(Translated by https://www.hiragana.jp/)
ഷിർവാൻ - വിക്കിപീഡിയ Jump to content

ഷിർവാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Shirvan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
യുവ ഇസ്മായിലും ഷിർവാനിലെ ഫറൂഖ് യാസിറുമായുള്ള യുദ്ധത്തിൻറെ ചിത്രീകരണം.
ഷിർവാൻ പഴയ കോക്കസസ് മാപ്പിൽ അടയാളപ്പെടുത്തിയിരിക്കുന്നു (ജൊഹാൻ ക്രസ്റ്റോഫ് മത്തിയാസ് റെയ്‍നെക്ക് - 1804)

കിഴക്കൻ കോക്കസസ് മേഖലയിലുള്ള അസർബൈജാനിലെ ചരിത്ര പട്ടണമാണ് ഷിർവാൻ (പേർഷ്യൻ: شروان; Azerbaijani: Şirvan; Tat: Şirvan).[1] അസർബൈജാൻ റിപ്പബ്ലിക്കിലെ കാർഷികപരമായും വാണിജ്യപരമായും അഭിവൃദ്ധി പ്രാപിച്ച പട്ടണമാണിത്. കാസ്പിയൻ കടലിന്റെ പടിഞ്ഞാറേ തീരത്തിനും കുറാ നദിയുയ്ക്കുമിടയിൽ ഷിർവാൻ സമതലത്തിലാണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്.[2]

മദ്ധ്യകാല ചരിത്രം

[തിരുത്തുക]

വ്ലാഡിമീർ മിനോർസ്കിയുടെ അഭിപ്രായത്തിൽ, ഷിർവാൻ, ലെയ്സാൻ, ബെയ്‍ലാഖാൻ തുടങ്ങിയ പേരുകൾ കാസ്പിയൻ കടൽ തീരമേഖലയിലെ ഇറാനിയൻ ഭാക്ഷകളിൽ നിന്ന് ഉരുത്തിരിഞ്ഞതാണെന്നാണ്.[3]

ഈ പേരിനേക്കുറിച്ച് പലവിധ വാദങ്ങൾ നിലനിൽക്കുന്നുണ്ട്. ഷിർവാൻ, ഷർവാൻ എന്നീ പേരുകൾ 'ഗവർണർ' എന്നർത്ഥം വരുന്ന പേർഷ്യൻ വാക്കുകളുടെ അവാന്തരവിഭാഗങ്ങളായ "ഷഹർബാൻ" അഥവാ "شهربان" എന്നിവയാണെന്നാണ് വിദഗ്ദ്ധ മതം. പേർഷ്യൻ ഭാഷയിൽ ഷെർവാൻ എന്ന പദത്തിൻ സൈപ്രസ് മരം എന്നൊരു അർത്ഥവുമുണ്ട്. ഈ വാക്ക് സസാനിയൻ രാജാവായി അരുഷിർവാനെ സൂചിപ്പിക്കാനും ഉപയോഗിക്കുന്നു.[4] ഷിർവാൻ എന്ന വാക്കിന് ദേഖോഡ നിഘണ്ടുവിൽ സിംഹത്തിൻറെ സംരക്ഷകൻ എന്നർത്ഥമുളളതായി കാണുന്നു. കുർദുകളുടെ ഇടയിൽ ഈ പേർ സർവ്വസാധാരണമാണ്. ഖുലെ ഷിർവാന എന്ന പേരിൽ തെക്കൻ കുർദിസ്ഥാനിൽ ഒരു കോട്ട സ്ഥിതി ചെയ്യുന്നുണ്ട്. അതുപോലെതന്നെ ഇറാക്കി കുർദിസ്ഥാൻ മേഖലയിലെ എർബിൽ പ്രവിശ്യയുടെ വടക്കുള്ള ഒരു വർഗ്ഗത്തിനു ഷെർവാനി എന്ന പേരുണ്ട്.


അവലംബം

[തിരുത്തുക]
  1. Barthold, W. "SHīrwān , Shirwān or Sharwān." Encyclopaedia of Islam, Second Edition. Edited by: P. Bearman , Th. Bianquis , C.E. Bosworth , E. van Donzel and W.P. Heinrichs. Brill, 2009.
  2. Shirvan Plain (plain, Azerbaijan) Encyclopædia Britannica
  3. Minorsky, Vladimir. “A History of Sharvan and Darband in the 10th-11th Centuries”, Cambridge, 1958. Excerpt: Such names as Sharvan, Layzan, Baylaqan, etc., suggest that the Iranian immigration proceeded chiefly from Gilan and other regions on the southern coast of the Caspian.
  4. Dehkhoda dictionary
"https://ml.wikipedia.org/w/index.php?title=ഷിർവാൻ&oldid=3243665" എന്ന താളിൽനിന്ന് ശേഖരിച്ചത്