അന്ന ജൂലിയ കൂപ്പർ
ദൃശ്യരൂപം
അന്ന ജൂലിയ കൂപ്പർ | |
---|---|
ജനനം | അന്ന ജൂലിയ ഹേവുഡ് സെപ്റ്റംബർ 10, 1858 |
മരണം | 1964 ഫെബ്രുവരി 27 (വയസ്സ് 105) |
വിദ്യാഭ്യാസം | എം,എ (ഒബെർലിൻ കോളേജ്) 1887 പി.എച്ച്.ഡി,(പാരീസ് സർവ്വകലാശാല) 1924 |
ജീവിതപങ്കാളി(കൾ) | ജോർജ്ജ്.എ.കൂപ്പർ (1877–1879) |
കുട്ടികൾ | ലുല ലൗ ലോസൺ (വളർത്തു മകൾ) [1] |
അമേരിക്കയിൽ നിന്നുമുള്ള ഒരു ആഫ്രോ-അമേരിക്കൻ പണ്ഡിതയും, അധ്യാപികയും, കറുത്ത വർഗ്ഗക്കാരുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ച വനിതയുമായിരുന്നു അന്ന ജൂലിയ ഹേവുഡ് കൂപ്പർ എന്ന അന്നാ കൂപ്പർ. ഡോക്ടറേറ്റു ബിരുദം കരസ്ഥമാക്കിയ നാലാമത്തെ ആഫ്രോ-അമേരിക്കൻ വനിതയാണ് അന്ന.
ബാല്യം വിദ്യാഭ്യാസം
[തിരുത്തുക]വടക്കൻ കരോളിനയിലുള്ള ഒരു അടിമവർഗ്ഗ കുടുംബത്തിലാണ് അന്ന ജനിച്ചത്. പിതാവ് കൂപ്പർ ഒരു വേലക്കാരനായിരുന്നു. 1868 ൽ അന്നക്ക് ഒമ്പതു വയസ്സുള്ളപ്പോൾ ഒരു സ്കോളർഷിപ്പിനു അർഹയാവുകയും പുതിയതായി തുടങ്ങിയ സ്കൂളിൽ വിദ്യാഭ്യാസം ആരംഭിക്കുകയും ചെയ്തു. കറുത്ത വർഗ്ഗക്കാരായ അടിമകൾക്ക് വിദ്യാഭ്യാസം നൽകുന്നതിനുവേണ്ടി തുടങ്ങിയ ഒരു വിദ്യാലയം ആയിരുന്നു അത്. തൊഴിലധിഷ്ഠിത വിദ്യാഭ്യാസമായിരുന്നു അവിടെ വിദ്യാർത്ഥികൾക്കു വേണ്ടി തയ്യാറാക്കിയിരുന്നത്.