്താവിക്കുന്നു.[398] ബുറിയേനുശേഷം പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കപ്പെട്ട മെനേവലും നെപോളിയനോട് വളരെ അടുത്ത് ഇടപഴകി. നെപോളിയനോടൊപ്പം എൽബയിലേക്കും സെന്റ് ഹെലേനയിലേക്കും നെപോളിയനെ അനുഗമിക്കാൻ മെനേവൽ സന്നദ്ധനായിരുന്നെങ്കിലും അധികാരസ്ഥർ അനുവദിച്ചില്ല. തന്റെ അനുഭവങ്ങളെപ്പറ്റി മെനവേലും പുസ്തകമെഴുതീട്ടുണ്ട്.[399].നെപോളിയനെ അനുഗമിക്കാൻ അനുവാദം ലഭിച്ച ജനറൽ മോൺതലേൻ നെപോളിയന്റെ മരണം വരെ സെന്റ് ഹെലേനയിൽ താമസിച്ചു. എഴുത്തുകാരനും, ഭൂപടനിർമതാവുമായിരുന്ന ലാസ്കസാസും മകനോടൊപ്പം നെപോളിയനെ അനുഗമിച്ചു. പക്ഷെ 1816-ൽ അന്നത്തെ ഗവർണർ ഹഡ്സൺ ലോ ലാസ്കസാസിനേയും മകനേയും സെന്റ് ഹെലേനയിൽ നിന്നു ബഹിഷ്കരിച്ചു. ലാസ്കസാസും സ്വന്തം അനുഭവക്കുറിപ്പുകളെഴുതീട്ടുണ്ട്[400]. നെപോളിയനോടൊപ്പം സെന്റ് ഹേലനയിലെത്തിയ സൈനികനായിരുന്നു ഗൂർഗോയും സ്വന്തം ഡയറിക്കുറിപ്പുകളെഴുതീട്ടുണ്ട് [401]. ജനറൽ കൂലാങ്കോർ നെപോളിയന്റെ ഏറ്റവും അടുത്ത സൈനികോദ്യാഗസ്ഥനായിന്നു[402]. സെന്റ് ഹെലേനയിൽ നെപോളിയന്റെ ഡോക്റ്ററായിരുന്ന ഐറിഷുകാരൻ എഡ്വേഡ് മീറയും നെപോളിയനോട് ഏറെ അനുഭാവമുള്ള വ്യക്തിയായിരുന്നു[403].
ചില സ്വഭാവവിശേഷതകൾ
[തിരുത്തുക]നെപോളിയൻ വിധിയിൽ ദൃഢമായി വിശ്വസിച്ചു. വലിയ കർമങ്ങൾ ചെയ്യാൻ ജനിച്ചവനാണ് താനെന്ന് ഉറച്ചു വിശ്വസിച്ചു,മരണഭയം തീരെ തീരെഇല്ലായിരുന്നു .[404] നെപോളിയന്റെ ഭാവഹാവങ്ങൾ മിന്നൽ വേഗത്തിൽ മാറിമറിയുമായിരുന്നു.[405]. പക്ഷെ വിദ്വേഷമോ തീരാപ്പകയോ വെച്ചു പുലർത്തിയില്ല.[406] [407]. അസാധാരണമായ സഹനശക്തി ഉണ്ടായിരുന്ന നെപോളിയന് മണിക്കൂറുകളോളം, വിശ്രമമില്ലാതെ കാൽനടയായോ കുതിരപ്പുറത്തോ സഞ്ചരിക്കാൻ നെപോളിയനു കഴിയുമായിരുന്നു.[405][408],.
അറിവും പ്രതിഭയുമുള്ള സ്ത്രികളെ അംഗീകരിക്കാനുള്ള മനസ്ഥിതി നെപോളിയന് ഇല്ലായിരുന്നു.[393]
വംശപരമ്പര
[തിരുത്തുക]ഈ താൾ പൂർണ്ണമായോ ഭാഗികമായോ ഇംഗ്ലീഷ് വിക്കിപീഡിയയിലെ « Napoleon » എന്ന താളിന്റെ തർജ്ജമയായി നിർമ്മിച്ചതാണ്. ആ താളിന്റെ എഴുത്തുകാരുടെ പട്ടിക കാണാൻ നാൾവഴി സന്ദർശിക്കുക. |
Napoleon's ancestry
|
---|
|
കുറിപ്പുകൾ
[തിരുത്തുക]൧ ^ ഫ്രഞ്ചുകാരുടെ ആക്രമണസൈന്യത്തിന് മുൻപിൽ പിന്മാറി ഓടുമ്പോഴും "ഞാൻ അവരെ കുതിരയിറച്ചി തീറ്റിക്കും" എന്ന് വീമ്പടിച്ചു കൊണ്ടിരുന്ന കുട്ടുസോവിനെ ഒരു കോമാളിയായാണ് അന്ന് പലരും കണക്കാക്കിയത്. റഷ്യയുടെ കാലാവസ്ഥ തന്നെ ആക്രമണസൈന്യത്തെ നശിപ്പിക്കാൻ മതി എന്ന വിശ്വാസമായിരുന്നു കുട്ടുസോവിന്റെ തന്ത്രത്തിന് അടിസ്ഥാനം[409]
അവലംബം
[തിരുത്തുക]- ↑ AbbottI 1883.
- ↑ AbbottI 1883, പുറം. 258.
- ↑ AbbottI 1883, പുറം. 272.
- ↑ നെപോളിയാനിക വെബ്സൈറ്റ് [പ്രവർത്തിക്കാത്ത കണ്ണി]
- ↑ വാട്ടർലൂ യുദ്ധം: രേഖകൾ -ജോൺ ബൂത്ത് 1815
- ↑ Barnett 1978, പുറം. 213.
- ↑ Arnott 1822, പുറം. 27.
- ↑ AbbottI 1883, പുറം. 18.
