മുയൽ (നക്ഷത്രരാശി)
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക | |
മുയൽ (Lepus) രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക | |
ചുരുക്കെഴുത്ത്: | Lep |
Genitive: | Leporis |
ഖഗോളരേഖാംശം: | 6 h |
അവനമനം: | −20° |
വിസ്തീർണ്ണം: | 290 ചതുരശ്ര ഡിഗ്രി. (51-ആമത്) |
പ്രധാന നക്ഷത്രങ്ങൾ: |
8 |
ബേയർ/ഫ്ലാംസ്റ്റീഡ് നാമങ്ങളുള്ള നക്ഷത്രങ്ങൾ: |
20 |
അറിയപ്പെടുന്ന ഗ്രഹങ്ങളുള്ള നക്ഷത്രങ്ങൾ: |
1 |
പ്രകാശമാനം കൂടിയ നക്ഷത്രങ്ങൾ: |
2 |
സമീപ നക്ഷത്രങ്ങൾ: | 3 |
ഏറ്റവും പ്രകാശമുള്ള നക്ഷത്രം: |
അർണബ് ( (2.58m) |
ഏറ്റവും സമീപസ്ഥമായ നക്ഷത്രം: |
Gl 229 (19 പ്രകാശവർഷം) |
മെസ്സിയർ വസ്തുക്കൾ: | 1 |
ഉൽക്കവൃഷ്ടികൾ : | |
സമീപമുള്ള നക്ഷത്രരാശികൾ: |
ശബരൻ (Orion) ഏകശൃംഗാശ്വം (Monoceros) ബൃഹച്ഛ്വാനം (Canis Major) കപോതം (Columba) വാസി (Caelum) യമുന (Eridanus) |
അക്ഷാംശം +63° നും −90° നും ഇടയിൽ ദൃശ്യമാണ് ജനുവരി മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു | |
ദക്ഷിണാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ് മുയൽ (Lepus). പേര് സൂചിപ്പിക്കുംപോലെ ഇതിന് ഒരു മുയലിന്റെ ആകൃതി കല്പിക്കപ്പെടുന്നു. ഇതിലെ നക്ഷത്രങ്ങൾ താരതമ്യേന പ്രകാശമാനം കുറഞ്ഞവയാണ്. M79 എന്ന ഒരു മെസ്സിയർ വസ്തു ഈ നക്ഷത്രരാശിയിലുണ്ട്. ഇത് ഒരു ഗോളീയ താരവ്യൂഹമാണ്. ടോളമി പട്ടികപ്പെടുത്തിയ 48 രാശികളിലും 88 ആധുനിക നക്ഷത്രസമൂഹങ്ങളിലും ഇത് ഉൾപ്പെടുന്നുണ്ട്.
ചരിത്രവും ഐതിഹ്യവും
[തിരുത്തുക]ഓറിയോൺ വേട്ടയാടുന്ന മുയലായിട്ടാണ് ഇതിനെ സങ്കല്പിച്ചിരിക്കുന്നത്. വേട്ടക്കാരന്റെ രണ്ടു നായ്ക്കൾ (കാനിസ് മേജറും കാനിസ് മൈനറും) അതിനെ പിന്തുടരുന്നതായും വിവരിക്കുന്നു.[1]
ഈ രാശിയിലെ നാല് നക്ഷത്രങ്ങൾ (
നക്ഷത്രങ്ങൾ
[തിരുത്തുക]ഭൂമിയിൽ നിന്ന് 1300 പ്രകാശവർഷം അകലെയുള്ള ഒരു വെള്ള അതിഭീമൻ നക്ഷത്രമാണ് ആൽഫ ലെപോറിസ്. ഇതിന്റെ കാന്തിമാനം 2.6 ആണ്. ഇതിന് അർനെബ് എന്ന പേരു നൽകിയിട്ടുണ്ട്. മുയൽ എന്നർത്ഥം വരുന്ന അർണാബ് (أرنب ’arnab) എന്ന അറബി വാക്കിൽ നിന്നാണ് ഈ പേര് സ്വീകരിച്ചിട്ടുള്ളത്.[2] ബീറ്റാ ലെപോറിസ് നിഹാൽ എന്ന പേരിൽ അറിയപ്പെടുന്നു. അറബിയിൽ ദാഹം ശമിപ്പിക്കുന്നത് എന്നാണർത്ഥം.