നൂതൻ
നൂതൻ | |
---|---|
ജനനം | നൂതൻ സമർത്ത് ജൂൺ 4, 1936 |
മരണം | ഫെബ്രുവരി 21, 1991 |
സജീവ കാലം | 1950-1991 |
ജീവിതപങ്കാളി(കൾ) | രജനീഷ് ബേഹൽ (1959-1991) (her death) |
1950-60 കാലഘട്ടത്തിൽ ബോളിവുഡ് ചലച്ചിത്ര മേഖലയിലെ ഒരു നടിയായിരുന്നു നൂതൻ (മറാഠി: नूतन) (ജൂൺ 4, 1936 - ഫെബ്രുവരി 21, 1991). അഞ്ചു തവണ മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
അഭിനയ ജീവിതം
[തിരുത്തുക]1950 ൽ 14 വയസ്സിലാണ് നൂതൻ തന്റെ അഭിനയ ജീവിതം തുടങ്ങിയത്. തന്റെ മാതാവായ ശോഭന തന്നെയാണ് ഈ ചിത്രം നിർമ്മിച്ചത്. 1952 ൽ മിസ്സ്. ഇന്ത്യ പട്ടം നേടി. അഭിനയ ജീവിതത്തിലെ ആദ്യ ശ്രദ്ധേയ ചിത്രം 1955 ലെ സീമ എന്ന ചിത്രമാണ്. ഇതിലെ അഭിനയത്തിന് ആദ്യ ഫിലിംഫെയർ പുരസ്കാരം ലഭിച്ചു. പിന്നീട് അക്കാലത്തെ പല മുൻ നിര നായകന്മാരോടൊപ്പം ധാരാളം ചിത്രങ്ങളിൽ അഭിനയിച്ചു.
സ്വകാര്യ ജീവിതം
[തിരുത്തുക]പ്രമുഖ നടിയായ ശോഭന സമർഥിന്റെ മൂത്ത പുത്രിയാണ് നൂതൻ. രണ്ട് സഹോദരിമാരും ഒരു സഹോദരനുമുണ്ട്. നൂതന്റെ സഹോദരിയും പ്രമുഖ നടിയുമായ തനൂജയുടെ പുത്രിയാണ് പ്രമുഖ നടിയായ കാജോൾ.
മരണം
[തിരുത്തുക]തന്റെ 54 ആം വയസ്സിൽ ഫെബ്രുവരി 1991 ൽ നൂതൻ ക്യാൻസർ മൂലം അന്തരിച്ചു.