- ↑ 9.0 9.1 AbbottI 1883, പുറം. 17.
- ↑ Barnett 1978, പുറം. 15.
- ↑ Sloane, പുറം. 19.
- ↑ Scott 1839, പുറം. 141.
- ↑ Sloane, പുറം. 40.
- ↑ AbbottI 1883, പുറം. 20.
- ↑ 15.0 15.1 Barnett 1978, പുറം. 16.
- ↑ Bourrienne I 1831, പുറം. 20.
- ↑ Scott 1839, പുറം. 142.
- ↑ Sloane, പുറം. 41,42,43.
- ↑ veusseuxI 1846, പുറം. 7.
- ↑ 20.0 20.1 Scott 1839, പുറം. 143.
- ↑ Sloane, പുറം. 51-52.
- ↑ Bourrienne I 1831, പുറം. 32.
- ↑ Barnett 1978, പുറം. 17.
- ↑ Sloane, പുറം. 37-38.
- ↑ 25.0 25.1 Gaurgaud 1903, പുറം. 35.
- ↑ 26.0 26.1 26.2 26.3 Barnett 1978, പുറം. 43.
- ↑ Barnett 1978, പുറം. 19.
- ↑ Scott 1839, പുറം. 145.
- ↑ Barnett 1978, പുറം. 21.
- ↑ LockhartI 1835, പുറം. 16.
- ↑ Gaurgaud 1903, പുറം. 36.
- ↑ veusseuxI 1846, പുറം. 10.
- ↑ Barnett 1978, പുറം. 22.
- ↑ Sloane, പുറം. 70-71.
- ↑ Barnett 1978, പുറം. 25.
- ↑ Sloane, പുറം. 77.
- ↑ Barnett 1978, പുറം. 25,26.
- ↑ Sloane, പുറം. 102.
- ↑ Sloane, പുറം. 115.
- ↑ 40.0 40.1 Barnett 1978, പുറം. 26.
- ↑ Sloane, പുറം. 127-128.
- ↑ Scott 1839, പുറം. 54.
- ↑ Scott 1839, പുറം. 146.
- ↑ Sloane, പുറം. 135-136.
- ↑ Sloane, പുറം. 118-119.
- ↑ "Slavery & Haitian Revolution accessed 4 August 2015". Archived from the original on 2011-11-05. Retrieved 2015-08-04.
- ↑ "Haitian Revolution accessed 4 August 2015". Archived from the original on 2015-04-24. Retrieved 2015-08-04.
- ↑ Sloane, പുറം. 153-154.
- ↑ veusseuxI 1846, പുറം. 12.
- ↑ Sloane, പുറം. 157-158.
- ↑ Scott 1839, പുറം. 147.
- ↑ Scott 1839, പുറം. 148.
- ↑ veusseuxI 1846, പുറം. 14.
- ↑ Sloane, പുറം. 191-192.
- ↑ abbottI 183, പുറം. 50,51.
- ↑ abbottI 183, പുറം. 53,55.
- ↑ Scott 1839, പുറം. 151.
- ↑ Barnett 1978, പുറം. 35.
- ↑ LockhartI 1835, പുറം. 21-27.
- ↑ veusseuxI 1846, പുറം. 28.
- ↑ Scott 1839, പുറം. 152.
- ↑ LockhartI 1835, പുറം. 33-35.
- ↑ abbottI 183, പുറം. 65.
- ↑ Barnett 1978, പുറം. 37-39.
- ↑ veusseuxI 1846, പുറം. 29.
- ↑ ലോഡി യുദ്ധം]
- ↑ LockhartI 1835, പുറം. 47,81.
- ↑ AbbottI 1883, പുറം. 129-130.
- ↑ LockhartI 1835, പുറം. 86.
- ↑ AbbottI 1883, പുറം. 144.
- ↑ AbbottI 1883, പുറം. 145.
- ↑ LockhartI 1835, പുറം. 84.
- ↑ AbbottI 1883, പുറം. 160,164.
- ↑ LockhartI 1835, പുറം. 98-99.
- ↑ Bourrienne I, പുറം. 111.
- ↑ ThiersFH V 1838, പുറം. 183.
- ↑ Bourrienne I, പുറം. 126.
- ↑ Bourrienne I 1831, പുറം. 126.
- ↑ HewestonII, പുറം. 35.
- ↑ AbbottI 1883, പുറം. 166,172.
- ↑ LockhartI 1835, പുറം. 101-102.
- ↑ Bourrienne I 1831, പുറം. 127.
- ↑ Barras, പുറം. 215,317.
- ↑ ThiersFH V 1838, പുറം. 190.
- ↑ CorJoseph, പുറം. 30, Letter43.
- ↑ AbbottI 1883, പുറം. 170.
- ↑ AbbottI 1883, പുറം. 170,174.
- ↑ LockhartI 1835, പുറം. 108.
- ↑ Barnett 1978, പുറം. 55-56.
- ↑ LockhartI 1835, പുറം. 112.
- ↑ ThiersFH V 1838, പുറം. 225.
- ↑ AbbottI 1883, പുറം. 189.
- ↑ Bourrienne I 1831, പുറം. 147.
- ↑ LockhartI 1835, പുറം. 116.
- ↑ AbbottI 1883, പുറം. 193.
- ↑ LockhartI 1835, പുറം. 117-118.
- ↑ Barnett 1978, പുറം. 58.
- ↑ AbbottI 1883, പുറം. 192-194.
- ↑ AbbottI 1883, പുറം. 200-201.
- ↑ LockhartI 1835, പുറം. 120.
- ↑ AbbottI 1883, പുറം. 202.
- ↑ Barnett 1978, പുറം. 61.
- ↑ Bourrienne I 1831, പുറം. 154-155.
- ↑ AbbottI 1883, പുറം. 204.
- ↑ LockhartI 1835, പുറം. 130.
- ↑ LockhartI 1835, പുറം. 126,131-132.
