പുംസവനം
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2011 ഒക്ടോബർ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
ഷോഡശക്രിയകളില്പ്പെടുന്ന രണ്ടാമത്തെ ക്രിയ ആണ് പുംസവനം. ഗർഭസ്ഥശിശുവിനു ചെയ്യുന്ന മൂന്ന് ക്രിയകളിൽ ഒന്നാണ് ഇത്.
രാത്രിസമയവും വർജ്ജ്യം തന്നെയാണ്.
യഥാകാലം പുംസവനം നടത്താൻ സാധിച്ചില്ലെങ്കിൽ അഞ്ചാം മാസത്തിൽ ഒരുകാരണവശാലും ചെയ്യരുത്. മറ്റു നിവൃത്തിയില്ല എങ്കിൽ ആറാം മാസത്തിലോ ഏഴാം മാസത്തിലോ ചെയ്യാവുന്നതാണ്. കൌഷീതകന്മാർ വെളുത്തപക്ഷത്തിൽ പൂയവും തിരുവോണവും പുംസവനത്തിനു സ്വീകരിക്കുന്നു എന്ന് പറഞ്ഞല്ലോ. മറ്റുള്ളവർ പൂയം നക്ഷത്രം മാത്രമേ എടുക്കാറുള്ളൂ. നിത്യദോഷ പ്രകരണത്തിൽ സായാഹ്നം വർജ്ജ്യമാണെങ്കിലും മറ്റുനിവൃത്തിയില്ലെങ്കിൽ പാട്ടുരാശിക്കു മുമ്പുള്ള സായാഹ്നവും സ്വീകരിക്കാറുണ്ട്.
ഈ മുഹൂർത്തത്തിനു മാസ നിർബന്ധവും വാരനക്ഷത്രങ്ങളുടെ ഐക്യവും കൌഷീതകന്മാർക്കു പക്ഷ നിർബന്ധവും ഉള്ളതുകൊണ്ട് ഷഡ്ദോഷങ്ങൾ ചിന്തനീയങ്ങളല്ലെങ്കിലും ദോഷങ്ങളെ കഴിവതും വർജ്ജിക്കുകയോ അല്ലെങ്കിൽ ദോഷഹീനമായ സമയം ലഭിക്കാതെ വന്നാൽ അതിന് പ്രത്യേക പ്രായശ്ചിത്തങ്ങൾ ചെയ്യേണ്ടതാണ്. ശുഭസമയ ദൌർബല്യം മൂലം എല്ലാ പക്കങ്ങളും തുല്യമായി ഗണിച്ചുപോരുന്നുമുണ്ട്.
പുംസവനക്രിയയോടുകൂടി ഗർഭിണിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. പുഷ്ടിപ്രദവും സംശുദ്ധവും സ്വാത്തികവുമായ ആഹാരപാനീയങ്ങളും ഔഷധവും കഴിക്കുന്നതിനൊപ്പം കോപതാപമോ മോഹമദമത്സരാദി വികാരമോ ഉണ്ടാവാതെ സൂക്ഷിക്കുകയും വേണം. ഗർഭിണിക്ക് മിത വ്യായാമവും (ഗർഭിണിക്ക് ചെയ്യാവുന്ന യോഗാഭ്യാസങ്ങളാണ് ഉത്തമം) സൌമ്യാചരണവും പ്രസന്നചിത്തവും ഉണ്ടായിരിക്കണം.
ഈശ്വരഭക്തിയും സദ്ഭാവങ്ങളും ഉളവാക്കുന്ന പുരാണോതിഹാസങ്ങൾ വായിക്കണം. സത്സംഗങ്ങളും ധർമ്മജ്ഞാന സംബന്ധമായ പ്രഭാഷണങ്ങളും സംഭാഷണങ്ങളും ശ്രവിക്കുകയും വേണം. ഇതെല്ലാം പ്രസവം വരെ ക്രമമായും നിർബന്ധമായും നടക്കുന്നതിന് ഭർത്താവും മറ്റ് ബന്ധുക്കളും ശ്രദ്ധിക്കുകയും വേണം.