(Translated by https://www.hiragana.jp/)
DNA: സുരേഷ് ​ഗോപിയുടെ ഐ.പി.എസ് തൊപ്പി റായ് ലക്ഷ്മി അണിയുമ്പോൾ
Asianet News MalayalamAsianet News Malayalam

DNA: സുരേഷ് ​ഗോപിയുടെ ഐ.പി.എസ് തൊപ്പി റായ് ലക്ഷ്മി അണിയുമ്പോൾ

റായ് ലക്ഷ്മി വീണ്ടും മലയാളത്തിൽ.
 

'കോട്ടയം കുഞ്ഞച്ചൻ', 'കിഴക്കൻ പത്രോസ്', 'പ്രായിക്കര പാപ്പാൻ' തുടങ്ങി 1990-കളിൽ വലിയ വാണിജ്യ വിജയം നേടിയ സിനിമകൾ സംവിധാനം ചെയ്ത ടി.എസ് സുരേഷ് ബാബു, ഒരിടവേളയ്ക്ക് ശേഷം മലയാളത്തിൽ തിരികെ എത്തുകയാണ് ഡി.എൻ.എ എന്ന കുറ്റാന്വേഷണ ത്രില്ലറിലൂടെ. 'മുണ്ടു മടക്കിക്കുത്തുന്ന നായകന്മാർ' ഇല്ലാത്ത സിനിമയിൽ, റായ് ലക്ഷ്മിയാണ് പ്രധാന കഥാപാത്രമാകുന്നത്. ജൂൺ 14-ന് ഡി.എൻ.എ തീയേറ്ററുകളിലെത്തും.