- ↑ Bourrienne I 1831, പുറം. 183,196.
- ↑ Watson 2003, പുറം. 12-13.
- ↑ ടിപു സുൽത്താൻ-ഫ്രാൻസ് സൗഹൃദം- ഔദ്യോഗിക രേഖകൾ 1799
- ↑ Historical Sketches of the South of India, in an Attempt to Trace the History of Mysoor: From the Origin of the Hindoo Government of that State, to the Extinction of the Mohammedan Dynasty in 1799 by Mark Wilks 1817. page 380
- ↑ Bourrienne I 1831, പുറം. 171.
- ↑ AbbottI 1883, പുറം. 206.
- ↑ Barnett 1978, പുറം. 65.
- ↑ AbbottI 1883, പുറം. 238-240.
- ↑ LockhartI 1835, പുറം. 135-136.
- ↑ Gaurgaud 1903, പുറം. 70.
- ↑ Bourrienne I 1831, പുറം. 211.
- ↑ Bourrienne I 1831, പുറം. 262-265.
- ↑ Bourrienne I 1831, പുറം. 219,223.
- ↑ HewestonII, പുറം. 43.
- ↑ LockhartI 1835, പുറം. 142.
- ↑ BarrasIV 1876, പുറം. 32-33.
- ↑ BarrasIII 1831, പുറം. xvii.
- ↑ ThiersFH V 1838, പുറം. 149-151.
- ↑ BarrasIII 1831, പുറം. 23-28.
- ↑ BarrasIII 1831, പുറം. 257-63.
- ↑ ThiersFH V 1838, പുറം. 347-353.
- ↑ 128.0 128.1 BarrasIII 1831, പുറം. xv.
- ↑ CorJoseph, പുറം. 2.
- ↑ BarrasIII, പുറം. xv.
- ↑ Barnett 1978, പുറം. 67.
- ↑ Gaurgaud 1903, പുറം. 73.
- ↑ Bourrienne I 1831, പുറം. 225.
- ↑ LockhartI 1835, പുറം. 142-143.
- ↑ HewestonII, പുറം. 44-45.
- ↑ BarrasIV 1876, പുറം. xvii,xxi=xxiv.
- ↑ Bourrienne I 1831, പുറം. 232.
- ↑ Gaurgaud 1903, പുറം. 76.
- ↑ Bourrienne I 1831, പുറം. 233.
- ↑ BarrasIV 1876, പുറം. 77-80.
- ↑ Bourrienne I 1831, പുറം. 231.
- ↑ HewestonII, പുറം. 49.
- ↑ Bourrienne I 1831, പുറം. 234,237.
- ↑ Bourrienne I 1831, പുറം. 240.
- ↑ LockhartI 1835, പുറം. 147-149.
- ↑ HewestonII, പുറം. 54-55.
- ↑ 147.0 147.1 147.2 Barnett 1978, പുറം. 69.
- ↑ Bourrienne I 1831, പുറം. 248.
- ↑ 149.0 149.1 Bourrienne I 1831, പുറം. 246.
- ↑ 150.0 150.1 AbbottI 1883, പുറം. 271.
- ↑ HewestonII, പുറം. 58.
- ↑ 152.0 152.1 Barnett 1978, പുറം. 70.
- ↑ Bourrienne I 1831, പുറം. 253,257.
- ↑ Bourrienne I 1831, പുറം. 285-286.
- ↑ Barnett 1978, പുറം. 84.
- ↑ Bourrienne I 1831, പുറം. 299-304.
- ↑ Barnett 1978, പുറം. 85.
- ↑ Bourrienne I 1831, പുറം. 325.
- ↑ Bourrienne I 1831.
- ↑ HewestonII, പുറം. 70.
- ↑ ബാങ്ക് ദു ഫ്രാൻസ്
- ↑ LockhartI 1835, പുറം. 157-58.
- ↑ HewestonII, പുറം. 71.
- ↑ AbbottI 1883, പുറം. 280.
- ↑ Bourrienne I 1831, പുറം. 253- 254.
- ↑ Bourrienne I 1831, പുറം. 305-307, 309-310.
- ↑ AbbottI 1883, പുറം. 282.
- ↑ Bourrienne I 1831, പുറം. 254.
- ↑ AbbottI 1883, പുറം. 277.
- ↑ Bourrienne I 1831, പുറം. 289.
- ↑ 171.0 171.1 Barnett 1978, പുറം. 70-71.
- ↑ AbbottI 1883, പുറം. 285-286.
- ↑ Abbott 1883, പുറം. 285.
- ↑ AbbottI 1883, പുറം. 284-85.
- ↑ Bourrienne I 1831, പുറം. 280.
- ↑ HewestonII, പുറം. 87-88.
- ↑ AbbottI 1883, പുറം. 277,367-369,372.
- ↑ AbbottI 1883, പുറം. 370-371.
- ↑ Barnett 1978, പുറം. 86-87.
- ↑ Bourrienne I 1831, പുറം. 392-394.
- ↑ Scott 1839, പുറം. 267-268.
- ↑ LockhartI 1835, പുറം. 207-208.
- ↑ AbbottI 1883, പുറം. 382-384.
- ↑ Bourrienne I 1831, പുറം. 414,.
- ↑ LockhartI 1835, പുറം. 210-212.
- ↑ HewestonII, പുറം. 27.
- ↑ AbbottI 1883, പുറം. 290-291.
- ↑ Barnett 1978, പുറം. 83-84.
- ↑ 189.0 189.1 LockhartI 1835, പുറം. 213.
- ↑ Bourrienne I 1831, പുറം. 260-261.
- ↑ LockhartI 1835, പുറം. 164,166.
- ↑ HewestonII, പുറം. 93-97.
- ↑ AbbottI 1883, പുറം. 291-298.
- ↑ Bourrienne I 1831, പുറം. 337.
- ↑ 195.0 195.1 AbbottI 1883, പുറം. 299.
