ഖെപ്രി
ഖെപ്രി | |||||
---|---|---|---|---|---|
പുനർജീവനം, സൂര്യോദയം, ചാണകവണ്ട് എന്നിവയുടെ ദേവൻ" " റായുടെ ഉദയരൂപം" | |||||
| |||||
പ്രതീകം | scarab വണ്ട്, നീലാംബൽ | ||||
സഹോദരങ്ങൾ | അത്തും, റാ |
പുരാതന ഈജിപ്റ്റിൽ ആരാധിച്ചിരുന്ന ഒരു ദേവനാണ് ഖെപ്രി (ഇംഗ്ലീഷ്: Khepri). ചാണക വണ്ടുമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു ദേവനാണ് ഖെപ്രി. ഈ വണ്ടുകൾ ചാണകം ഉരുളകളാക്കി പിന്നോട്ട് ഉരുട്ടികൊണ്ടുപോകുന്നു, ഈ പ്രവൃത്തിയെ ആകാശത്തിലൂടെയുള്ള സൂര്യഗോളത്തിന്റെ ചലനശക്തിയുമായി പ്രതീകവൽകരിച്ചാണ് ഇത്തരമൊരു ദേവ സങ്കല്പം ഉദ്ഭവിച്ചത്. ഖെപ്രി എന്നത് സൂര്യദേവന്റെ മറ്റൊരു രൂപം തന്നെയാണ്.
ചാണകവണ്ടുകൾ ചാണകത്തിൽ നിക്ഷേപിക്കുന്ന മുട്ടകൾ വിരിഞ്ഞുണ്ടാകുന്ന ചെറുവണ്ടുകളെ പുരാതന ഈജിപ്ഷ്യർ പുനഃജന്മത്തിന്റെ പതീകമായാണ് കരുതിയിരുന്നത്. ഇതിനാൽ ഖെപ്രിയെ പുനർജന്മത്തിന്റെ ദേവനായും വിശേഷിപ്പിക്കുന്നു. വികസിക്കുക, വളർന്നുവരുക എന്നെല്ലാം അർഥം വരുന്ന "ഖെപെർ" എന്ന ധാതുവിൽനിന്നാണ് ഖെപ്രി എന്ന നാമം പരിണമിച്ചിരിക്കുന്നത്[1]
റായുടെ ഒരു ഉപരൂപമായാണ് ഖെപ്രിയെ കരുതിയിരുന്നത്. അതുപോലെത്തന്നെ അത്തുമിനെയും റായുടെ ഉപരൂപമായി കണ്ടിരുന്നു. ഉദയരൂപത്തിലുള്ള സൂര്യദേവനാണ് (റാ) ഖെപ്രി. അസ്തമയ സമയത്തെ സൂര്യദേവനാണ് (റാ) അത്തും.[2]