[2] ഭൂമിയിൽ നിന്ന് 159 പ്രകാശവർഷം അകലെയുള്ള ഒരു മഞ്ഞ ഭീമനാണ് ഇത്. ഇതിന്റെ കാന്തിമാനം 2.8 ആണ്. ബൈനോക്കുലറിൽ കൂടി വേർതിരിച്ചു കാണാൻ കഴിയുന്ന ഒരു ഇരട്ട നക്ഷത്രമാണ് ഗാമാ ലെപോറിസ്. ഭൂമിയിൽ നിന്ന് 29 പ്രകാശവർഷം അകലെയുള്ള പ്രാഥമിക നക്ഷത്രത്തിന്റെ കാന്തിമാനം 3.6 ആണ്. ഇത് ഒരു മഞ്ഞ നക്ഷത്രമാണ്. കാന്തിമാനം 6.2 ഉള്ള ഓറഞ്ച് നക്ഷത്രമാണ് രണ്ടാമത്തേത്. ഭൂമിയിൽ നിന്ന് 112 പ്രകാശവർഷം അകലെയുള്ള ഡെൽറ്റ ലെപ്പോറിസിന്റെ കാന്തിമാനം 3.8 ആണ്. ഇത് ഒരു മഞ്ഞ ഭീമനാണ്. കാന്തിമാനം 3.2 ഉള്ള എപ്സിലോൺ ലെപ്പോറിസ് എന്ന ഓറഞ്ച് ഭീമൻ ഭൂമിയിൽ നിന്ന് 227 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്നു.[3] ഇടത്തരം അപ്പേർച്ചർ ഉള്ള അമേച്വർ ദൂരദർശിനിയിൽ കൂടി വേർതിരിച്ചു കാണാൻ കഴിയുന്ന ഒരു ഇരട്ട നക്ഷത്രമാണ് കാപ്പ ലെപോറിസ്. ഇത് ഭൂമിയിൽ നിന്ന് 560 പ്രകാശവർഷം അകലെയാണുള്ളത്. കാന്തിമാനം 4.4 ഉള്ള ഒരു നീല നക്ഷത്രമാണ് പ്രാഥമികം.രണ്ടാമത്തെ നക്ഷത്രത്തിന്റെ കാന്തിമാനം 7.4 ആണ്.[1]
മുയൽ രാശിയിൽ നിരവധി ചരനക്ഷത്രങ്ങളുണ്ട്. ആർ ലെപോറിസ് ഒരു മിറ ചരനക്ഷത്രമാണ്. അതിൻ്റെ ശ്രദ്ധേയമായ ചുവപ്പ് നിറം കാരണവും ഇതിനെ കണ്ടെത്തിയ ജോൺ റസ്സൽ ഹിന്ദിന്റെ ബഹുമാനാർത്ഥവും "ഹിന്ദ്സ് ക്രിംസൺ സ്റ്റാർ" എന്നും വിളിക്കുന്നു. ഇതിന്റെ കാന്തിമാനം കുറഞ്ഞത് 9.8 മുതൽ പരമാവധി 7.3 വരെ വ്യത്യാസപ്പെടുന്നു. 420 ദിവസമാണ് ഇതിനെടുക്കുന്ന കാലയളവ്. ആർ ലെപോറിസ് ഭൂമിയിൽ നിന്നും 1500 പ്രകാശവർഷം അകലെയാണ്. നക്ഷത്രം തിളക്കം വർദ്ധിക്കുന്നതിനനുസരിച്ച് ചുവപ്പു നിറം കൂടുതൽ തീവ്രമാകുന്നു.[4] യൂറോപ്യൻ സതേൺ ഒബ്സർവേറ്ററിയുടെ വെരി ലാർജ് ടെലിസ്കോപ്പ് ഇൻ്റർഫെറോമീറ്റർ വിശദമായി നിരീക്ഷിച്ച ഒരു മിറ ചരനക്ഷത്രമാണ് ടി ലെപോറിസ് .[5] RX ലെപോറിസ് ഒരു ചുവപ്പുഭീമൻ ചരനക്ഷത്രമാണ്. 2 മാസ കാലയളവിൽ ഇതിൻ്റെ കാന്തിമാനം 7.4നും 5.0നും ഇടയിൽ മാറിക്കൊണ്ടിരിക്കും.[6]
വിദൂരാകാശപദാർത്ഥങ്ങൾ
[തിരുത്തുക]മുയൽ രാശിയിൽ M79 എന്ന ഒരു മെസ്സിയർ വസ്തു ഉണ്ട് . ഭൂമിയിൽ നിന്ന് 42,000 പ്രകാശവർഷം അകലെയുള്ള ഈ ഗോളീയ താരവ്യൂഹത്തിന്റെ കാന്തിമാനം 8.0 ആണ്. വടക്കൻ അർദ്ധഖഗോളത്തിൽ ശൈത്യകാലത്ത് കാണുന്ന ചുരുക്കം ഗോളീയ താരവ്യൂഹങ്ങളിൽ ഒന്നാണിത്. 1780ൽ പിയറി മെചേയിൻ ആണ് ഇതിനെ കണ്ടെത്തിയത് [7].