- ↑ Abbott 1883, പുറം. 321-330.
- ↑ Bourrienne I 1831, പുറം. 345-8.
- ↑ Scott 1839, പുറം. 255-56.
- ↑ AbbottI 1883, പുറം. 332.
- ↑ Scott 1839, പുറം. 258.
- ↑ AbbottI 1883, പുറം. 333-34.
- ↑ Bourrienne I 1831, പുറം. 381.
- ↑ LockhartI 1835, പുറം. 190.
- ↑ AbbottI 1883, പുറം. 335.
- ↑ Bourrienne I 1831, പുറം. 383.
- ↑ 206.0 206.1 LockhartI 1835, പുറം. 195.
- ↑ AbbottI 1883, പുറം. 336-339.
- ↑ Bourrienne I 1831, പുറം. 384.
- ↑ AbbottI 1883, പുറം. 353.
- ↑ LockhartI 1835, പുറം. 1196,198.
- ↑ AbbottI 1883, പുറം. 354.
- ↑ AbbottI 1883, പുറം. 358.
- ↑ 213.0 213.1 Scott 1839, പുറം. 272.
- ↑ AbbottI 1883, പുറം. 357.
- ↑ LockhartI 1835, പുറം. 199.
- ↑ Abbott 1883, പുറം. 356,358-359.
- ↑ AbbottI 1883, പുറം. 360.
- ↑ LockhartI 1835, പുറം. 202.
- ↑ Bourrienne I 1831, പുറം. 399, 407.
- ↑ AbbottI 1883, പുറം. 361.
- ↑ Barnett 1978, പുറം. 78.
- ↑ Scott 1839, പുറം. 273.
- ↑ AbbottI 1883, പുറം. 349.
- ↑ Scott 1839, പുറം. 274.
- ↑ Bourrienne I 1831, പുറം. 330-33, 458-61.
- ↑ Bourrienne I 1831, പുറം. 444-447.
- ↑ Abbott 1883, പുറം. 385-388.
- ↑ 228.0 228.1 Barnett 1978, പുറം. 88.
- ↑ Bourrienne I 1831, പുറം. 451,454.
- ↑ Abbott 1883, പുറം. 390.
- ↑ AbbottI 1883, പുറം. 394.
- ↑ AbbottI 1883, പുറം. 395.
- ↑ AbbottI 1883, പുറം. 396-97.
- ↑ Scott 1839, പുറം. 283.
- ↑ LockhartI 1835, പുറം. 227.
- ↑ Scott 1839, പുറം. 287.
- ↑ AbbottI 1883, പുറം. 390-403.
- ↑ Scott 1839, പുറം. 275.
- ↑ Barnett 1978, പുറം. 92-94.
- ↑ AbbottI1883, പുറം. 405-6.
- ↑ AbbottI 1883, പുറം. 416.
- ↑ AbbottI 1883, പുറം. 418.
- ↑ Scott 1839, പുറം. 289.
- ↑ 244.0 244.1 AbbottI 1883, പുറം. 419-420.
- ↑ Scott 1839, പുറം. 292.
- ↑ LockhartI 1835, പുറം. 220-25.
- ↑ AbbottI 1883, പുറം. 419.
- ↑ Bourrienne II 1831, പുറം. 56-58.
- ↑ George James HILL (M.A.) (1856). The Story of the War in La Vendée and the Little Chouannerie.The Story of the War in La Vendée and the Little Chouannerie p234-237
- ↑ AbbottI 1883, പുറം. 420, 421.
- ↑ Barnett 1978, പുറം. 98.
- ↑ Abbott 1883, പുറം. 420,422.
- ↑ AbbottI 1883, പുറം. 423.
- ↑ Abbott 1883, പുറം. 424.
- ↑ AbbottI 1883, പുറം. 426.
- ↑ Bourrienne II 1831, പുറം. 67-68.
- ↑ AbbottI 1883, പുറം. 429,432.
- ↑ 258.0 258.1 AbbottI 1883, പുറം. 431.
- ↑ Scott 1839, പുറം. 297.
- ↑ Scott 1839, പുറം. 296.
- ↑ Bourrienne II 1831, പുറം. 39-42.
- ↑ Scott 1839, പുറം. 299.
- ↑ AbbottI 1883, പുറം. 437.
- ↑ Barnett 1978, പുറം. 90-91.
- ↑ Bourrienne II 1831, പുറം. 18-19.
- ↑ AbbottI 1883, പുറം. 439.
- ↑ AbbottI 1883, പുറം. 440.
- ↑ 268.0 268.1 LockhartI 1835, പുറം. 250.
- ↑ Bourrienne II 1831, പുറം. 52.
- ↑ 270.0 270.1 Scott 1839, പുറം. 302.
- ↑ AbbottI 1883, പുറം. 441.
- ↑ Scott 1839, പുറം. 301.
- ↑ Bourrienne II 1831, പുറം. 54.
- ↑ LockhartI 1835, പുറം. 251.
- ↑ HewestonII, പുറം. 321.
- ↑ Bourrienne II 1831, പുറം. 53.
- ↑ Bourrienne II 1831, പുറം. 82-83.
- ↑ 278.0 278.1 AbbottI 1883, പുറം. 446.
- ↑ Bourrienne II 1831, പുറം. 97-99.
- ↑ "ലൂവ്ര് മ്യൂസിയം-ശേഖരങ്ങൾ". Archived from the original on 2016-05-25. Retrieved 2015-07-16.
- ↑ LockhartI 1835, പുറം. 252.
- ↑ AbbottI 1883, പുറം. 450-452.
- ↑ AbbottI, പുറം. 366-7.
- ↑ AbbottI, പുറം. 187,199.
- ↑ AbbottI, പുറം. 188,369-70.
- ↑ AbbottI, പുറം. 370.
