സാമാന്തരികം
സാമാന്തരികം | |
---|---|
![]() This parallelogram is a rhomboid as it has no right angles and unequal sides. | |
തരം | ചതുർഭുജം |
വക്കുകളും ശീർഷങ്ങളും | 4 |
Symmetry group | C2, [2]+, (22) |
വിസ്തീർണ്ണം | b × h (base × height); ab sin |
സവിശേഷതകൾ | കോൺവെക്സ് ചതുർഭുജങ്ങൾ |
എതിർവശങ്ങൾ സമാന്തരങ്ങളും തുല്യങ്ങളും എതിർകോണുകൾ തുല്യങ്ങളും ആയ ചതുർഭുജം ആണ് സാമാന്തരികം. ഇതിന്റെ വികർണ്ണങ്ങൾ സമഭാഗം ചെയ്യുന്നു. ചതുരം, സമചതുരം, സമഭുജസാമാന്തരികം എന്നിവ സാമാന്തരികങ്ങളാണ്.
ചില സാമാന്തരികങ്ങൾ[തിരുത്തുക]
![](https://upload.wikimedia.org/wikipedia/commons/thumb/1/14/Symmetries_of_square.svg/220px-Symmetries_of_square.svg.png)
- ദീർഘസാമാന്തരികം (Rhomboid): എതിർവശങ്ങൾ സമാന്തരം.[1]
- ദീർഘചതുരം (Rectangle): 4കോണുകളും മട്ടകോണുകളാണ്. എതിർവശങ്ങൾ തുല്യവും സമാന്തരങ്ങളും വികർണ്ണങ്ങൾ സമഭാഗം ചെയ്യുന്നവയും ആണ്.
- സമഭുജസാമാന്തരികം (Rhombus): നാലുവശങ്ങളും തുല്യം. അതായത് എതിർവശങ്ങൾ തുല്യവും സമാന്തരങ്ങളും എതിർകോണുകൾ തുല്യങ്ങളും ആണ്. വികർണ്ണങ്ങൾ ലംബസമഭാഗം ചെയ്യുന്നു.
- സമചതുരം (Square): 4വശങ്ങളും 4കോണുകളും തുല്യമായതും ഓരോ കോണും 90ഡിഗ്രി ആയതും ആയ ചതുർഭുജമാണ് സമചതുരം. എതിർവശങ്ങൾ സമാന്തരങ്ങളും വികർണ്ണങ്ങൾ പരസ്പരം ലംബസമഭാഗം ചെയ്യുന്നവയും ആണ്.
വിസ്തീർണ്ണം കാണുന്ന വിധം[തിരുത്തുക]
ചതുർഭുജത്തിന്റെ വിസ്തീർണ്ണം കാണുന്നതിനായി ഉപയോഗിക്കുന്ന സൂത്രവാക്യങ്ങൾ സാമാന്തരികത്തിന്റെ വിസ്തീർണ്ണം കാണുന്നതിനും ഉപയോഗിക്കാം.
ഖണ്ഡന രീതി[തിരുത്തുക]
ജ്യാമിതീയ രൂപങ്ങളെ വിവിധ ഭാഗങ്ങളായി മുറിച്ച്, ആ ഭാഗങ്ങളുടെ വിസ്തീർണ്ണങ്ങൾ തമ്മിൽ കൂട്ടി മൂലരൂപത്തിന്റെ വിസ്തീർണ്ണം കണ്ടെത്തുന്ന രീതിയായ ഖണ്ഡന രീതി ഉപയോഗിച്ച് സാമാന്തരികത്തിന്റെ വിസ്തീർണ്ണം കാണാനുള്ള സൂത്രവാക്യം.
![](https://upload.wikimedia.org/wikipedia/commons/thumb/1/1c/ParallelogramArea.svg/180px-ParallelogramArea.svg.png)
ചിത്രത്തിൽ കാണുന്നത് പോലെ സാമാന്തരികത്തിനെ ഒരു ലംബകവും മട്ടത്രികോണവുമായി മുറിക്കാം. ഇതിനെ കൂട്ടിയോജിപ്പിച്ച് ചതുരം നിർമ്മിക്കാം. ഇത്തരത്തിൽ സാമാന്തരികത്തിന്റെ വിസ്തീർണ്ണം കണക്കാക്കാം. സാമാന്തരികത്തിന്റെ ഉയരം h ഉം പാദവശത്തിന്റേയോ മുകൾവശത്തിന്റേയോ നീളം b യും ആണെങ്കിൽ വിസ്തീർണ്ണം:
വശങ്ങളും കോണളവും ഉപയോഗിച്ച്[തിരുത്തുക]
വശങ്ങളുടെ നീളം B , C അവയ്ക്കിടയിലെ കോണിന്റെ അളവ്
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2014-05-14. Retrieved 2016-05-29.
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2015-11-23. Retrieved 2016-06-02.