അവലംബങ്ങൾ
[തിരുത്തുക]- ↑ 1.0 1.1 Ridpath & Tirion 2001, പുറങ്ങൾ. 170–171.
- ↑ 2.0 2.1 "I
AU Working Group on Star Names (WGSN)". Retrieved 22 May 2016. - ↑ Gutierrez-Moreno, Adelina; et al. (1966). "A System of photometric standards". Publicaciones Universidad de Chile. 1: 1–17. Bibcode:1966PDAUC...1....1G.
- ↑ Levy 2005, പുറം. [പേജ് ആവശ്യമുണ്ട്].
- ↑ Unique Details Of Double Star In Orion Nebula And Star T Leporis Captured By 'Virtual' Telescope. ScienceDaily. Retrieved February 19, 2009, [1]
- ↑ Ridpath & Tirion 2001, പുറം. [പേജ് ആവശ്യമുണ്ട്].
- ↑ Levy 2005, പുറങ്ങൾ. 160–161.
മിരാൾ (Andromeda) • ശലഭശുണ്ഡം (Antlia) • സ്വർഗപതംഗം (Apus) • കുംഭം (Aquarius) • ഗരുഡൻ (Aquila) • പീഠം (Ara) • മേടം (Aries) • പ്രാജിത (Auriga) • അവ്വപുരുഷൻ (Boötes) • വാസി (Caelum) • കരഭം (Camelopardalis) • കർക്കടകം (Cancer) • വിശ്വകദ്രു (Canes Venatici) • ബൃഹച്ഛ്വാനം (Canis Major) • ലഘുലുബ്ധകൻ (Canis Minor) • മകരം (Capricornus) • ഓരായം (Carina) • കാശ്യപി (Cassiopeia) • മഹിഷാസുരൻ (Centaurus) • കൈകവസ് (Cepheus) • കേതവസ് (Cetus) • വേദാരം (Chamaeleon) • ചുരുളൻ (Circinus) • കപോതം (Columba) • സീതാവേണി (Coma Berenices) • ദക്ഷിണമകുടം (Corona Australis) • കിരീടമണ്ഡലം (Corona Borealis) • അത്തക്കാക്ക (Corvus) • ചഷകം (Crater) • തൃശങ്കു (Crux) • ജായര (Cygnus) • അവിട്ടം (Delphinus) • സ്രാവ് (Dorado) • വ്യാളം (Draco) • അശ്വമുഖം (Equuleus) • യമുന (Eridanus) • അഗ്നികുണ്ഡം (Fornax) • മിഥുനം (Gemini) • ബകം (Grus) • അഭിജിത്ത് (Hercules) • ഘടികാരം (Horologium) • ആയില്യൻ (Hydra) • ജലസർപ്പം (Hydrus) • സിന്ധു (Indus) • ഗൗളി (Lacerta) • ചിങ്ങം (Leo) • ചെറു ചിങ്ങം (Leo Minor) • മുയൽ (Lepus) • തുലാം (Libra) • വൃകം (Lupus) • കാട്ടുപൂച്ച (Lynx) • അയംഗിതി (Lyra) • മേശ (Mensa) • സൂക്ഷ്മദർശിനി (Microscopium) • ഏകശൃംഗാശ്വം (Monoceros) • മഷികം (Musca) • സമാന്തരികം (Norma) • വൃത്താഷ്ടകം (Octans) • സർപ്പധരൻ (Ophiuchus) • ശബരൻ (Orion) • മയിൽ (Pavo) • ഭാദ്രപദം (Pegasus) • വരാസവസ് (Perseus) • അറബിപക്ഷി (Phoenix) • ചിത്രലേഖ (Pictor) • മീനം (Pisces) • ദക്ഷിണമീനം (Piscis Austrinus) • അമരം (Puppis) • വടക്കുനോക്കിയന്ത്രം (Pyxis) • വല (Reticulum) • ശരം (Sagitta) • ധനു (Sagittarius) • വൃശ്ചികം (Scorpius) • ശില്പി (Sculptor) • പരിച (Scutum) • സർപ്പമണ്ഡലം (Serpens) • സെക്സ്റ്റന്റ് (Sextans) • ഇടവം (Taurus) • കുഴൽത്തലയൻ (Telescopium) • ത്രിഭുജം (Triangulum) • ദക്ഷിണ ത്രിഭുജം (Triangulum Australe) • സാരംഗം (Tucana) • സപ്തർഷിമണ്ഡലം (Ursa Major) • ലഘുബാലു (Ursa Minor) • കപ്പൽപ്പായ (Vela) • കന്നി (Virgo) • പതംഗമത്സ്യം (Volans) • ജംബുകൻ (Vulpecula) |