- ↑ നെപോളിയന്റെ നിയമാവലി
- ↑ ഫ്രഞ്ചു സിവിൽ കോഡ് ഇന്ന്. ശേഖരിച്ചത് സപ്റ്റമ്പർ 17, 2015[പ്രവർത്തിക്കാത്ത കണ്ണി]
- ↑ നെപോളിയന്റെ നിയമാവലി-എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക- ശേഖരിച്ചത് സപ്റ്റമ്പർ 17, 2015
- ↑ AbbottI, പുറം. 491.
- ↑ AbbottI, പുറം. 543.
- ↑ Barnett 1978, പുറം. 105-106.
- ↑ Barnett 1978, പുറം. 121.
- ↑ Barnett 1978, പുറം. 119,120.
- ↑ Barnett 1978, പുറം. 128.
- ↑ Barnett 1978, പുറം. 134.
- ↑ AbbottII 1874, പുറം. 29-30.
- ↑ AbbottII 1883, പുറം. 33-34.
- ↑ Barnett 1978, പുറം. 145.
- ↑ Barnett 1978, പുറം. 147-8.
- ↑ AbbottII 1874, പുറം. 46.
- ↑ AbbottII 1874, പുറം. 47.
- ↑ Barnett 1978, പുറം. 148.
- ↑ AbbottII 1874, പുറം. 51-64.
- ↑ AbbottII 1874, പുറം. 156-157.
- ↑ Barnett 1978, പുറം. 155.
- ↑ AbbottII 1874, പുറം. 163.
- ↑ AbbottII 1874, പുറം. 421-22.
- ↑ AbbottII 1874, പുറം. 170.
- ↑ AbbottII 1874, പുറം. 171-172.
- ↑ Caulaincourt, പുറം. 10.
- ↑ AbbottII 1874, പുറം. 172-174.
- ↑ Caulaincourt, പുറം. 12,37.
- ↑ AbbottII 1874, പുറം. 196-201.
- ↑ AbbottII 1874, പുറം. 217.
- ↑ AbbottII 1874, പുറം. 242-243.
- ↑ Caulaincourt, പുറം. 109-.
- ↑ AbbottII 1874, പുറം. 239-241.
- ↑ AbbottII 1874, പുറം. 267.
- ↑ AbbottII 1874, പുറം. 254.
- ↑ AbbottII 1874, പുറം. 272-273.
- ↑ AbbottII 1874, പുറം. 273.
- ↑ AbbottII 1874, പുറം. 306.
- ↑ AbbottII 1874, പുറം. 321-345.
- ↑ AbbottII 1874, പുറം. 288-289.
- ↑ AbbottII 1874, പുറം. 351.
- ↑ AbbottII 1874, പുറം. 354-360.
- ↑ AbbottII 1874, പുറം. 358.
- ↑ AbbottII 1874, പുറം. 361-362.
- ↑ AbbottII 1874, പുറം. 374-376.
- ↑ AbbottII 1874, പുറം. 390.
- ↑ AbbottII 1874, പുറം. 405-406.
- ↑ AbbottII 1874, പുറം. 407.
- ↑ AbbottII 1874, പുറം. 410,415,417.
- ↑ AbbottII 1874, പുറം. 418-9.
- ↑ AbbottII 1874, പുറം. 413-4.
- ↑ AbbottII 1874, പുറം. 422.
- ↑ AbbottII 1874, പുറം. 427.
- ↑ AbbottII 1874, പുറം. 464.
- ↑ AbbottII 1874, പുറം. 500-507.
- ↑ AbbottII 1874, പുറം. 510.
- ↑ AbbottII 1874, പുറം. 511.
- ↑ AbbottII 1874, പുറം. 519-20.
- ↑ AbbottII 1874, പുറം. 521-22, 525.
- ↑ AbbottII 1874, പുറം. 542-43.
- ↑ AbbottII 1874, പുറം. 539.
- ↑ AbbottII 1874, പുറം. 544-45.
- ↑ AbbottII, പുറം. 560.
- ↑ OMeareI 1822.
- ↑ OMeareII 1822.
- ↑ AbbottII, പുറം. 563.
- ↑ AbbottII, പുറം. 577.
- ↑ AbbottII, പുറം. 584, 589, 594, 598-99,607.
- ↑ AbbottII, പുറം. 609.
- ↑ 355.0 355.1 355.2 AbbottII, പുറം. 649.
- ↑ Arnott 1822.
- ↑ McLynn 1998, പുറം. 655
- ↑ AbbottII, പുറം. 653.
- ↑ AbbottII, പുറം. 659-666.
- ↑ BourrienneI, പുറം. 281-2.
- ↑ Gaurgaud, പുറം. 142.
- ↑ BourrienneI, പുറം. 292.
- ↑ AbbottI, പുറം. 59, 165.
- ↑ CaulincourtI, പുറം. 13.
- ↑ വെല്ലിംഗ്ടൺ പ്രഭു- ഉദ്ധരണികൾ
- ↑ AbbottI, പുറം. 19, 80.
- ↑ 367.0 367.1 367.2 നെപോളിയന്റെ മാതാവ് -ശേഖരിച്ചത് സെപ്റ്റമ്പർ 18, 2015
- ↑ Gaurgaud, പുറം. 145.
- ↑ നെപോളിയൻ ജോസെഫിനെഴുതിയ കത്തുകൾ Vol.I
- ↑ നെപോളിയൻ- ജോസെഫ് കത്തിടപാടുകൾ Vol.II
- ↑ ലൂസിയെൻ ബോണപാർട്ട് സ്മരണകൾ-Volume I, p=95
- ↑ ലൂസിയൻ ബോണപാർട്ട് എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക ശേഖരിച്ചത് സപ്റ്റമ്പർ 18, 2015
- ↑ ലൂസിയൻ ബോണപാർട്ടിന്റെ സ്മരണകൾ I
- ↑ ലൂസിയൻ ബോണപാർട്ടിന്റെ സ്മരണകൾ II
- ↑ ലൂയിസ് ബോണപാർട്ട് -എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക ശേഖരിച്ചത് സപ്റ്റമ്പർ 22, 2015[പ്രവർത്തിക്കാത്ത കണ്ണി]
- ↑ നെപോളിയൻ മൂന്നാമൻ- എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കാ-ശേഖരിച്ചത് സപ്റ്റമ്പർ 22, 2015 [പ്രവർത്തിക്കാത്ത കണ്ണി]
- ↑ ജെറോം ബോണപാർട്ട് -എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക -ശേഖരിച്ചത് സപ്റ്റമ്പർ 22, 2015
- ↑ Gourgaud, പുറം. 147.
- ↑ കർദ്ദിനാൾ ഫെഷ് -എൻസൈക്ലോപീഡിയാ ബ്രിട്ടാനിക്ക, ശേഖരിച്ചത് സപ്റ്റമ്പർ 25, 2015
- ↑ AbbottI, പുറം. 550.
- ↑ AbbottI, പുറം. 374.
- ↑ Confidential correspondence of the emperor Napoleon and the empress Josephine: including letters from the time of their marriage. Mason broth. 1856.Confidential correspondence of the emperor Napoleon and the empress Josephine: including letters from the time of their marriage...
- ↑ AbbottI, പുറം. 76.
- ↑ മരിയാ ലൂയിസ്- എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക ശേഖരിച്ചത് സപ്റ്റമ്പർ 18, 2015
- ↑ AbbottI, പുറം. 75, 132.
- ↑ AbbottI, പുറം. 179, 197, 254.
- ↑ AbbottI, പുറം. 376.
- ↑ Hortense, പുറം. 80.
- ↑ Hortense, പുറം. 373, 375-6.
- ↑ Hortense, പുറം. 380-1.
- ↑ നെപോളിയൻ III എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക ശേഖരിച്ചത് സപ്റ്റമ്പർ 23, 2015 [പ്രവർത്തിക്കാത്ത കണ്ണി]
- ↑ 392.0 392.1 392.2 Gourgaud, പുറം. 245.
- ↑ 393.0 393.1 CaulincourtI, പുറം. 135.
- ↑ നെപോളിയനെപ്പറ്റിയുള്ള സ്മരണകൾ-അവയുടെ സത്യാവസ്ഥ
- ↑ AbbottI, പുറം. 44.
- ↑ BourrienneI.
- ↑ BourrienneII.
- ↑ BourrienneI, പുറം. 283.
- ↑ Meneval.
- ↑ Las Cases (1823). Memoirs of St. Helena.
{{cite book}}
: Cite has empty unknown parameter:|1=
(help)സെന്റ് ഹെലേന സ്മൃതികൾ - ↑ Gourgaud.
- ↑ CaulincourtI.
- ↑ O'Meara.
- ↑ AbbottI, പുറം. 132, 134.
- ↑ 405.0 405.1 BourrienneI, പുറം. 277.
- ↑ AbbottI, പുറം. 242.
- ↑ BourrienneI, പുറം. 289.
- ↑ CaulincourtI, പുറം. 145-6.
- ↑ ലിയോ ടൊൾസ്റ്റോയിയുടെ യുദ്ധവും സമാധാനവും എന്ന നോവൽ
- Abbott, John SC (1883). The History of Napolean Vol.I.
{{cite book}}
: Cite has empty unknown parameter:|1=
(help),The History of Napolean Vol.I - Abbott, John SC (1874). The History of Napoleon Vo.II.The History of Napoleon Vo.II
- Arnott, Archibald (1822). An account of the last illness,disease and postmortem appearances of Napolean Bonaparte]. John Murray.,An account of the last illness,disease and postmortem appearances of Napolean Bonaparte
- Barnett, Correlli (1978). Bonaparte. Hill & Wang, New York. ISBN 9781853266782.
{{cite book}}
: Cite has empty unknown parameter:|1=
(help) - Barras, Paul (1896). Memoirs of Barras: Member of the Directorate Volume III. Harper & Brothers Franlkin Square, NewYork.Memoirs of Barras: Member of the Directorate Volume III
- Barras, Paul (1896). Memoirs of Barras Vol IV.Memoirs of Barras Vol IV
- Bonaparte, Napoleon (1855). The Confidential Correspondence of Napoleon Bonaparte with His Brother Joseph Volume 1. J. Murray.
{{cite book}}
: Cite has empty unknown parameter:|1=
(help)The Confidential Correspondence of Napoleon Bonaparte with His Brother Joseph Volume 1 - Bourrienne, Louis A.F (1831). Private Memoirs of Napolean Vol I.Private Memoirs of Napolean Vol I
- Bourrienne, Louis A.F. (1831). Private Memoirs of Napoleon Vol. II.Private Memoirs of Napoleon Vol. II
- de Caulincourt, Armand (1838). Memoirs of Caulincourt. Henry Colburn.കൂലാങ്കോറിന്റെ സ്മരണകൾ
- de Caulincourt, Armand (2012). With Napoleon in Russia. Courier Corporation. ISBN 9780486148243.
- Gourgaud, Baron (1903). Talks of Napoleon at Saint Helena.Talks of Napoleon at Saint Helena
- Heweston, William (1815). History of Napoleon Bonaparte and Wars of Europe Vol.2.
{{cite book}}
: Cite has empty unknown parameter:|1=
(help)History of Napoleon Bonaparte and Wars of Europe Vol.2 - Lockhart, John G (1835). The History of Napoleon Bonaparte, Volume I.The History of Napoleon Bonaparte, Volume I
- O'Meara, Barry E (1822). Napoleon in Exile or A voice from St. Helena Vol.I.Napoleon in Exile or A voice from St. Helena Vol.I
- O'Meara, Barry E (1822). Napoleon in Exile or A voice from St. Helena Vol.II.Napoleon in Exile or A voice from St. Helena Vol.II
- Meneval (1910). Memoirs of Napoleon. PF Collier&Son.നെപോളിയനെക്കുറിച്ചുള്ള സ്മരണകൾ- മെനേവൽ
- Scott, Walter (1839). The Life of Napoleon.The Life of Napolean
- Sloane, William M (1909). The Life of Napoleon Bonaparte (Complete). Library of Alexandria. ISBN 9781465589675.
- Thiers, MA (1838). The history of the French revolution Volume V. Richard Bentley, London.
- Viusseux, Andre (1846). Napoleon Bonaparte: His Sayings and his deeds. Charles Knight & Co.Napoleon Bonaparte: His Sayings and his deeds
- Watson, William E. (2003). Tricolor and Crescent: France and the Islamic World Perspectives on the twentieth century. Greenwood Publishing Group. ISBN 9780275974701.
{{cite book}}
: Cite has empty unknown parameter:|1=
(help) - Wraxall, Lascelles (1864). Memoirs of Queen Hortense-Mother of Napoleon III. Hurst& Backett.Memoirs of Queen Hortense-Mother of Napoleon III
ഗ്രന്ഥസൂചിക
[തിരുത്തുക]- Abbott, John (2005). Life of Napoleon Bonaparte. Kessinger Publishing. ISBN 1-4179-7063-4.
- Alder, Ken (2002). The Measure of All Things—The Seven-Year Odyssey and Hidden Error That Transformed the World. Free Press. ISBN 0-7432-1675-X.
- Alter, Peter (2006). T. C. W. Blanning and Hagen Schulze (ed.). Unity and Diversity in European Culture c. 1800. Oxford University Press. ISBN 0-19-726382-8.
- Amini, Iradj (2000). Napoleon and Persia. Taylor & Francis. ISBN 0-934211-58-2.
- Archer, Christon I. (2002). World History of Warfare. University of Nebraska Press. ISBN 0-8032-4423-1.
{{cite book}}
: Unknown parameter|coauthors=
ignored (|author=
suggested) (help) - Astarita, Tommaso (2005). Between Salt Water And Holy Water: A History Of Southern Italy. W. W. Norton & Company. ISBN 0-393-05864-6.
- Balcombe Abell, Lucia Elizabeth (1845). Recollections of the Emperor Napoleon. J. Murray. OCLC 9123757.
- Bell, David (2007). The First Total War. Houghton Mifflin Harcourt. ISBN 0-618-34965-0.
- Bertman, Sandra (2002). "Execution of the Defenders of Madrid, 3 May 1808". New York University. Retrieved 18 November 2008.
- Blaufarb, Rafe (2007). Napoleon: Symbol for an Age, A Brief History with Documents. Bedford. ISBN 0-312-43110-4.
- Bordes, Philippe (2007). Jacques-Louis David. Yale University Press. ISBN 0-300-12346-9.
- Boycott-Brown, Martin (2001). The Road to Rivoli: Napoleon's First Campaign. Cassell & Co. ISBN 0-304-35305-1.
- Chandler, David (1973). The Campaigns of Napoleon, Volume 1. 9780025236608. ISBN 0-02-523660-1.
- Chandler, David (1995). The Campaigns of Napoleon. Simon & Schuster. ISBN 0-02-523660-1.
- Chandler, David (2002). Napoleon. Leo Cooper. ISBN 0-85052-750-3.
- Chesney, Charles (2006). Waterloo Lectures:A Study Of The Campaign Of 1815. Kessinger Publishing. ISBN 1-4286-4988-3.
- Connelly, Owen (2006). Blundering to Glory: Napoleon's Military Campaigns. Rowman & Littlefield. ISBN 0-7425-5318-3.
- Cordingly, David (2004). The Billy Ruffian: The Bellerophon and the Downfall of Napoleon. Bloomsbury. ISBN 1-58234-468-X.
- Cronin, Vincent (1994). Napoleon. HarperCollins. ISBN 0-00-637521-9.
- Cullen, William (2008). Is Arsenic an Aphrodisiac?. Royal Society of Chemistry. ISBN 0-85404-363-2.
- Driskel, Paul (1993). As Befits a Legend. Kent State University Press. ISBN 0-87338-484-9.
- Dunan, Marcel (1963). "Napoleon's height" (in ഫ്രഞ്ച്). La Fondation Napoléon. Retrieved 11 January 2009.
- Dwyer, Philip (2008). Napoleon:The Path to Power 1769–1799. Bloomsbury. ISBN 978-0-7475-6677-9.
- Edwards, Catharine (1999). Roman Presences. Cambridge University Press. ISBN 0-521-59197-X.
- Flynn, George Q. (2001). Conscription and democracy: The Draft in France, Great Britain, and the United States. Greenwood Publishing Group. ISBN 0-313-31912-X.
- Fremont-Barnes, Gregory (2004). The Napoleonic Wars: The Rise and Fall of an Empire. Osprey. ISBN 1-84176-831-6.
{{cite book}}
: Unknown parameter|coauthors=
ignored (|author=
suggested) (help) - Fulghum, Neil (2007). "Death Mask of Napoleon". University of North Carolina. Archived from the original on 2013-06-22. Retrieved 4 August 2008.
- Gates, David (2001). The Spanish Ulcer: A History of the Peninsular War. Da Capo Press. ISBN 0-306-81083-2.
- Gates, David (2003). The Napoleonic Wars, 1803–1815. Pimlico. ISBN 0-7126-0719-6.
- Geyl, Pieter (1982) [1947]. Napoleon For and Against. Penguin Books. ISBN 0-452-00057-2.
- Goetz, Robert (2005). 1805: Austerlitz: Napoleon and the Destruction of the Third Coalition. Greenhill Books. ISBN 1-85367-644-6.
- Hall, Stephen (2006). Size Matters. Houghton Mifflin Harcourt. ISBN 0-618-47040-9.
- Hanson, Victor Davis (2003). "The Claremont Institute: The Little Tyrant, A review of Napoleon: A Penguin Life". The Claremont Institute. Archived from the original on 2013-06-22. Retrieved 30 May 2008.
- Harvey, Robert (2006). The War of Wars. Robinson. ISBN 978-1-84529-635-3.
- Hindmarsh, J. Thomas (2008). "The Death of Napoleon, Cancer or Arsenic?". Clinical Chemistry. 54 (12). American Association for Clinical Chemistry: 2092. doi:10.1373/clinchem.2008.117358. Retrieved 10 October 2010.
{{cite journal}}
: Unknown parameter|coauthors=
ignored (|author=
suggested) (help) - Jackson, John (2004). Race, Racism, and Science. ABC-CLIO. ISBN 1-85109-448-2.
- Johnson, P. (2002). Napoleon: A life. Penguin Books. ISBN 0-670-03078-3.
- Karsh, Inari (2001). Empires of the Sand: The Struggle for Mastery in the Middle East, 1789–1923. Harvard University Press. ISBN 0-674-00541-4.[പ്രവർത്തിക്കാത്ത കണ്ണി]
- Kladstrup, Don (2005). Champagne: How the World's Most Glamorous Wine Triumphed Over War and Hard Times. William Morrow. ISBN 0-06-073792-1.
{{cite book}}
: Unknown parameter|coauthors=
ignored (|author=
suggested) (help) - Lowndes, Marie Adelaide Belloc (1943). Where Love And Friendship Dwelt. Macmillan. OCLC 67554055.
- Macaulay, Neill (1986). Dom Pedro: The Struggle for Liberty in Brazil and Portugal, 1798–1834. Duke University Press. ISBN 0-8223-0681-6.
- Markham, Felix (1988). Napoleon. Mass Market Paperback. ISBN 0-451-62798-9.
- McLynn, Frank (1998). Napoleon. Pimlico. ISBN 0-7126-6247-2.
- O'Connor, J (2003). "The history of measurement". St Andrew's University. Retrieved 18 July 2008.
{{cite web}}
: Unknown parameter|coauthors=
ignored (|author=
suggested) (help) - Outhwaite, William (2003). The Blackwell Dictionary of Modern Social Thought. Blackwell. ISBN 0-631-22164-6.
- Poulos, Anthi (2000). "1954 Hague Convention for the Protection of Cultural Property in the Event of Armed Conflict". International Journal of Legal Information (vol 28 ed.). HeinOnline.
- Ribbe, Claude (2007). Napoleon's Crimes: A Blueprint for Hitler. Oneworld Publications. ISBN 1-85168-533-2.
- Roberts, Andrew (2001). Napoleon and Wellington. Weidenfeld and Nicholson. ISBN 0-297-64607-9.
- Roberts, Chris (2004). Heavy Words Lightly Thrown. Granta. ISBN 1-86207-765-7.
- Scheck, Raffael (2008). Germany, 1871–1945: A Concise History. Berg. ISBN 1-84520-817-X.
- Schom, Alan (1997). Napoleon Bonaparte. HarperCollins. ISBN 978-0-06-017214-5.
- Schwarzfuchs, Simon (1979). Napoleon, the Jews and the Sanhedrin. Routledge. ISBN 0-19-710023-6.
- Thomson, Kathleen (1969). "Balcombe, Alexander Beatson (1811–77)". Australian Dictionary of Biography Online. Retrieved 27 May 2008.
- Wanniski, Jude (1998). The Way the World Works. Regnery Gateway. ISBN 0-89526-344-0.
- Watson, William (2003). Tricolor and crescent. Greenwood Publishing Group. ISBN 0-275-97470-7. Retrieved 12 June 2009.
- Wells, David (1992). The Penguin Dictionary of Curious and Interesting Geometry. Penguin Books. ISBN 0-14-011813-6.
- Wilkins, William (1972) [1944]. Napoleon's Submarine. New English Library. ISBN 0-450-01028-7.
- Wilson, J (2 August 1975). "Dr. Archibald Arnott: Surgeon to the 20th Foot and Physician to Napoleon". British Medical Journal. 3 (vol.3): 293–5. doi:10.1136/bmj.3.5978.293. PMC 1674241. PMID 1097047.
{{cite journal}}
:|access-date=
requires|url=
(help);|issue=
has extra text (help) - Wood, Philip (2007). The Law and Practice of International Finance Series. Sweet & Maxwell. ISBN 1-84703-210-9.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- The Napoleonic Guide
- Napoleon Series
- International Napoleonic Society
- Napoléon Bonaparte (Character) at the Internet Movie Database
- Biography by the US Public Broadcasting Service
- Inside Longwood Archived 2016-02-07 at the Wayback Machine. descriptions of Longwood House & other places on St. Helena, articles on Napoleon's captivity
- Alan Schom Interview on his book Napoleon Bonaparte Archived 2012-04-23 at the Wayback Machine. on Booknotes, 26 October 1997
- നെപ്പോളിയൻ ബോണപ്പാർട്ട് എന്ന വ്യക്തിയുടെ രചനകൾ പ്രോജക്ട് ഗുട്ടൻബർഗിൽനിന്ന്
- Works by or about നെപ്പോളിയൻ ബോണപ്പാർട്ട് at Internet Archive
- Memoirs of Napoleon at Project Gutenberg
- John Holland Rose. The Life of Napoleon I at Project Gutenberg
- John Gibson Lockhart. The History of Napoleon Buonaparte at Project Gutenberg
- William Milligan Sloane. The Life of Napoleon I. at Project Gutenberg Vol. 1/4
- Napoleon Personal Manuscripts & Letters
- William Milligan Sloane. The Life of Napoleon I. at Project Gutenberg Vol. 3/4
- Letter written by Napoleon Buonaparte (Bonaparte) to Guillaume Thomas Francois Raynal RG 523 Brock University Library Digital Repository